Kochi Metro: കുതിപ്പ് തുടര്‍ന്ന് കൊച്ചി മെട്രോ, രണ്ടാം ഘട്ടത്തിന് സര്‍ക്കാര്‍ അനുവദിച്ചത് 50 കോടി

Kochi Metro Phase 2 financial allocation: കൊച്ചി മെട്രോ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ 50 കോടി രൂപ അനുവദിച്ചു. രണ്ടാം ഘട്ടത്തിൽ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെ പാത നീട്ടും

Kochi Metro: കുതിപ്പ് തുടര്‍ന്ന് കൊച്ചി മെട്രോ, രണ്ടാം ഘട്ടത്തിന് സര്‍ക്കാര്‍ അനുവദിച്ചത് 50 കോടി

Kochi Metro

Published: 

29 Nov 2025 | 03:29 PM

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ 50 കോടി രൂപ (Equity Contribution) അനുവദിച്ചു. രണ്ടാം ഘട്ടത്തിൽ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയാണ് പാത നീട്ടുന്നത്. 1,957.05 കോടി രൂപയുടെ പദ്ധതിക്കാണ് പുതിയതായി ഭരണാനുമതി നല്‍കിയത്. 1,571.05 കോടിയാണ് സംസ്ഥാന സർക്കാരിന്റെ വിഹിതം. സംസ്ഥാനത്തിന്റെ ഇക്വിറ്റി വിഹിതമായി നേരത്തെ 190.22 കോടി രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

ഈ തുക എറണാകുളത്തെ സബ് ട്രഷറിയിലുള്ള കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. പദ്ധതിയുടെ കാലതാമസം ഒഴിവാക്കുന്നതിനും, സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ശേഷിക്കുന്ന ഇക്വിറ്റി വിഹിതം അനുവദിക്കണമെന്ന്‌ കെഎംആർഎൽ അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ വിഹിതം അനുവദിച്ചത്.

മൂന്നാം ഘട്ടവും മുന്നോട്ട്‌

അതേസമയം, നെടുമ്പാശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക് സര്‍വീസ് നീട്ടുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. സിസ്ട്ര എംവിഎ കൺസൾട്ടിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ലാന്‍ഡ് മാര്‍ക്കിങ് പ്രോസസ് തുടങ്ങിയിരുന്നു. മണ്ണ് പരിശോധനയ്ക്കും ഭൂപ്രകൃതി സർവേയ്ക്കുമായാണ് ഈ പരിശോധന. അങ്കമാലി പഴയ പൊലീസ് ക്വാര്‍ട്ടേഴിസ്‌ന അടുത്തുള്ള ദേശീയ പാതയോരത്ത് മാര്‍ക്കിങ് നടത്തി. വിവിധ സ്ഥലങ്ങളില്‍ കല്ലിട്ട് അടയാളപ്പെടുത്തി.

Also Read: Kochi Metro: കൊച്ചിയുടേത് ‘കൊച്ചു’ മെട്രോയല്ല; അങ്കമാലി വരെയെത്തും; ആദ്യ പണി തുടങ്ങി

വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് മാര്‍ക്കിങ് നടത്തുന്നത്. ആലുവയില്‍ നിന്നു വിമാനത്താവളത്തിന്റെ സമീപത്തുകൂടെ അങ്കമാലിയിലെത്തുന്ന പദ്ധതിക്കായി ഏറെ ആകാംക്ഷയോടെയാണ് യാത്രക്കാര്‍ കാത്തിരിക്കുന്നത്.

വിശദമായ പദ്ധതി റിപ്പോർട്ട് അന്തിമമാക്കുന്നതിന് മുമ്പ് പൊതുജനാഭിപ്രായം കൂടി തേടുമെന്ന്‌ കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. 17.5 കി.മീ നീളമുള്ള പാതയാണ് വിഭാവനം ചെയ്തിരിക്കുന്നത്. വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ സ്‌റ്റേഷനുകളുടെ എണ്ണം, അലൈന്‍മെന്റ്, പാതയുടെ നീളം തുടങ്ങിയ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ