Kerala Weather Update: തെക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്, ശബരിമലയിലും കനത്ത മഴ; ഇന്നത്തെ കാലാവസ്ഥ പ്രവചനം

Kerala Rain Alert Today: ഇന്ന് ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശബരിമലയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും കനത്ത മഴയെത്തുന്നത്. നവംബർ 27 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.

Kerala Weather Update: തെക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്, ശബരിമലയിലും കനത്ത മഴ; ഇന്നത്തെ കാലാവസ്ഥ പ്രവചനം

പ്രതീകാത്മക ചിത്രം

Updated On: 

24 Nov 2026 | 05:59 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശബരിമലയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും കനത്ത മഴയെത്തുന്നത്. നവംബർ 27 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.

മഴ മുന്നറിയിപ്പ്

യെല്ലോ അലർട്ട്

  • നവംബർ 24: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
  • നവംബർ 25: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
  • നവംബർ 26: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്
  • നവംബർ 27: ആലപ്പുഴ, കോട്ടയം, എറണാകുളം

ALSO READ: നാളെ മുതല്‍ മഴയും മിന്നലും; കേരളം വീണ്ടും ജാഗ്രതയിലേക്ക്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

ഇടിമിന്നൽ മുന്നറിയിപ്പ്

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നവംബർ 24 മുതൽ നവംബർ 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറേണ്ടതാണ്.

ശബരിമല കാലാവസ്ഥ

തീയതി സ്ഥലം കാലാവസ്ഥ പ്രവചനം മുന്നറിയിപ്പ്
നവംബർ 24 സന്നിധാനം ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ ( മണിക്കൂറിൽ 2 സെമീ വരെ) മഴയ്ക്കോ ഇടിമിന്നലോട് കൂടിയ മഴയ്ക്കോ സാധ്യത. കനത്ത മഴ (24 മണിക്കൂറിൽ 7.11 സെമീ) മുന്നറിയിപ്പ്/ ഇടിമിന്നൽ മുന്നറിയിപ്പ്
നവംബർ 24 പമ്പ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ ( മണിക്കൂറിൽ 2 സെമീ വരെ) മഴയ്ക്കോ ഇടിമിന്നലോട് കൂടിയ മഴയ്ക്കോ സാധ്യത. കനത്ത മഴ (24 മണിക്കൂറിൽ 7.11 സെമീ) മുന്നറിയിപ്പ്/ ഇടിമിന്നൽ മുന്നറിയിപ്പ്
നവംബർ 24 നിലക്കൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ ( മണിക്കൂറിൽ 2 സെമീ വരെ) മഴയ്ക്കോ ഇടിമിന്നലോട് കൂടിയ മഴയ്ക്കോ സാധ്യത. കനത്ത മഴ (24 മണിക്കൂറിൽ 7.11 സെമീ) മുന്നറിയിപ്പ്/ ഇടിമിന്നൽ മുന്നറിയിപ്പ്
നവംബർ 25 സന്നിധാനം ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ ( മണിക്കൂറിൽ 2 സെമീ വരെ) മഴയ്ക്കോ ഇടിമിന്നലോട് കൂടിയ മഴയ്ക്കോ സാധ്യത. കനത്ത മഴ (24 മണിക്കൂറിൽ 7.11 സെമീ) മുന്നറിയിപ്പ്/ ഇടിമിന്നൽ മുന്നറിയിപ്പ്
നവംബർ 25 പമ്പ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ ( മണിക്കൂറിൽ 2 സെമീ വരെ) മഴയ്ക്കോ ഇടിമിന്നലോട് കൂടിയ മഴയ്ക്കോ സാധ്യത. കനത്ത മഴ (24 മണിക്കൂറിൽ 7.11 സെമീ) മുന്നറിയിപ്പ്/ ഇടിമിന്നൽ മുന്നറിയിപ്പ്
നവംബർ 25 നിലക്കൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ ( മണിക്കൂറിൽ 2 സെമീ വരെ) മഴയ്ക്കോ ഇടിമിന്നലോട് കൂടിയ മഴയ്ക്കോ സാധ്യത. കനത്ത മഴ (24 മണിക്കൂറിൽ 7.11 സെമീ) മുന്നറിയിപ്പ്/ ഇടിമിന്നൽ മുന്നറിയിപ്പ്

English Summary:

The India Meteorological Department has predicted heavy rain accompanied by thunderstorms across the state today. A yellow alert has been issued for three districts. A warning has also been issued regarding the possibility of heavy rain at Sabarimala.

Loading...
Unable to load recommendations.
Follow Us
ഹൃദ്രോഗം തടയും, പ്രതിരോധശേഷി കൂട്ടും; മത്തി നിസ്സാരക്കാരനല്ല!
തൃക്കാർത്തിക നാളിൽ ദേവി പ്രീതിക്കായി ജപിക്കേണ്ട മന്ത്രങ്ങൾ!
ഫേസ് ക്രീം വാങ്ങുമ്പോൾ ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ
സ്നാപ്ഡ്രാഗൺ 7 ജെൻ ​4 കരുത്ത്; ഹോണർ 700S ലോഞ്ച് ചെയ്തു
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?