Kochi Traffic Regulation: ബ്രസീൽ – ഇന്ത്യ ലെജൻഡ്‌സ് പോരാട്ടം; കൊച്ചി നഗരത്തിൽ ഇന്ന് വൻ ഗതാഗത നിയന്ത്രണം

Kochi Traffic Restrictions for India vs Brazil Legends Football Match: വിവിധ ഭാഗങ്ങളിൽ പാർക്കിംഗ് സൗകര്യങ്ങളും പ്രധാന റോഡുകളിൽ റൂട്ട് മാറ്റങ്ങളും പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. പശ്ചിമകൊച്ചി, വൈപ്പിൻ ഭാഗങ്ങളിൽ നിന്നുള്ളവർ ചാത്യാത്ത് റോഡിൽ ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. തുടർന്ന് മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് സ്റ്റേഡിയത്തിലേക്ക് പോകണം.

Kochi Traffic Regulation: ബ്രസീൽ - ഇന്ത്യ ലെജൻഡ്‌സ് പോരാട്ടം; കൊച്ചി നഗരത്തിൽ ഇന്ന് വൻ ഗതാഗത നിയന്ത്രണം

പ്രതീകാത്മക ചിത്രം

Updated On: 

23 Sep 2026 | 08:59 AM

കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ബ്രസീൽ ലെജൻഡ്സും ഇന്ത്യ ലെജൻഡ്സും തമ്മിലുള്ള ആവേശകരമായ ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ സിറ്റി ട്രാഫിക് പൊലീസ് വൻ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മത്സരത്തിനെത്തുന്ന കാണികൾക്കായി വിവിധ ഭാഗങ്ങളിൽ പാർക്കിംഗ് സൗകര്യങ്ങളും പ്രധാന റോഡുകളിൽ റൂട്ട് മാറ്റങ്ങളും പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

കാണികളുമായി എത്തുന്ന ഹെവി വാഹനങ്ങൾക്ക് നഗരത്തിനുള്ളിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വൈകിട്ട് 3:00 മണിക്ക് ശേഷം എറണാകുളത്തു നിന്ന് ഇടപ്പള്ളി, ചേരാനല്ലൂർ, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകുന്നവർ കലൂർ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പൊറ്റക്കുഴി-മാമംഗലം റോഡ്, ബി.ടി.എസ് റോഡ്, എളമക്കര റോഡ് വഴി ഇടപ്പള്ളിയിലെത്തി യാത്ര തുടരണം. ഇടപ്പള്ളി, ചേരാനല്ലൂർ, ആലുവ, കാക്കനാട്, പാലാരിവട്ടം ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോകുന്നവർ വൈറ്റില ജംഗ്ഷൻ, എസ്.എ റോഡ് വഴി യാത്ര ചെയ്യാനും പൊലീസ് നിർദേശം നൽകി.

ALSO READ: ബ്രസീൽ – ഇന്ത്യ ഫുട്ബോൾ മത്സരം: അധിക സർവീസുമായി കൊച്ചി മെട്രോ

വിവിധ മേഖലകളിൽ നിന്നുള്ളവർക്കുള്ള പാർക്കിംഗ് നിർദേശങ്ങൾ

പശ്ചിമകൊച്ചി, വൈപ്പിൻ ഭാഗങ്ങളിൽ നിന്നുള്ളവർ ചാത്യാത്ത് റോഡിൽ ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. തുടർന്ന് മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് സ്റ്റേഡിയത്തിലേക്ക് പോകണം.

പറവൂർ, തൃശ്ശൂർ, മലപ്പുറം മേഖലകളിൽ നിന്നുള്ളവർ ആലുവ ഭാഗത്തോ കണ്ടെയ്നർ റോഡരികിലോ അപായരഹിതമായി വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം മെട്രോയോ മറ്റ് പൊതുഗതാഗത സൗകര്യങ്ങളോ ഉപയോഗിച്ച് സ്റ്റേഡിയത്തിലെത്തണം.

ഇടുക്കി, കോട്ടയം, പെരുമ്പാവൂർ ഭാഗങ്ങളിൽ നിന്നുള്ളവർ തൃപ്പൂണിത്തുറ, കാക്കനാട് ഭാഗങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് മെട്രോ അടക്കമുള്ള പൊതുഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിക്കണം.

ആലപ്പുഴ ഉൾപ്പെടെയുള്ള തെക്കൻ മേഖലകളിൽ നിന്നുള്ളവർ കുണ്ടന്നൂർ, വൈറ്റില ഭാഗങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് സ്റ്റേഡിയത്തിലേക്ക് വരേണ്ടതാണ്.

English Summary:

Kochi city is set to witness traffic restrictions in connection with the Brazil Legends vs Indian All Stars exhibition football match at the Jawaharlal Nehru International Stadium in Kaloor on September 23, 2026. The match, featuring former Brazilian stars including Ronaldinho and Indian football legends, is expected to attract a large crowd.

Loading...
Unable to load recommendations.
Follow Us
വില 50,000 ന് താഴെ! ടിവിഎസ് ഓർബിറ്റർ
7025mAh ബാറ്ററിയുണ്ട്, പിന്നെ ഡൈമെൻസിറ്റി 9500s പ്രോസസറും
സൗന്ദര്യം കൂട്ടണോ? പഴങ്കഞ്ഞി കുടിച്ചാൽ മതി
ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഹീറോ; സ്മൃതി മന്ദാനയുടെ ആസ്തിയെത്ര?
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി