Kerala Weather Update: മഴ തകർക്കും, വടക്കോട്ട് ശക്തി കൂടും; 5 ജില്ലക്കാർ ശ്രദ്ധിച്ചോണേ… ഇന്നത്തെ കാലാവസ്ഥ

Kerala Rain Alert Today: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.

Kerala Weather Update: മഴ തകർക്കും, വടക്കോട്ട് ശക്തി കൂടും; 5 ജില്ലക്കാർ ശ്രദ്ധിച്ചോണേ... ഇന്നത്തെ കാലാവസ്ഥ

പ്രതീകാത്മക ചിത്രം

Updated On: 

10 Jul 2026 | 06:11 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. വടക്കൻ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഇന്ന് രാവിലെ 8 മണിക്കുള്ളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മഴ മുന്നറിയിപ്പ്

യെല്ലോ അലർട്ട്

ജൂലൈ 10: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

ഗ്രീൻ അലർട്ട്

ജൂലൈ 10: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്

ജൂലൈ 11, 12, 13: എല്ലാ ജില്ലകളിലും നേരിയ മഴ സാധ്യത

ALSO READ: മഴക്കോൾ മായില്ല! വരും ദിവസവും മഴ ശക്തമാകും; കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ

വിട്ടൊഴിയാതെ, ന്യൂനമർദ്ദ പാത്തി

തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. തെക്ക്-പടിഞ്ഞാറൻ ഉത്തർപ്രദേശിനും അതിനോട് ചേർന്നുള്ള പ്രദേശങ്ങൾക്കും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദ മേഖല സ്ഥിതി ചെയ്യുന്നു.
ഇവ ഉടനെ പതുക്കെ വടക്ക്-കിഴക്ക് ദിശയിലേക്ക് നീങ്ങാനും ക്രമേണ ശക്തി കുറയാനും സാധ്യതയുണ്ട്. ജൂലൈ 13 വരെ കേരളം, മാഹി എന്നിവിടങ്ങളിൽ നേരിയ ഇടത്തരം മഴയ്ക്കും ജൂലൈ 10 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

മഴയുടെ ശക്തി കുറയും

കേരളത്തില്‍ മഴയുടെ ശക്തിയില്‍ നേരിയ കുറവു വന്നിട്ടുണ്ട്. അതോടൊപ്പം ദീര്‍ഘ ഇടവേളകളും ലഭിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം കാറ്റിന്റെ ശക്തികുറയുകയും മഴ കുറയുകയും ചെയ്യുമെന്നാണ് കാലാവസ്ഥ വിദഗ്ധർ സൂചിപ്പിക്കുന്നത്. അതേസമയം, കേരളത്തില്‍ മഴ കുറയുമെങ്കിലും ഉത്തരേന്ത്യയിലും കൊങ്കണ്‍ തീരത്തും മുംബൈയിലും മഴ ശക്തമായി തുടരും. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും മഴ സജീവമായി തുടരും. കേരളം, തമിഴ്‌നാട് ഉള്‍പ്പെടെ തെക്കന്‍ സംസ്ഥാനങ്ങളിലാണ് വരും ദിവസങ്ങളില്‍ മഴയുടെ ശക്തിയില്‍ കുറവുണ്ടാകുക എന്നും കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കി.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള -കർണാടക – ലക്ഷദീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മധ്യ അറബിക്കടൽ അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ അറബിക്കടൽ, സോമാലിയ & ഒമാൻ തീരങ്ങൾ അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത.

ലക്ഷദ്വീപ് പ്രദേശം അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, വടക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

English Summary:

Kerala Weather Update on July 11. Moderate rainfall and maximum surface wind speed reaching 50 kmph is very likely to occur at isolated places in the Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Ernakulam, Thrissur, Malappuram, Kannur and Kasaragod districts.

Follow Us
Related Stories
Kerala PSC: പി.എസ്.സി ക്രമക്കേടില്‍ അന്വേഷണം തുടങ്ങാന്‍ എസ്.ഐ.ടി, ആര്‍ക്കൊക്കെ പണി കിട്ടും ?
Neyyattinkara Hospital: ഡോക്‌ടറെ കാണാൻ അനുവദിച്ചില്ല, നെയ്യാറ്റിൻകര ആശുപത്രിയിൽ രോ​ഗി ​കുഴഞ്ഞ് വീണ് മരിച്ചു; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി
Actress Attack Case: നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന് പ്രതികൾ, കൊടുംക്രിമിനലുകളെന്ന് സർക്കാർ, തിരിച്ചടി
Uzbekistan Student Murder : ദേഹമാസകലം മര്‍ദ്ദനത്തിൻ്റെ പാടുകള്‍, മതം മാറ്റാന്‍ ശ്രമം; ഗുരുതര ആരോപണവുമായി ഉസ്ബക്കിസ്ഥാനില്‍ കൊല്ലപ്പെട്ട സാവരിയയുടെ കുടുംബം
Wayanad Kalladi Landslide : വയനാട് മണ്ണിടിച്ചില്‍; നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു, മരണസംഖ്യ ഉയരുന്നു
Kerala Lottery Result Today: കാരുണ്യ കടാക്ഷം ആർക്ക്? കാരുണ്യ പ്ലസ് ലോട്ടറി റിസൾട്ട് !
ആസ്ത്മയുണ്ടോ? ഈ ഭക്ഷണങ്ങൾ ശ്വാസംമുട്ടൽ കൂട്ടിയേക്കാം!
ഫാറ്റി ലിവർ തടയാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
വീട്ടിൽ തുളസിത്തറ പണിയുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?
വീട്ടിലിരുന്ന് ബിസിനസ് ചെയ്യാം, കൈ നിറയെ സമ്പാദിക്കാം
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ
നാട്ടിൽ ഗ്യാസില്ല, 3000 സിലിണ്ടറും തോട്ടിൽ
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ
കഴുത്തൊപ്പം വെള്ളം, ഡെലിവറി ബോയ് എങ്ങോട്ടാ?