Kochi Man Attack: ‘കത്തിയെരിഞ്ഞു ചാകടാ’…: കൊച്ചിയിൽ മധ്യവയസ്കനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം
Kochi Man Attack Case: ജോസഫിനെ തീ കൊളുത്തിയെന്ന് കരുതുന്ന കടവന്ത്ര സ്വദേശിയായ ആന്റപ്പനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരും തമ്മിൽ പണമിടപാടിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. ഈ മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത്.
കൊച്ചി: റോഡരികിൽ കിടന്നുറങ്ങിയ മധ്യവയസ്കനെ പെട്രോളൊഴിച്ച് (Kochi Man Attacked by petrol) തീ കൊളുത്തി കൊല്ലാൻ ശ്രമം. പിറവം കാരക്കോട് അഞ്ചു സെന്റ് കോളനിയിൽ നെല്ലിക്കുഴി വീട്ടിൽ ജോസഫ് മാത്യുവാണ് (56) ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ ജോസഫിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജോസഫിനെ തീ കൊളുത്തിയെന്ന് കരുതുന്ന കടവന്ത്ര സ്വദേശിയായ ആന്റപ്പനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരും തമ്മിൽ പണമിടപാടിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. ഈ മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
ALSO READ: മലപ്പുറത്ത് ഹണിട്രാപ്പിൽ യുവതി ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍
സഹോദരൻ അയ്യപ്പൻ റോഡിൽ മെട്രോ തൂണുകൾക്കിടയിലുള്ള സ്ഥലത്താണ് ജോസഫ് കിടന്നുറങ്ങിയത്. ആ സമയം ജോസഫിനെ ആന്റപ്പൻ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ജോസഫിന്റെ കൈവശം നിന്ന് ആന്റപ്പൻ എടുത്ത പണം തിരികെ ചോദിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചത്. ‘നീ കത്തി എരിഞ്ഞു ചാകടാ’ എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു ആന്റപ്പൻ ആക്രമണം നടത്തിയതെന്നാണ് പോലീസ് എഫ്ഐആറിൽ പറയുന്നത്.