Kerala Weather Update: മഴ പെയ്യുമോ വെയിലിൽ വാടുമോ? ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ…
Kerala Rain Alert: കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ മഴ പെയ്തിരുന്നു. വിവിധ ജില്ലകളിൽ ഗ്രീൻ അലർട്ട് നൽകിയിരുന്നു.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനം. വരുംദിവസങ്ങളിൽ മഴ സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജനുവരി 20 വരെ കേരളത്തിലെ ഒരു ജില്ലകളിലും അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. ശബരിമലയിലും സമാനകാലാവസ്ഥയായിരിക്കും. പമ്പ, നിലക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ആകാശം ഭാഗികമായി മേഘാലവൃതമായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് പകൽ സമയത്ത് ചൂട് കൂടാനും രാത്രിയിലും പുലർച്ചെയും നേരിയ തണുപ്പ് അനുഭവപ്പെടാനും സാധ്യതയുണ്ട്. നിലവിലെ മുന്നറിയിപ്പ് പ്രകാരം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ മഴ പെയ്തിരുന്നു. വിവിധ ജില്ലകളിൽ ഗ്രീൻ അലർട്ട് നൽകിയിരുന്നു.
ALSO READ: കുടയെടുക്കാൻ മറക്കേണ്ട, ഈ ജില്ലകളിൽ മഴ തന്നെ; കാലാവസ്ഥ ഇങ്ങനെ…
കേരളത്തെ കൂടാതെ, തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ, മാഹി എന്നിവിടങ്ങളിലും തീരദേശ മേഖലകളായ ആന്ധ്രാപ്രദേശ്, യാനം, തെക്കൻ കർണാടക എന്നിവിടങ്ങളിലും മഴ പിൻവാങ്ങുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാൽ, പടിഞ്ഞാറൻ ഹിമാലയൻ മേഖല, പഞ്ചാബ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ഒറ്റപ്പെട്ടതോ നേരിയതോ ആയ മഴയ്ക്കും ലക്ഷദ്വീപ്, നിക്കോബാർ ദ്വീപുകളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.