Kerosene Distribution: റേഷന്‍ കടകളില്‍ മണ്ണെണ്ണ വിതരണം ഇന്നുമുതല്‍; എഎവൈ കാർഡുകാർക്ക് ഒരുലിറ്ററും മറ്റു കാർഡുകാർക്ക് അരലിറ്റർ വീതവും
Kerosene Distribution in Kerala: എഎവൈ കാർഡുകാർക്ക് ഒരുലിറ്ററും മറ്റു കാർഡുകാർക്ക് അരലിറ്റർ വീതവുമാണ് ലഭിക്കുക. ലിറ്ററിന് 61 രൂപയാണ്. വൈദ്യുതി കണക്ഷൻ ഇല്ലാത്ത കാർഡ് ഉടമകൾക്ക് ആറ് ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ഇന്നുമുതല്‍ മണ്ണെണ്ണ വിതരണം പുനരാരംഭിക്കും. എഎവൈ കാർഡുകാർക്ക് ഒരുലിറ്ററും മറ്റു കാർഡുകാർക്ക് അരലിറ്റർ വീതവുമാണ് ലഭിക്കുക. ലിറ്ററിന് 61 രൂപയാണ്. വൈദ്യുതി കണക്ഷൻ ഇല്ലാത്ത കാർഡ് ഉടമകൾക്ക് ആറ് ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കും.
രണ്ടുവര്‍ഷത്തിനു ശേഷമാണ് മണ്ണെണ്ണ വിതരണം ഇന്നുമുതല്‍ പുനസ്ഥാപിക്കുന്നത്. കഴിഞ്ഞ ദിവസം മണ്ണെണ്ണ മൊത്തവ്യാപാരികളുടെയും റേഷൻ വ്യാപാരികളുടെയും സംഘടനാ പ്രതിനിധികളുമായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് തീരുമാനമെടുത്തതെന്ന് മന്ത്രി ജി ആർ അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Also Read:ന്യൂനമർദം, ചക്രവാതച്ചുഴി; കേരളത്തിൽ അടുത്ത 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്
ജൂൺ 30ന് അവസാനിക്കുന്ന 2025-–-26 വർഷം ആദ്യപാദത്തിലേക്ക് 5676 കിലോ ലിറ്റർ മണ്ണെണ്ണ സംസ്ഥാനത്തിന് അനുവദിച്ചു. 2023–24ൽ ഒരു പാദത്തിലേക്ക് 1944 കിലോ ലിറ്റർ മാത്രമാണ് അനുവദിച്ചത്. ഇത് 2024-25ൽ 780 കിലോ ലിറ്ററായി ചുരുക്കിയിരുന്നു.
മണ്ണെണ്ണ ചില്ലറ വിതരണം നടത്തുന്ന റേഷൻവ്യാപാരികൾക്കുള്ള കമീഷൻ ലിറ്ററിന് 3.70 രൂപയിൽനിന്ന് ആറു രൂപയാക്കി. ജൂൺ ഒന്നുമുതൽ വർധന പ്രാബല്യത്തിൽ വന്നു.