Kochi Newborn Baby Death : നവജാത ശിശുവിൻറെ മരണ കാരണം തലയോട്ടിക്കേറ്റ പരിക്കെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്

കുഞ്ഞിന്‍റെ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

Kochi Newborn Baby Death : നവജാത ശിശുവിൻറെ മരണ കാരണം തലയോട്ടിക്കേറ്റ പരിക്കെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്
Published: 

03 May 2024 20:33 PM

കൊച്ചി: കൊച്ചി ന​ഗരത്തെ നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. തലയോട്ടിക്കുണ്ടായ പരിക്കാണ് മരണം കാരണം.\

കൂടാതെ കീഴ് താടിക്കും പരുക്കുണ്ട് എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മുറിക്കുള്ളിൽ വെച്ചാണോ റോഡിൽ വീണതിനെ തുടർന്നാണോ കുട്ടി മരിച്ചത് എന്ന് വ്യക്തമല്ല. മരണ കാരണമായ പരിക്ക് ഏത് സമയത്താണ് തലയോട്ടിക്ക് ഉണ്ടായതെന്ന് പൊലീസ് പരിശോധിക്കുകയാണ്.

കുഞ്ഞിന്റെ ശരീരത്തിൽ ശക്തി പ്രയോ​ഗിച്ചിട്ടുണ്ട് എന്നും പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നു. അതേസമയം, കുഞ്ഞിന്‍റെ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. യുവതി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് സംശയമുള്ളതായി കൊച്ചി സിറ്റി പോലീസ് കമ്മിഷണർ ശ്യാം സുന്ദർ പറഞ്ഞു.

കുഞ്ഞിനെ വലിച്ചെറിഞ്ഞ അമ്മ ഗർഭിണിയായിരുന്നതും പ്രസവിച്ച കാര്യവും യുവതിയുടെ മാതാപിതാക്കൾക്ക് അറിയില്ലായിരുന്നു. ജനിച്ചപ്പോൾ തന്നെ യുവതി കൊരിയർ കവറിലാക്കി വലിച്ചെറിയുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് ശേഷമാണ് കടവന്ത്രയ്ക്ക് സമീപം പനമ്പള്ളി നഗറിലെ വിദ്യനഗർ റോഡിൽ നവജാതശിശുവിൻ്റെ മൃതദേഹം കണ്ടെത്തുന്നത്.

ഇ-കൊമേഷ്യൽ സ്ഥാപനത്തിൻ്റെ കൊരിയർ കവറിൽ പൊതിഞ്ഞായിരുന്നു കുഞ്ഞിൻ്റെ മൃതദേഹം കിടന്നിരുന്നത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ