Kochi Metro : എയർപോർട്ടിലേക്കുള്ള കൊച്ചി മെട്രോ മൂന്നാംഘട്ടം ഭൂമിക്കടിയിലൂടെയോ? വിശദീകരണവുമായി KMRL

Kochi Metro 3rd Phase Airport Route Updates : ആലുവയിൽ നിന്നും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കും അവിടെ നിന്നും അങ്കമാലിയിലേക്കുമാണ് കൊച്ചി മെട്രോ മൂന്നാംഘട്ടം ആസൂത്രണം ചെയ്യുന്നത്. മൂന്നാംഘട്ടത്തിൻ്റെ നിർമാണവുമായി ബന്ധപ്പെട്ട ഡിപിആർ സംസ്ഥാന സർക്കാരിന് സമർപ്പിച്ചതായി കെഎംആർഎൽ അറിയിച്ചു

Kochi Metro : എയർപോർട്ടിലേക്കുള്ള കൊച്ചി മെട്രോ മൂന്നാംഘട്ടം ഭൂമിക്കടിയിലൂടെയോ? വിശദീകരണവുമായി KMRL

Kochi Metro

Published: 

02 Sep 2026 | 11:27 PM

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള കൊച്ചി മെട്രോ മൂന്നാംഘട്ട നിർമാണത്തിനുള്ള ഡിപിആർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരുന്നു. അലുവയിൽ നിന്നും വിമാനത്താവളം വഴി അങ്കമാലിയിലേക്ക് 17.5 കിലോമീറ്റർ റൂട്ടാണ് മൂന്നാംഘട്ടത്തിനായിട്ടുള്ള ഡിപിആറിൽ വിഭാവനം ചെയ്തിട്ടുള്ളത്. അനുമതി ലഭിച്ച് കഴിഞ്ഞാൽ അടുത്ത വർഷം 2027 നിർമാണം ആരംഭിച്ച് 2031ഓടെ സർവീസ് നടത്താനാണ് ലക്ഷ്യംവെക്കുന്നത്. എന്നാൽ മൂന്നാംഘട്ടത്തിനുള്ള പാത ഏത് വിധത്തിലാണെന്ന് വ്യക്തത വരുത്തിയിരിക്കുകയാണ് കെഎംആർഎൽ.

മൂന്നാംഘട്ടത്തിനായിട്ടുള്ള റെയിൽപാത ഭൂമിക്ക് അടിയിലൂടെയാകും കടന്നുപോകുകയെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് തള്ളികൊണ്ടാണ് കൊച്ചി മെട്രോ വ്യക്തത വരുത്തിയിരിക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള കൊച്ചി മെട്രോയുടെ മൂന്നാംഘട്ടം ഒരിടത്തും ഭൂഗർഭപാതയാകില്ലെന്നും മേൽപാത തന്നെയാണ് ഡിപിആറിൽ നിർദേശിച്ചിട്ടുള്ളതെന്നും കെഎംആർഎൽ അറിയിച്ചു. കഴിഞ്ഞ ദിവസം മൂന്നാംഘട്ട പാതയ്ക്കായിട്ടുള്ള ഡിപിആർ കെഎംആർഎൽ സംസ്ഥാന സർക്കാരിന് സമർപ്പിച്ചത്.

ALSO READ : Thiruvananthapuram Metro: തിരുവനന്തപുരം മെട്രോ ഉടൻ ; ഡിപിആർ സമർപ്പിച്ചു, ഇനി ചെയ്യേണ്ടത്

കൊച്ചി മെട്രോ മൂന്നാംഘട്ടം സ്റ്റോപ്പുകൾ എവിടെയെല്ലാം?

ആലുവയിൽ നിന്നാരംഭിക്കുന്ന മൂന്നാംഘട്ടം പാത നെടുമ്പാശ്ശേരി വിമാനത്താവളം വഴി പോയി അവസാനിക്കുന്നത് അങ്കമാലി കാര്യംപറമ്പിലാണ്. 15 സ്റ്റേഷനുകളാണ് മൂന്നാംഘട്ടത്തിൻ്റെ ഡിപിആറിൽ നിർദേശിച്ചിരിക്കുന്നത്. ആലുവയിൽ നിന്നാരംഭിക്കുന്ന സർവീസ് തോട്ടക്കാട്ടുകര, കുന്നംപുറം, പറമ്പായം, നെടുമ്പാശ്ശേരി, അത്താണി, കരിയാട്, എയർപോർട്ട് റെയിൽവേ സ്റ്റേഷൻ, എയർപോർട്ട്, നായത്തോട്, കവരാപ്പറമ്പ്, അരീക്കൽ ജങ്ഷൻ, എൽഎഫ് ഹോസ്പിറ്റൽ, അങ്കമാലി ടൗൺ, കോതകുളങ്ങര, അവസാനം കരായംപറമ്പിൽ വന്ന് അവസാനിക്കും.

താജ് ഹോട്ടലിന് മുൻവശത്ത് രാജ്യാന്തരം, ആഭ്യന്തരം ടെർമിനലുകൾക്കിടിയിൽ മെട്രോ സ്റ്റോഷന് വേണ്ടിയുള്ള സ്ഥലം വിട്ട് നൽകുമെന്ന് സിയാൽ അറിയിച്ചു. മെട്രോ സ്റ്റേഷനിൽ നിന്നും വിമാനത്താവളത്തിലേക്ക് ബന്ധിപ്പിക്കാൻ ഒരു എസ്കലേറ്റർ സംവിധാനം ഉണ്ടാകുമെന്ന് സിയാൽ ഉദ്യോഗസ്ഥർ അറിയിച്ചു. മെട്രോ നിർമാണത്തിനായി ഏകദേശം 20 സെൻ്റ് സ്ഥലം സിയാൽ കെഎംആർഎല്ലിന് നൽകും. 7,000 മുതൽ 8,000 കോടി രൂപയ്ക്ക് മൂന്നാംഘട്ടം നിർമിക്കാനാകുമെന്നാണ് ഡിപിആറിൽ പറയുന്നുത്.

English Summary

Kochi Metro Third Phase Will Not Underground Construction, KMRL Clarifies Third Phase Constructed On Flyover.

Loading...
Unable to load recommendations.
Follow Us
ഒറ്റ ചാർജിൽ 145 KM - ടിവിഎസ് ഐ ക്യൂബ് മില്ല്യൺ ആർ
ജന്മാഷ്ടമിക്ക് വീട്ടിൽ എളുപ്പത്തിൽ വരയ്ക്കാവുന്ന രംഗോലി ഡിസൈനുകൾ
തളരരുത് രാമൻ കുട്ടീ തളരരുത്! റബർ വില ഇടിഞ്ഞു
വണ്ണം കുറയ്ക്കാൻ നടക്കേണ്ടത് രാവിലെയോ വൈകിട്ടോ?
മഹാ പ്രളയത്തിലും തകരാത്ത വീടിൻ്റെ രഹസ്യം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്