Kerala Weather Update: കേരളപ്പിറവിയിൽ മഴ തകർക്കും! സംസ്ഥാനത്ത് യെല്ലോ അലർട്ട് ഈ ജില്ലകളിൽ

Kerala Weather Update Today: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെയും അന്തരീക്ഷ ചുഴിയുടെയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

Kerala Weather Update: കേരളപ്പിറവിയിൽ മഴ തകർക്കും! സംസ്ഥാനത്ത് യെല്ലോ അലർട്ട് ഈ ജില്ലകളിൽ

പ്രതീകാത്മക ചിത്രം

Published: 

01 Nov 2026 | 05:50 AM

തിരുവനന്തപുരം: കേരളപ്പിറവി ദിനമായ ഇന്ന് സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് (Kerala Weather Update Today). ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെയും അന്തരീക്ഷ ചുഴിയുടെയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത പാലിക്കേണ്ടതാണ്. ഇന്ന് കേരളത്തിൽ മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും , മൂന്നാം തീയതി കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും, നാലാം തീയതി കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്.

ALSO READ: വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; മുരാസു ആഞ്ഞടിക്കുമോ?

ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റ്

ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദം ചുഴലിക്കാറ്റായി മാറാമെന്ന മുന്നറിയിപ്പിന്റെയും, തെക്കുകിഴക്കൻ അറബിക്കടലിലെ ചക്രവാതചുഴിയുടെയും സ്വാധീനത്തിൽ സംസ്ഥാനത്ത് നവംബർ ഒന്ന് മുതൽ നാല് വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും സ്ഥിതിചെയ്യുന്ന ശക്തികൂടിയ ന്യൂനമർദം അടുത്ത 6 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായും തുടർന്ന് 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായും മാറാൻ സാധ്യതയുണ്ട്. നവംബർ 2-ഓടെ ഇത് ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങും.

അതിശക്തമായിരുന്ന ‘അർണബ്’ ചുഴലിക്കാറ്റിന്റെ ശേഷിപ്പ് യുപിക്ക് മുകളിലും, മഹാരാഷ്ട്ര തീരത്ത് ചക്രവാതചുഴിയായും നിലനിൽക്കുന്നുണ്ട്. അറബിക്കടലിൽ നിന്നും ഇങ്ങോട്ട് നീളുന്ന ന്യൂനമർദ പാത്തി കേരളത്തിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് കാരണമാകും. ഇവയുടെ എല്ലാം സ്വാധീനഫലമായി നവംബർ 1 മുതൽ 4 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 7 മുതൽ 11 സെന്റീമീറ്റർ വരെ മഴ ലഭിക്കാം. 30 മുതൽ 40 കി.മീ വേഗതയുള്ള ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.

വരും ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനം

  1. 01 (ഇന്ന്- ഞായർ): പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. മറ്റെല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ്.
  2. 02 (തിങ്കൾ): ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. മറ്റെല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ്.
  3. 03 (ചൊവ്വ): കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. മറ്റെല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ്.
  4. 04 (ബുധൻ): കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. മറ്റെല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ്.

English Summary:

IMD has issued a heavy rainfall advisory for Kerala from November 1 to 4, driven by a well-marked low-pressure system over the Bay of Bengal set to intensify into a cyclonic storm.

Loading...
Unable to load recommendations.
Follow Us
നെല്ലിക്ക ഇങ്ങനെയാണ് കഴിക്കുന്നതെങ്കിൽ കിഡ്നി സ്റ്റോൺ ഉറപ്പ്!
മുഖസൗന്ദര്യത്തിന് വേറെന്ത് വേണം? പപ്പായ ഉണ്ടല്ലോ
ഓറഞ്ചിനേക്കാളും വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ
നാരങ്ങ കൈപ്പ് വരാതെ സൂക്ഷിക്കാൻ വെളിച്ചെണ്ണ? ചെയ്യേണ്ടത്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?