AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kochi Metro: മൂന്ന് വർഷം, 65 ലക്ഷം യാത്രക്കാർ; കൊച്ചി വാട്ടർ മെട്രോ വിജയക്കുതിപ്പിലെത്താൻ ഇനിയും എത്ര കാത്തിരിക്കണം

Kochi Water Metro Completes Three Successful Years: യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടും വാട്ടർ മെട്രോ നിലവിൽ സാമ്പത്തിക നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ 30.26 ലക്ഷം രൂപയും, 2024 - 25-ൽ 19.22 ലക്ഷം രൂപയുമാണ് അറ്റനഷ്ടം രേഖപ്പെടുത്തിയത്. പ്രതിദിന യാത്രക്കാരുടെ എണ്ണം 8,000 കടന്നാൽ മാത്രമേ പദ്ധതി ലാഭകരമാകൂ എന്ന് അധികൃതർ വ്യക്തമാക്കുന്നു. നിലവിൽ ശരാശരി 7,000 പേരാണ് പ്രതിദിനം യാത്ര ചെയ്യുന്നത്.

Kochi Metro: മൂന്ന് വർഷം, 65 ലക്ഷം യാത്രക്കാർ; കൊച്ചി വാട്ടർ മെട്രോ വിജയക്കുതിപ്പിലെത്താൻ ഇനിയും എത്ര കാത്തിരിക്കണം
Kochi WaterImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Updated On: 26 Apr 2026 | 08:54 PM

കൊച്ചി: നഗരത്തിന്റെ യാത്രാസംസ്കാരത്തിൽ വിപ്ലവം സൃഷ്ടിച്ച കൊച്ചി വാട്ടർ മെട്രോ പ്രവർത്തനം ആരംഭിച്ചിട്ട് വിജയകരമായി മൂന്ന് വർഷം പൂർത്തിയാകുന്നു. 2023 ഏപ്രിൽ 26-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഈ പദ്ധതി, ഇന്ത്യയിലെ ആദ്യത്തെ സംയോജിത ജലഗതാഗത സംവിധാനമെന്ന നിലയിൽ ആഗോള ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. മൂന്ന് വർഷത്തിനിടെ 65 ലക്ഷത്തിലധികം യാത്രക്കാരാണ് വാട്ടർ മെട്രോയുടെ സേവനം പ്രയോജനപ്പെടുത്തിയത്.

മൂന്നു വർഷത്തെ നേട്ടങ്ങൾ ഒറ്റ നോട്ടത്തിൽ

യാത്രക്കാരുടെ എണ്ണത്തിലാണ് മൂന്നു വർഷത്തിനിടെ വലിയ മാറ്റം ഉണ്ടായിരിക്കുന്നത്. തുടക്കം മുതൽ ഇതുവരെ 65 ലക്ഷത്തിലധികം പേർ യാത്രചെയ്തിട്ടുണ്ട്. ഹൈക്കോടതി-വൈപ്പിൻ, ഹൈക്കോടതി – ബോൾഗാട്ടി, വൈറ്റില – കാക്കനാട്, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, സൗത്ത് ചിറ്റൂർ തുടങ്ങിയ പ്രധാന റൂട്ടുകൾ നിലവിൽ സജീവമാണ്. മട്ടാഞ്ചേരി റൂട്ട് തുറന്നതോടെ പ്രതിദിന ടിക്കറ്റ് വരുമാനം 2.5 ലക്ഷം രൂപ കടന്നിട്ടുണ്ട് എന്നാണ് കണക്ക്.

Also Read – കാത്തിരിപ്പ് വേണ്ടാ, അരൂര്‍-തുറവൂര്‍ ഹൈവേയുടെ ഈ പണി തുടങ്ങി

ലാഭത്തിലേക്കുള്ള വെല്ലുവിളികൾ തുടരുന്നോ?

യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടും വാട്ടർ മെട്രോ നിലവിൽ സാമ്പത്തിക നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ 30.26 ലക്ഷം രൂപയും, 2024 – 25-ൽ 19.22 ലക്ഷം രൂപയുമാണ് അറ്റനഷ്ടം രേഖപ്പെടുത്തിയത്. പ്രതിദിന യാത്രക്കാരുടെ എണ്ണം 8,000 കടന്നാൽ മാത്രമേ പദ്ധതി ലാഭകരമാകൂ എന്ന് അധികൃതർ വ്യക്തമാക്കുന്നു. നിലവിൽ ശരാശരി 7,000 പേരാണ് പ്രതിദിനം യാത്ര ചെയ്യുന്നത്.

ഹൈക്കോടതിയിൽ നിന്നും കടമക്കുടിയിലേക്കുള്ള സർവീസ് ആരംഭിക്കാൻ ഇനിയും കാലതാമസം നേരിടും. ഈ പാതയിലെ പ്രധാന തടസ്സങ്ങളിൽ പ്രധാനം ആഴക്കുറവാണ്. ചെളിക്കെട്ടുകൾ കാരണം വെള്ളത്തിന് ആഴം കുറവായതിനാൽ ഇലക്ട്രിക് ബോട്ടുകൾക്ക് സുഗമമായി സഞ്ചരിക്കാൻ സാധിക്കില്ല. ഇതിനായി ഡ്രഡ്‌ജിംഗ് അനിവാര്യമാണ്. നേരിട്ടുള്ള പാതയിൽ 40-ഓളം ചീനവലകളുണ്ട്. ഇവയ്ക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ബോട്ടുകൾ വല്ലാർപാടം അല്ലെങ്കിൽ വൈപ്പിൻ വഴി തിരിച്ചുവിടാനാണ് തീരുമാനം. കടമക്കുടി റൂട്ട് ഒരു സ്ഥിരം യാത്രാമാർഗ്ഗത്തിന് ഉപരിയായി ടൂറിസം സാധ്യതകൾ മുൻനിർത്തിയാകും വികസിപ്പിക്കുക.

ബോട്ട് ലഭ്യതയും വികസനവും

കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിന്നും ഓർഡർ ചെയ്ത 23 ബോട്ടുകളിൽ ബാക്കിയുള്ളവ ലഭിക്കാൻ വൈകുന്നത് സർവീസുകൾ വർദ്ധിപ്പിക്കുന്നതിന് തടസ്സമാകുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കുന്നതോടെ പുതിയ ബോട്ടുകൾക്കായി ടെൻഡർ നടപടികൾ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ജർമ്മൻ ബാങ്കായ കെ എഫ് ഡബ്യുവിന്റെ സാമ്പത്തിക സഹായത്തോടെ 1136 കോടി രൂപ ചിലവിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പൂർണ്ണ സജ്ജമാകുമ്പോൾ 10 ദ്വീപുകളെ ബന്ധിപ്പിച്ച് 38 ജെട്ടികളിലായി 78 ബോട്ടുകൾ സർവീസ് നടത്തും. മെട്രോ റെയിലിനെപ്പോലെ തന്നെ വിശ്വസനീയവും കൃത്യസമയത്തുള്ളതുമായ സേവനം ഉറപ്പാക്കുന്ന വാട്ടർ മെട്രോ, വരും മാസങ്ങളിൽ കൂടുതൽ റൂട്ടുകൾ കൂടി യാഥാർത്ഥ്യമാകുന്നതോടെ ലാഭത്തിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Follow Us