Kerala Welfare Pension: ക്ഷേമപെൻഷൻ വിതരണo ഇന്ന് മുതൽ, വീട്ടിലെത്തുമോ?
Kerala Welfare Pension Distribution Begins Today: ധനവകുപ്പ് നൽകിയ വിവരങ്ങൾ പ്രകാരം, ക്ഷേമ പെൻഷൻ വിതരണത്തിനായി 957.93 കോടി രൂപയും, വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനായി 110.86 കോടി രൂപയുമാണ് തുക തിരിച്ചുള്ള ബാങ്ക് അക്കൗണ്ടുകളിലേക്കും സഹകരണ ബാങ്കുകൾ വഴി വീടുകളിലേക്കും ലഭ്യമാക്കുന്നത്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സെപ്റ്റംബർ മാസത്തിലെ ക്ഷേമപെൻഷൻ വിതരണം ഇന്ന് (സെപ്റ്റംബർ 24) മുതൽ ആരംഭിക്കും. പെൻഷൻ തുക വിതരണം ചെയ്യുന്നതിനായി സർക്കാർ ആകെ 1,068.79 കോടി രൂപ അനുവദിച്ചു. 59 472 ലക്ഷം പേര്‍ക്കാണ് സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിക്കുക.
ക്ഷേമ പെൻഷൻ വിതരണത്തിനായി 957.93 കോടി രൂപയും, വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനായി 110.86 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. ഗുണഭോക്താക്കൾക്ക് തടസ്സമില്ലാതെ തുക എത്തിക്കാൻ ആവശ്യമായ നടപടികൾ ബാങ്കുകളും തദ്ദേശ സ്ഥാപനങ്ങളും വഴി പൂർത്തിയാക്കിയിട്ടുണ്ട്.
വാർധക്യകാല പെൻഷൻ, ഭിന്നശേഷി പെൻഷൻ, വിധവാ പെൻഷൻ എന്നിവയ്ക്കും സർക്കാർ തുക അനുവദിച്ചിട്ടുണ്ട്. 26.62 ലക്ഷം പേരുടെ അക്കൗണ്ടുകളിൽ തുക എത്തും. ബാക്കിയുള്ളവരുടെ വീടുകളിൽ എത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണം ചെയ്യും.
ALSO READ: മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമോ? സത്യമെന്ത്; വ്യക്തത വരുത്തി എംവിഡി
പെൻഷൻ വീട്ടിലെത്തിക്കുമോ?
സാമൂഹിക സുരക്ഷാപെൻഷൻ സഹകരണ ബാങ്കുകൾ വഴി വിതരണം ചെയ്യുന്നത് നിർത്തലാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ആധാർ ലങ്ക് ചെയ്ത ബാങ്ക് അക്കൌണ്ടുകളിലുൂടെ മാത്രം ക്ഷേമ പെൻഷൻ വിതരണം നടത്തിയാൽ മതിയെന്നാണ് സർക്കാർ നിലപാട്. ഇതോടെ പെൻഷൻ വിതരണം വാണിജ്യ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രമാകും. ഇത് തത്വത്തിൽ അംഗീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു.
ക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കുന്നത് വഴി പെൻഷൻ വീടുകളിൽ എത്തിക്കുന്നതിലും തടസ്സം നേരിട്ടേക്കും. വീട്ടിലെ പെൻഷൻ വിതരണം ഇനി കിടപ്പ് രോഗികൾ അടക്കം ഒഴിവാക്കാനാകാത്തവർക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനം. എന്നാൽ പുതിയ തീരുമാനം എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അതുകൊണ്ട് തന്നെ ഈ മാസത്തിലും വീട്ടിൽ പെൻഷൻ എത്തിച്ചേക്കും.
എത്ര രൂപ കിട്ടും?
നിലവിൽ രണ്ടായിരം രൂപയാണ് ക്ഷേമ പെൻഷനായി ലഭിക്കുന്നത്. അധികാരത്തിലെത്തിയാൽ ക്ഷേമ പെൻഷൻ മൂവായിരം രൂപയായി വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞിരുന്നു. എന്നാൽ, സെപ്റ്റംബർ മാസത്തിലും രണ്ടായിരം രൂപ തന്നെയാകും ലഭിക്കുന്നത്. എന്നാൽ, വരുംമാസങ്ങളിൽ പെൻഷൻ തുക ഉയർന്നേക്കും.
English Summary:
Welfare pension distribution is set to begin on Today, with the state government allocating a total of Rs 1,068.79 crore for the payments. Rs 957.93 crore has been earmarked for regular welfare pensions, Rs 110.86 crore will be used for pensions distributed through various welfare fund boards.