Kochi Water Metro : കൊച്ചി വാട്ടര്‍ മെട്രോ ഇത്ര വലിയ സംഭവമോ? വാനോളം പുകഴ്ത്തി ദേശീയ സാമ്പത്തിക സര്‍വേ

Kochi Water Metro as Global Model : ദ്രുത ചാർജിംഗിനായി ലിഥിയം ടൈറ്റാനേറ്റ് ഓക്‌സൈഡ് ബാറ്ററികളാണ് ഇതിൽ ഉപയോഗിക്കുന്നത്. 2025 ആയപ്പോഴേക്കും യാത്രക്കാരുടെ എണ്ണം 50 ലക്ഷം കവിഞ്ഞു. വൈപ്പിൻ, ബോൾഗാട്ടി, മട്ടാഞ്ചേരി തുടങ്ങിയ ദ്വീപ് നിവാസികളുടെ യാത്രാക്ലേശത്തിന് ഇത് വലിയ പരിഹാരമായി.

Kochi Water Metro : കൊച്ചി വാട്ടര്‍ മെട്രോ ഇത്ര വലിയ സംഭവമോ? വാനോളം പുകഴ്ത്തി ദേശീയ സാമ്പത്തിക സര്‍വേ

കൊച്ചി വാട്ടർ മെട്രോ

Updated On: 

31 Jan 2026 | 09:17 AM

കൊച്ചി: സുസ്ഥിര നഗര ഗതാഗത സംവിധാനത്തിൽ വിപ്ലവം സൃഷ്ടിച്ച കൊച്ചി വാട്ടർ മെട്രോയ്ക്ക് കേന്ദ്ര സാമ്പത്തിക സർവേയുടെ (2025-26) അംഗീകാരം. ഉൾനാടൻ ജലപാതകളെ പൊതുഗതാഗതത്തിന്റെ ഭാഗമാക്കി മാറ്റുന്നതിൽ ലോകത്തിന് തന്നെ മാതൃകയാണ് കൊച്ചിയിലെ ഈ ‘ഹരിത’ പദ്ധതിയെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു.

സാധാരണ മെട്രോ റെയിൽ നിർമ്മിക്കുന്നതിനായുള്ള ഭീമമായ തുകയുടെ പത്തിലൊന്ന് ചെലവിൽ 75 കിലോമീറ്റർ ജലപാത ഒരുക്കാൻ വാട്ടർ മെട്രോയ്ക്ക് സാധിക്കുന്നു. ഇത് ഭൂമി ഏറ്റെടുക്കൽ കുറയ്ക്കാനും അടിസ്ഥാന സൗകര്യ വികസനം എളുപ്പമാക്കാനും സഹായിച്ചു.

Also read – കോട്ടയം ശാസ്ത്രി റോഡിലെ ലോഡ്ജിൽ കമിതാക്കൾ തൂങ്ങിമരിച്ച നിലയിൽ

കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമ്മിച്ച ഇലക്ട്രിക്-ഹൈബ്രിഡ് ഫെറികൾ അന്തരീക്ഷ മലിനീകരണവും ശബ്ദ മലിനീകരണവും ഗണ്യമായി കുറയ്ക്കുന്നു. ദ്രുത ചാർജിംഗിനായി ലിഥിയം ടൈറ്റാനേറ്റ് ഓക്‌സൈഡ് ബാറ്ററികളാണ് ഇതിൽ ഉപയോഗിക്കുന്നത്. 2025 ആയപ്പോഴേക്കും യാത്രക്കാരുടെ എണ്ണം 50 ലക്ഷം കവിഞ്ഞു. വൈപ്പിൻ, ബോൾഗാട്ടി, മട്ടാഞ്ചേരി തുടങ്ങിയ ദ്വീപ് നിവാസികളുടെ യാത്രാക്ലേശത്തിന് ഇത് വലിയ പരിഹാരമായി.

 

പദ്ധതിയുടെ പ്രത്യേകതകൾ

 

  • 819 കോടി രൂപ ചിലവിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ കേരള സർക്കാരിന് 74% ഓഹരിയുണ്ട്. ജർമ്മൻ ബാങ്കായ KfW-ൽ നിന്ന് 85 മില്യൺ യൂറോയുടെ സാമ്പത്തിക സഹായം ലഭിച്ചു.
  • കൊച്ചി മെട്രോയുമായി ബന്ധിപ്പിച്ച ഏകീകൃത ഡിജിറ്റൽ ടിക്കറ്റിംഗും സ്മാർട്ട് കാർഡും യാത്രക്കാർക്ക് മികച്ച സൗകര്യമൊരുക്കുന്നു.
  • കൊച്ചി മാതൃകയിൽ ഇന്ത്യയിലെ 21 നഗരങ്ങളിൽ ജല മെട്രോ പദ്ധതികൾക്ക് തുടക്കമായിട്ടുണ്ട്. അയോധ്യ, വാരണാസി, മുംബൈ, കൊൽക്കത്ത, ഗോവ, ശ്രീനഗർ തുടങ്ങിയ നഗരങ്ങളിൽ നിലവിൽ സാധ്യതാ പഠനങ്ങൾ നടന്നു വരികയാണ്.

“സ്ഥാപനപരമായ നവീകരണം, ഹരിത സാങ്കേതികവിദ്യ, മൾട്ടിമോഡൽ സംയോജനം എന്നിവയിലൂടെ നദീതീര നഗരങ്ങൾക്കും തീരദേശ നഗരങ്ങൾക്കും ജലപാതകളെ എങ്ങനെ പ്രായോഗികമായ പൊതുഗതാഗത പാതകളാക്കി മാറ്റാം എന്ന് കൊച്ചി തെളിയിച്ചു.” – സാമ്പത്തിക സർവേ 2026

പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെക്കുന്നത് അപകടമോ? സത്യം ഇതാ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്