Gen Z Post Office: പോസ്റ്റ് ഓഫീസ് ഓൾഡ് അല്ല… ഇത് വേറെ ലെവൽ; കേരളത്തിലെ ആദ്യത്തെ ജെൻ-സി കൗണ്ടർ ഇവിടെ

Kerala's First Gen Z Post Office: കത്തയക്കാൻ മാത്രമല്ല, ചില്ലടിച്ചിരിക്കാനും, കൂട്ടുകാരുമായി സംസാരിച്ചിരിക്കാനുമുള്ള ഇടം കൂടിയാണ് സിഎംഎസ് കോളേജിൽ ഈ ജെൻ-സീ പോസ്റ്റ് ഓഫീസ്. വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾക്കും ഫോണുകൾക്കും ചാർജ് ചെയ്യാനുള്ള പോയിന്റുകളോടുകൂടിയ കൗണ്ടർ ടേബിളുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

Gen Z Post Office: പോസ്റ്റ് ഓഫീസ് ഓൾഡ് അല്ല... ഇത് വേറെ ലെവൽ; കേരളത്തിലെ ആദ്യത്തെ ജെൻ-സി കൗണ്ടർ ഇവിടെ

Gen Z Post Office

Published: 

13 Dec 2025 10:59 AM

ചുവപ്പും, ഇളം മഞ്ഞ നിറത്തിലുമുള്ള പെയ്ൻ്റടിച്ച കെട്ടിടം… അവിടെ പുറത്ത് കത്തുകളെ കാത്തിരിക്കുന്ന തപാൽ പെട്ടി. അകത്ത് മുറികളിൽ കെട്ടികിടക്കുന്ന ഫയലുകൾ. ഒപ്പം അലസമായി കിടക്കുന്ന പോസ്റ്റ് കാർഡുകളും, ഇതാണ് പോസ്റ്റ് ഓഫീസ് എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രം. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി വായനാമുറിയും, ലൈറുകളും കഫേ ആംബിയൻസിൽ ഇൻ്റീരിയർ ഡിസൈനിലും നിർമ്മിച്ച ജെൻ-സീ പോസ്റ്റ് ഓഫീസാണ് സമൂഹ മാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം.

കേരളത്തിലെ ആദ്യത്തെ ജെൻ-സീ പോസ്റ്റ് ഓഫീസ് കൗണ്ടർ കോട്ടയം സിഎംഎസ് കോളേജിലാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ‘വിദ്യാർത്ഥികൾ, വിദ്യാർത്ഥികളാൽ, വിദ്യാർത്ഥികൾക്ക് വേണ്ടി’ എന്ന തത്വശാസ്ത്രത്തിൽ നിന്നാണ് ജെൻ-സീ പോസ്റ്റ് ഓഫീസ് എന്ന ആശയം ഉടലെടുത്തതെന്നാണ് വൃത്തങ്ങൾ ഇതിനെക്കുറിച്ച് പറയുന്നത്.

ഇന്ത്യാ പോസ്റ്റ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ് ഇതിൻ്റെ പ്രവർത്തനം നടക്കുക. സിഎംഎസ് കോളേജ് വിദ്യാർത്ഥികളാണ് ഈ സ്ഥാപനത്തിൻ്റെ മുഴുവൻ രൂപകൽപ്പനയും ആസൂത്രണവും നിർമ്മാണപങ്കാളിത്തവും നിർവഹിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഈ പോസ്റ്റ് ഓഫീസിനുണ്ട്. സാങ്കേതിക വിദ്യാധിഷ്ഠിതമായ ഈ പോസ്റ്റ് ഓഫീസ് യുവ ഉപയോക്താക്കളെ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്.

ALSO READ: കോളടിച്ചല്ലോ കുട്ടികളേ… ക്രിസ്മസ് അവധി പത്ത് ദിവസമല്ല ഇത്തവണ! ദിവസം നീട്ടി

യുവത്വവും പ്രകൃതിയും ഇഴചേർന്ന ഇടമാണ് ഈ പോസ്റ്റൽ എക്സ്റ്റൻഷൻ കൗണ്ടർ. കത്തയക്കാൻ മാത്രമല്ല, ചില്ലടിച്ചിരിക്കാനും, കൂട്ടുകാരുമായി സംസാരിച്ചിരിക്കാനുമുള്ള ഇടം കൂടിയാണ് സിഎംഎസ് കോളേജിൽ ഈ ജെൻ-സീ പോസ്റ്റ് ഓഫീസ്. ഒരു “ട്രെൻഡി ഹാങ്ഔട്ട് സ്പോട്ടാക്കി” മാറ്റുന്ന തരത്തിലാണ് ഇതിൻ്റെ രൂപകല്പന. കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന്റെ ഒരു എക്സ്റ്റൻഷൻ കൗണ്ടറായാണ് ഇത് പ്രവർത്തിക്കുന്നത്.

ഡിജിറ്റൽ സർവീസുകൾ, ക്യുആർ കോഡ് സംവിധാനം, പുതിയ സ്റ്റാമ്പുകൾ തത്സമയം പ്രിന്റ് ചെയ്യാൻ സാധിക്കുന്ന ‘മൈ സ്റ്റാമ്പ്’ പ്രിന്റർ എന്നിവയാണ് പഴയ പോസ്റ്റ് ഓഫീസുകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾക്കും ഫോണുകൾക്കും ചാർജ് ചെയ്യാനുള്ള പോയിന്റുകളോടുകൂടിയ കൗണ്ടർ ടേബിളുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

‘ജെൻസി’യുടെ ഇഷ്ടത്തിനനുസരിച്ചുള്ള ഡിസൈനിം​ഗും മറ്റ് ആംബിയൻസുമാണ് ഇവിടുത്തെ ആകർഷണം. തപാൽ ആവശ്യങ്ങൾക്കായി കാത്തിരിക്കുന്ന സമയം ബോറടിക്കാതിരിക്കാൻ പുസ്തകങ്ങളും ​ഗെയ്മിങ് ഏരിയയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഒറ്റനോട്ടത്തിൽ ഏതൊരാൾക്കും കൗതുകം തോന്നുന്ന തരത്തിലാണ് ജെൻ-സീ പോസ്റ്റ് ഓഫീസ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

വിശപ്പകറ്റാൻ മാത്രമല്ല, ഉപ്പ്മാവ് ആരോഗ്യത്തിനും ഗുണകരം
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
പട്ടിക്കുട്ടനെ പുതപ്പിച്ച് ഉറക്കുന്നത് ആരാണെന്ന് കണ്ടോ?
Viral Video: ആന എന്താണ് ലോറിയിൽ തിരയുന്നത്?
Viral Video : കാർ ഒരു കഷ്ണം, വീഡിയോ
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി