AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

വടക്കുനോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശന് ഉണ്ടായിരുന്നത് സംശയരോ​ഗമല്ല….അറിയാം പാരനോയ്ഡ് പേഴ്സണാലിറ്റി ഡിസോഡറിനെപ്പറ്റി

ജനസംഖ്യയുടെ 2.3% മുതൽ 4.4% വരെ രോ​ഗമുള്ളവരുണ്ട് , ഇത് സ്ത്രീകളേക്കാൾ പുരുഷന്മാരിലാണ് കൂടുതലായി കാണപ്പെടുന്നത് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

വടക്കുനോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശന് ഉണ്ടായിരുന്നത് സംശയരോ​ഗമല്ല….അറിയാം പാരനോയ്ഡ് പേഴ്സണാലിറ്റി ഡിസോഡറിനെപ്പറ്റി
Aswathy Balachandran
Aswathy Balachandran | Published: 22 Apr 2024 | 02:56 PM

ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ എത്തിയ വൃദ്ധന്‍ എന്തുണ്ട് കഴിക്കാന്‍. കടയുടമ, കട്ടിങ്ങും ഷേവിങും. അപ്പോള്‍ വൃദ്ധന്‍, രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ..ഹ.ഹ.ഹ..’ എന്നിട്ട് വീണ്ടും ‘ശോഭ ചിരിക്കുന്നില്ലേ’

വടക്കുനോക്കി യന്ത്രത്തിലെ തളത്തിൽ ദിനേശനെ അത്ര പെട്ടെന്നൊന്നും ആർക്കും മറക്കാൻ കഴിയില്ല. ദിനേശന്റെ എടുപ്പിലും നടപ്പിലുള്ള അസ്വഭാവികത ഒരു രോ​ഗമാണെന്ന തിരിച്ചറിയുന്നത് സിനിമയുടെ സെക്കന്റ് ഹാഫിലാണ്. പാരനോയിഡ് പേഴ്സണാലിറ്റി ഡിസോർഡർ എന്നാണ് ഈ രോ​ഗത്തിന്റെ പേര്. പ്രധാനമായും ചിന്താ പ്രക്രിയകളെയും പെരുമാറ്റത്തെയും ദൈനംദിന പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഉറച്ച അവിശ്വാസവും സംശയവുമാണ് പാരനോയിഡ് പേഴ്സണാലിറ്റി ഡിസോർഡർ. പലപ്പോഴും പ്രായപൂർത്തിയായപ്പോൾ തന്നെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങുകയും പല സാഹചര്യങ്ങളിലും പ്രകടമാവുകയും ചെയ്യുന്നു. ജനസംഖ്യയുടെ 2.3% മുതൽ 4.4% വരെ രോ​ഗമുള്ളവരുണ്ട് , ഇത് സ്ത്രീകളേക്കാൾ പുരുഷന്മാരിലാണ് കൂടുതലായി കാണപ്പെടുന്നത് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

പ്രധാന ലക്ഷണങ്ങൾ

  • ആളുകളുടെ ആത്മാർത്ഥത, വിശ്വസ്തത എന്നിവയെ സംശയിക്കുന്നു
  • ആളുകൾ തങ്ങളുടെ സ്വകാര്യ വിവരങ്ങൾ തനിക്കെതിരേ തന്നെ പ്രയോ​ഗിക്കുമെന്ന ഭയം. ഈ ഭയം കാരണം ആളുകളിൽ വിശ്വസിക്കുന്നതിനോ കാര്യങ്ങൾ വെളിപ്പെടുത്തുന്നതിനോ മടിക്കുന്നു
  • ക്ഷമിക്കാൻ കഴിയില്ലെന്നു മാത്രമല്ല ചെറിയ നീരസങ്ങൾ പോലും ഉള്ളിൽ കൊണ്ടുനടക്കും.
  • അമിതമായി സെൻസിറ്റീവ് ആയതിനാൽ വിമർശനങ്ങൾ മോശമായേ സ്വീകരിക്കൂ. അതിന്റെ ദേഷ്യവും ഉള്ളിലുണ്ടാകും
  • ചിലപ്പോൾ തമാശകളോ ചില പ്രസ്താവനകളോ പോലും സന്ദേഹത്തോടെ സമീപിക്കുകയും അത് നിങ്ങളുടെ നേരെയുള്ള വ്യക്ത്യാക്രമണങ്ങൾ ആണെന്ന് വിശ്വസിക്കുകയും ദേഷ്യത്തോടെ പ്രതികരിക്കുകയും വേഗത്തിൽ പ്രതികാരം ചെയ്യുകയും ചെയ്യുന്നു
  • മറ്റുള്ളവരുമായുള്ള ഇടപെടാൻ നിൽക്കില്ല. അതിന് മറ്റുള്ളവരെ അനുവദിക്കാതെ തണുപ്പൻ പ്രതികരണം നടത്തി ഒഴിഞ്ഞുമാറും.