AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala : ശബരിമലയില്‍ മരണമുണ്ടായാല്‍ മൃതദേഹം താഴെയെത്തിക്കാന്‍ ആംബുലന്‍സുകള്‍ ഉപയോഗിക്കണം

Ambulance Use to Transport Deceased from Sabarimala: മണ്ഡല-മകരവിളക്ക് കാലത്ത് ഓരോ സീസണിലും ശരാശരി 150-ഓളം പേർക്ക് ഹൃദയാഘാതം ഉണ്ടാകാറുണ്ടെന്നും, ഇതിൽ ഏകദേശം 40 പേർക്ക് ജീവൻ നഷ്ടമാകാറുണ്ടെന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Sabarimala : ശബരിമലയില്‍ മരണമുണ്ടായാല്‍ മൃതദേഹം താഴെയെത്തിക്കാന്‍ ആംബുലന്‍സുകള്‍ ഉപയോഗിക്കണം
Sabarimala Ambulance ServiceImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 29 Nov 2025 16:35 PM

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് തീർഥാടനത്തിനിടെയുണ്ടാകുന്ന മരണങ്ങളെ തുടർന്ന് മൃതദേഹങ്ങൾ താഴെയെത്തിക്കുന്ന വിഷയത്തിൽ ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. മൃതദേഹങ്ങൾ ഇനി മുതൽ സ്ട്രച്ചറിൽ ചുമന്ന് താഴെയിറക്കരുതെന്നും, പകരം ആംബുലൻസ് പോലുള്ള വാഹനങ്ങൾ ഉപയോഗിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദേശിച്ചു. ശബരിമല സ്‌പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ ഉത്തരവ്.

 

തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം

 

മണ്ഡല-മകരവിളക്ക് കാലത്ത് ഓരോ സീസണിലും ശരാശരി 150-ഓളം പേർക്ക് ഹൃദയാഘാതം ഉണ്ടാകാറുണ്ടെന്നും, ഇതിൽ ഏകദേശം 40 പേർക്ക് ജീവൻ നഷ്ടമാകാറുണ്ടെന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, മരണമുണ്ടായാൽ സന്നിധാനത്തെ സർക്കാർ ആശുപത്രികളിൽ നിന്ന് മൃതദേഹങ്ങൾ സ്ട്രച്ചറുകളിൽ ചുമന്നാണ് പരമ്പരാഗതമായി താഴേക്ക് ഇറക്കിയിരുന്നത്.

Also read – എന്താണ് ശബരിമലയിലെ പന്ത്രണ്ട് വിളക്ക്? ഉച്ചക്ക് എത്തിയാൽ അങ്കിചാർത്ത് തൊഴാം

തീർഥാടകർ മുകളിലേക്ക് കയറുമ്പോൾ, അവർക്ക് തൊട്ടടുത്തുകൂടി മൃതദേഹങ്ങൾ ചുമന്നിറക്കുന്നത് മറ്റ് തീർഥാടകർക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നതായും സ്ട്രെസ്സ് നൽകുന്നതായും കോടതി വിലയിരുത്തി. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

 

നിലവിലെ സംവിധാനങ്ങൾ ഉപയോഗിക്കും

 

അസുഖബാധിതരെ താഴെയിറക്കുന്നതിനായി നിലവിൽ ആംബുലൻസ് സംവിധാനം ശബരിമലയിൽ ലഭ്യമാണ്. ഈ സംവിധാനങ്ങൾ തന്നെ മൃതദേഹങ്ങൾ മാറ്റുന്നതിനും ഉപയോഗിക്കണമെന്നാണ് കോടതിയുടെ നിർദേശം. ഇനിയുള്ള സീസണുകളിൽ ഈ ഉത്തരവ് കർശനമായി നടപ്പിലാക്കും.