BIS Certification: ഇന്ത്യയിലെ ആദ്യ ബിഐഎസ് അം​ഗീകൃത പോലീസ് സ്റ്റേഷൻ കേരളത്തിലോ…ചരിത്രനേട്ടത്തിലേക്ക് അർത്തുങ്കലും

Kerala's Arthunkal Police Station : സംസ്ഥാനത്ത് ക്രമസമാധാന നിലയെക്കുറിച്ച് പ്രതിപക്ഷം വിമർശനങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിൽ ഈ അംഗീകാരം ശ്രദ്ധേയമാണ്.

BIS Certification: ഇന്ത്യയിലെ ആദ്യ ബിഐഎസ് അം​ഗീകൃത പോലീസ് സ്റ്റേഷൻ കേരളത്തിലോ...ചരിത്രനേട്ടത്തിലേക്ക് അർത്തുങ്കലും

Police

Published: 

11 Jul 2025 | 09:31 AM

ആലപ്പുഴ: രാജ്യത്ത് ആദ്യമായി ഒരു പോലീസ് സ്റ്റേഷന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ (BIS) അംഗീകാരം. ആലപ്പുഴ ജില്ലയിലെ അർത്തുങ്കൽ പോലീസ് സ്റ്റേഷനാണ് ഈ ചരിത്രപരമായ നേട്ടം കൈവരിച്ചത്. ക്രമസമാധാനപാലനം, കുറ്റാന്വേഷണം, പരാതി പരിഹാരം, അടിസ്ഥാന സൗകര്യങ്ങൾ, ഉദ്യോഗസ്ഥരുടെ പെരുമാറ്റം തുടങ്ങിയ കാര്യങ്ങളിലെ മികവാണ് അംഗീകാരത്തിന് കാരണം.

രണ്ട് ഘട്ടങ്ങളായി നടന്ന ഓഡിറ്റിന് ശേഷമാണ് ഈ സർട്ടിഫിക്കേഷൻ. BIS സതേൺ റീജിയൺ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പ്രവീൺ ഖന്ന സംസ്ഥാന പോലീസ് മേധാവി രവദാ എ. ചന്ദ്രശേഖറിന്റെ സാന്നിധ്യത്തിൽ സർട്ടിഫിക്കറ്റ് കൈമാറി. ചെർത്തല ASP ഹരീഷ് ജെയിൻ IPS ആരംഭിച്ച ‘മോഡേണൈസ്ഡ് ചെർത്തല പോലീസ് പ്രോഗ്രാമി’ന്റെ ഭാഗമായാണ് ഈ നേട്ടം.

കുറ്റകൃത്യങ്ങൾ തടയൽ, അന്വേഷണം, ക്രമസമാധാന പരിപാലനം, ട്രാഫിക് മാനേജ്‌മെന്റ്, അടിയന്തര പ്രതികരണം, പൊതുജന പരാതി പരിഹാരം എന്നീ മേഖലകളിൽ സ്റ്റേഷന്റെ പ്രവർത്തനം ഗണ്യമായി മെച്ചപ്പെട്ടു. ഇത് ഇന്ത്യൻ നിയമവ്യവസ്ഥയ്ക്കും സർക്കാർ നയങ്ങൾക്കും അനുസൃതമായി കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കുന്നതായി കണ്ടെത്തി.

സംസ്ഥാനത്ത് ക്രമസമാധാന നിലയെക്കുറിച്ച് പ്രതിപക്ഷം വിമർശനങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിൽ ഈ അംഗീകാരം ശ്രദ്ധേയമാണ്. അടുത്തിടെ നടന്ന ഹർത്താലിലെ പോലീസിന്റെ നടപടികളും, കേരള യൂണിവേഴ്സിറ്റിയിലെ സംഘർഷത്തിൽ എസ്.എഫ്.ഐ. പ്രവർത്തകർ പോലീസിനെ മർദ്ദിച്ചപ്പോൾ പോലീസ് നോക്കിനിന്നതും വിമർശിക്കപ്പെട്ടിരുന്നു.

Related Stories
Congress Protest: പയ്യന്നൂരിൽ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; കോൺഗ്രസുകാർക്ക് നേരെ സിപിഎം ആക്രമണം
Rail Maithri App: ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കും, അതിക്രമങ്ങളുടെ സാക്ഷികൾക്കും വിവരം പങ്കുവെയ്ക്കാൻ ഇതാ ഒരു ആപ്പ്
Vehicle Challan Rules Kerala: മോട്ടോർ വാഹന നിയമം വീണ്ടും കടുക്കുന്നു, ഇനി 5 ചലാൻ കിട്ടിയാൽ ലൈസൻസ് റദ്ദാക്കും
Christmas-New Year Bumper 2026 Result: ഇത്തവണ 20 കോടി കിട്ടിയ ഭാ​ഗ്യശാലി കോട്ടയത്തോ? പുതുവത്സര ബംപർ വിറ്റത് കാഞ്ഞിരപ്പള്ളി ഏജൻസി
Christmas-New Year Bumper 2026 Result: ഇത്തവണയും കോളടിച്ചത് സർക്കാരിന്! 400 മുടക്കി ടിക്കറ്റെടുത്തത് 54 ലക്ഷം പേർ
Kerala Weather Update: വയനാട് വിറയ്ക്കുന്നു, ഇത് വേനൽ പിടിമുറുക്കുന്നതിന്റെ ആരംഭമോ?
ചർമ്മത്തിലെ ഈ മാറ്റങ്ങൾ തൈറോയിഡിന്റേയോ?
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
മൃണാൾ താക്കൂർ ധരിച്ച വസ്ത്രത്തിന്റെ വില കേട്ടോ?
ഉഴുന്നുവടയില്‍ ദ്വാരം ഇടുന്നതിന്റെ കാരണമെന്ത്?
റോഡിലൂടെ വാഹനത്തില്‍ വരുന്നവരെല്ലാം വീഴുന്നു; സംഭവം യുപിയിലെ അമ്രോഹയില്‍
അതൊരു കടുവയല്ലേ? സുല്‍ത്താന്‍ ബത്തേരി കോട്ടക്കുന്ന് ജനവാസ കേന്ദ്രത്തിന് സമീപം കണ്ട കാഴ്ച
മഞ്ഞില്‍ പുതഞ്ഞ് ഒരു വന്ദേ ഭാരത് യാത്ര; കശ്മീരിലെ കാഴ്ച
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?