AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather Updates: മാനം തെളിഞ്ഞേ നിന്നാൽ… കുടയെടുക്കണ്ട കേട്ടോ; ഇന്നും മഴയില്ല

Kerala Weather Updates: ഇന്ന് ഒരു ജില്ലയിലും മഴ സാധ്യത പ്രവചനം ഇല്ല. ഒരു ജില്ലയ്ക്ക് പ്രത്യേക മുന്നറിയിപ്പുകളോ നേരിയ മഴയ്ക്കുള്ള സാധ്യത പോലും നിലവിൽ പ്രവർചിച്ചിട്ടില്ല.

Kerala Weather Updates: മാനം തെളിഞ്ഞേ നിന്നാൽ… കുടയെടുക്കണ്ട കേട്ടോ; ഇന്നും മഴയില്ല
Kerala Weather Updates On 3 NovemberImage Credit source: PTI Photos
ashli
Ashli C | Published: 03 Nov 2025 06:19 AM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനം എന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലയിലും മഴ സാധ്യത പ്രവചനം ഇല്ല. ഒരു ജില്ലയ്ക്ക് പ്രത്യേക മുന്നറിയിപ്പുകളോ നേരിയ മഴയ്ക്കുള്ള സാധ്യത പോലും നിലവിൽ പ്രവർത്തിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത് മഴ പ്രവചനം ഉണ്ടായിരുന്നില്ല വരുന്ന അഞ്ചു ദിവസങ്ങളിൽ കേരളത്തിൽ മഴ ഉണ്ടാവില്ല എന്നാണ് സൂചന.

ഞായറാഴ്ച കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ ഇന്ന് (നവംബർ 3) ആൻഡമാൻ കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ ഇന്ന് ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

കൂടാതെ നാളേയും (നവംബർ 4) ആൻഡമാൻ കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. അതിനാൽ ഈ തീരങ്ങളിൽ നാളേയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അതേസമയം മഴ മുന്നറിയിപ്പ് എവിടേയും ഇല്ല.

ദിവസങ്ങളായി ഉണ്ടായിരുന്ന കനത്ത മഴയ്ക്കാണ് ഇപ്പോൾ ശമനം വന്നിരിക്കുന്നത്. മൊന്താ ചുഴലിക്കാറ്റും കേരളത്തിൽ മഴ ശക്തമാകാൻ കാരണമായിരുന്നു. മഴയ്ക്കൊപ്പം ഉണ്ടായിരുന്ന ശക്തമായ ഇടിമിന്നൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. പല ജില്ലകളിലായി നിരവധി പേർ മരിക്കുന്നതിനും കാരണമായി. ഏറെ നാൾ തുടർന്ന് മഴക്കെടുതിയിൽ ആണ് ഇപ്പോൾ മാനം തെളിഞ്ഞിരിക്കുന്നത്.