AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather Updates: അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; അലേർട്ടുകൾ ഇങ്ങനെ…

Kerala Weather Updates: അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത മുൻനിർത്തി വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.

Kerala Weather Updates: അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; അലേർട്ടുകൾ ഇങ്ങനെ…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 12 Jul 2025 21:02 PM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു. അടുത്ത അഞ്ച് ദിവസം ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ടാണ്.

അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത മുൻനിർത്തി വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അലേർട്ടുകൾ

ഓറഞ്ച് അലർട്ട്

16- 07- 2025: കണ്ണൂർ, കാസർഗോഡ്

യെല്ലോ അലർട്ട്

12- 07- 2025: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
13- 07- 2025: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
14- 07- 2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

കേരളത്തിൽ ഇന്ന് മുതൽ 16 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്നും, ജൂലൈ 14 മുതൽ ജൂലൈ 16 വരെയും കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ 14 മുതൽ ജൂലൈ 16 വരെയും മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദ്ദേശമുണ്ട്.