Vice President Kollam Visit: കൊല്ലത്ത് തിങ്കളാഴ്ച ഗതാഗത നിയന്ത്രണം; വിവിധയിടങ്ങളില്‍ പാര്‍ക്കിങ് നിരോധിച്ചു
Kollam Traffic Restrictions: ഉച്ചയ്ക്ക് 2.50നാണ് ഉപരാഷ്ട്രപതി കോളേജിലെത്തുന്നത്. ഇതിന്റെ ഭാഗമായി കൊല്ലം നഗരപരിധിയിലെ 26 സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
കൊല്ലം: കൊല്ലത്ത് നവംബര്‍ മൂന്ന് തിങ്കളാഴ്ച ഗതാഗത നിയന്ത്രണം. ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്റെ സന്ദര്‍ശനത്തെ തുടര്‍ന്നാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. വിവിധയിടങ്ങളില്‍ പാര്‍ക്കിങ്ങിനും നിരോധനമുണ്ട്. 75ാം വാര്‍ഷികം ആഘോഷിക്കുന്ന കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷം ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
കൊല്ലം ആശ്രാമം മൈതാനം മുതല്‍ ചിന്നക്കട വരെയും റെയില്‍വേ സ്‌റ്റേഷന്‍, കര്‍ബല, ഫാത്തിമാ മാതാ കോളേജ്, ചെമ്മാന്‍മുക്ക് വരെയുള്ള റോഡിന്റെ വശങ്ങളിലും തിങ്കളാഴ്ച വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളതല്ല.
ഉച്ചയ്ക്ക് 2.50നാണ് ഉപരാഷ്ട്രപതി കോളേജിലെത്തുന്നത്. ഇതിന്റെ ഭാഗമായി കൊല്ലം നഗരപരിധിയിലെ 26 സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സ്‌കൂളുകള്‍ക്ക് അവധി.




രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായാണ് ഉപരാഷ്ട്രപതി കേരളത്തിലെത്തുന്നത്. കൊല്ലത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ കയര്‍ എക്‌സ്‌പോട്ടേഴ്‌സ് അസോസിയേഷന്‍ അംഗങ്ങളുമായി അദ്ദേഹം സംവദിക്കും. ഇന്ത്യയിലെ എല്ലാ കയര്‍ കയറ്റുമതി അസോസിയേഷനുകളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ കയര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍.
നവംബര്‍ നാലിന് ചൊവ്വാഴ്ച ഉപരാഷ്ട്രപതി തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സന്ദര്‍ശിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള സ്ഥാപനമാണിത്.