Malappuram Crime: ദിവ്യഗര്‍ഭം ധരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ് ബലാത്സംഗം; മലപ്പുറത്ത് സിദ്ധൻ ചമഞ്ഞ യൂട്യൂബർ അറസ്റ്റിൽ
YouTuber Arrested in Malappuram: പ്രതിയെ നെടുമങ്ങാട് നിന്നാണ് അറസ്‌റ്റ് ചെയ്‌തത്. അറസ്റ്റിലായിട്ടും കൂസലില്ലാതെ 'ഒരു കുഴപ്പവും ഇല്ല, ഇത് കള്ളക്കേസാണ്, ഞാൻ രക്ഷപ്പെട്ട് പുറത്തുവരും' എന്നാണ് ഇയാൾ മാധ്യമങ്ങളോട് പ്രതികരിച്ചത്.
മലപ്പുറം: ‘ദിവ്യ ഗർഭം’ ധരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ യൂട്യൂബറായ വ്യാജ സിദ്ധൻ അറസ്റ്റിൽ. മലപ്പുറം കാളികാവ് സ്വദേശി സജിൻ ഷറഫുദ്ദീനെയാണ് കൊളത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ നെടുമങ്ങാട് നിന്നാണ് അറസ്‌റ്റ് ചെയ്‌തത്. അറസ്റ്റിലായിട്ടും കൂസലില്ലാതെ ‘ഒരു കുഴപ്പവും ഇല്ല, ഇത് കള്ളക്കേസാണ്, ഞാൻ രക്ഷപ്പെട്ട് പുറത്തുവരും’ എന്നാണ് ഇയാൾ മാധ്യമങ്ങളോട് പ്രതികരിച്ചത്.
കൊളത്തൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ വാടകയ്‌ക്ക് താമസിക്കുന്ന യുവതിയാണ് പരാതിക്കാരി. യുവതിയുടെ ക്വാർട്ടേഴ്സിലേക്ക് അതിക്രമിച്ച് കടന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. ഒരു ആത്മീയ യൂട്യൂബ് ചാനലിലൂടെയാണ് യുവതി ഇയാളുമായി പരിചയപ്പെട്ടത്. ആഭിചാരക്രിയ വശമുണ്ടെന്ന് വിശ്വസിപ്പിച്ച് യുവതിയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
‘മിറാക്കിള്‍ പാത്ത്’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് ഇയാൾ. ആത്മീയ കാര്യങ്ങളും അന്തവിശ്വാസങ്ങളും പ്രചരിപ്പിക്കുന്ന ഇയാളുടെ യൂട്യൂബ് ചാനലിന് നിരവധി ഫോളോവേഴ്സ് ഉണ്ടെന്ന് പോലീസ് പറഞ്ഞു. താൻ മഹ്‌ദി ഇമാം ആണെന്ന് അവകാശപ്പെട്ട് ആയിരുന്നു ഇയാൾ യൂട്യൂബിൽ വീഡിയോ പങ്കുവച്ചത്.
കേസിൽ അന്വോഷണം ആരംഭിച്ചു. ഇയാൾക്കെതിരേ സമാന കേസുകൾ വേറെയുമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നിരവധി സ്ത്രീകൾ ഇയാൾക്കെതിരേ പരാതിയുമായി രംഗത്തുവന്നതായാണ് വിവരം.