Kerala Weather Update: ഓർണബ് ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമോ?; സംസ്ഥാനത്തെ ഇന്നത്തെ മഴ മുന്നറിയിപ്പ്

Kerala Weather Update Today: ഓർണബ് ചുഴലിക്കാറ്റ് ശക്തമായി വീശിയടിക്കുന്ന സാഹചര്യത്തിൽ ഇത് കേരളത്തെയും ബാധിക്കുമോ എന്ന ആശങ്കയിലാണ് പൊതുജനം. എന്നാൽ ഇതിൻ്റെ വലിയ ആഘാതം സംസ്ഥാനത്തെ ബാധിക്കില്ലെന്ന് തന്നെയാണ് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം നൽകുന്ന സൂചന. അതേസമയം, കേരളത്തിൽ ഒന്ന് ഒരു ജില്ലയിലും അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് നൽകുന്നില്ല. എല്ലാ ജില്ലയിലും ​ഗ്രീൻ അലർട്ടാണ്.

Kerala Weather Update: ഓർണബ് ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമോ?; സംസ്ഥാനത്തെ ഇന്നത്തെ മഴ മുന്നറിയിപ്പ്

പ്രതീകാത്മക ചിത്രം

Published: 

28 Oct 2026 | 05:59 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഓർണബ് ചുഴലിക്കാറ്റ് ശക്തമായി വീശിയടിക്കുന്ന സാഹചര്യത്തിൽ ഇത് കേരളത്തെയും ബാധിക്കുമോ എന്ന ആശങ്കയിലാണ് പൊതുജനം. എന്നാൽ ഇതിൻ്റെ വലിയ ആഘാതം സംസ്ഥാനത്തെ ബാധിക്കില്ലെന്ന് തന്നെയാണ് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം നൽകുന്ന സൂചന. അതേസമയം, കേരളത്തിൽ ഒന്ന് ഒരു ജില്ലയിലും അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് നൽകുന്നില്ല. എല്ലാ ജില്ലയിലും ​ഗ്രീൻ അലർട്ടാണ്.

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എറണാകുളം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ അതിശക്ത ചുഴലിക്കാറ്റ് ‘ഓർണബ്’ സ്ഥിതി ചെയ്യുകയാണ്. ഇന്ന് ഉച്ചയ്ക്ക് മുമ്പ് ആന്ധ്രാപ്രദേശ് – യാനം തീരങ്ങൾക്കിടയിലൂടെ, ബാപട്‌ലക്കും വിശാഖപട്ടണത്തിനും ഇടയിൽ, മണിക്കൂറിൽ 115–125 കിലോമീറ്ററും പരമാവധി വേഗം മണിക്കൂറിൽ 140 കിലോമീറ്റർ വരെയും അതിശക്തമായ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാനാണ് സാധ്യത.

ALSO READ: മഴ മാറിയെന്ന് കരുതി ആശ്വസിക്കേണ്ട! അറബിക്കടലിൽ ന്യൂനമർദ്ദം

കേരളത്തിൽ ഒക്ടോബർ 31 വരെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ഇന്നത്തെപോലെ തന്നെ വരും ദിവസങ്ങളിലും സംസ്ഥാനത്ത് ​ഗ്രീൻ അലർട്ടാണ് നിലനിൽക്കുന്നത്. എന്നാൽ വരും മണിക്കൂറിൽ മുന്നറിയിപ്പുകളിൽ മാറ്റങ്ങൾ സംഭവിച്ചേക്കാം. കാലാവസ്ഥ റിപ്പോർട്ടുമായി ബന്ധപ്പെട്ട തത്സമയ വിവരങ്ങൾക്ക് ടിവി9 മലയാളത്തിൻ്റെ കാലാവസ്ഥ എന്ന പേജ് സന്ദർശിക്കാം.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിലവിൽ മണിക്കൂറിൽ 140 മുതൽ 150 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 165 കിലോമീറ്റർ വരെയും വേഗതയിൽ അതിശക്തമായ കാറ്റ് നിലനിൽക്കുന്നു. ഇന്ന് കാറ്റിന്റെ വേഗത മണിക്കൂറിൽ 150 മുതൽ 160 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 180 കിലോമീറ്റർ വരെയും വർധിക്കാൻ സാധ്യതയുണ്ട്.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30- 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കേണ്ടതാണ്.

English Summary:

IMD has forecast light to moderate isolated rainfall across several districts of Kerala today, October 28. Disaster management authorities have advised residents in hilly areas to remain alert against sudden weather shifts.

Loading...
Unable to load recommendations.
Follow Us
Related Stories
ഓപ്പറേഷൻ തെളിമ: 568 ലിറ്റർ ഉപയോഗിച്ച പാചക എണ്ണയും പലഹാരങ്ങളും നശിപ്പിച്ചു, സംസ്ഥാന വ്യാപക പരിശോധന
Bus Strike: സംസ്ഥാനത്ത് നവംബർ 3 മുതൽ സ്വകാര്യ ബസ്സ് സമരം, നിരക്ക് വർദ്ധനവുൾപ്പെടെ നിരവധി ആവശ്യങ്ങൾ
Diwali Special Train: ദീപാവലി സ്പെഷ്യൽ ട്രെയിൻ; ബുക്കിങ് ആരംഭിച്ചു, ഡൽഹിയിൽ നിന്ന് കൊച്ചുവേളിയിലേക്ക് സർവീസ്
Cheranalloor Accident: ചേരാനല്ലൂർ വാഹനാപകടം , സി.ഐ ഉൾപ്പെടെ നാല് പോലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ
ഗർഭച്ഛിദ്രം വേണ്ട, ജനിച്ചയുടൻ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറാം; ദമ്പതികൾക്ക് ഹൈക്കോടതിയുടെ അനുമതി
Kerala Lottery Result: സ്ത്രീശക്തി SS-543 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒരു കോടി രൂപയുടെ ഭാഗ്യം നിങ്ങളെ തേടിയെത്തിയോ?
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
മുടി വളരാൻ എണ്ണ തേക്കേണ്ടത്  എപ്പോൾ? അറിയാം ശരിയായ രീതി
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്