AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kollam Febin Murder: കൊലയ്ക്ക് പിന്നില്‍ പ്രണയപക; ഫെബിന്റെ സഹോദരിയും തേജസും അടുപ്പത്തിലായിരുന്നുവെന്ന് പോലീസ്, പിന്മാറിയത് ചൊടിപ്പിച്ചു

Kollam Febin Murder Case Updates: ഫെബിനെ കൊലപ്പെടുത്തിയതിന് ശേഷം തേജസ് ട്രെയിനിന് മുന്നില്‍ ചാടി സ്വയം ജീവനൊടുക്കുകയായിരുന്നു. കൊല്ലം ഫാത്തിമ മാതാ കോളേജിലെ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട ഫെബിന്‍ ജോര്‍ജ് ഗോമസ്.

Kollam Febin Murder: കൊലയ്ക്ക് പിന്നില്‍ പ്രണയപക; ഫെബിന്റെ സഹോദരിയും തേജസും അടുപ്പത്തിലായിരുന്നുവെന്ന് പോലീസ്, പിന്മാറിയത് ചൊടിപ്പിച്ചു
തേജസ് രാജ്, ഫെബിന്‍ Image Credit source: Social Media
shiji-mk
Shiji M K | Published: 18 Mar 2025 06:27 AM

കൊല്ലം: കൊല്ലത്ത് വിദ്യാര്‍ഥിയുടെ കൊലപാതകത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. വിദ്യാര്‍ഥിയായ ഫെബിനെ കൊലപ്പെടുത്തിയതിന് ശേഷം പ്രതി ജീവനൊടുക്കിയതിന് പിന്നില്‍ പ്രണയപകയെന്ന് പോലീസ്. ഉളിയക്കോവില്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ഫെബിന്‍. പ്രതി തേജസ് രാജും ഫെബിന്റെ സഹോദരിയും പ്രണയത്തിലായിരുന്നു. ഇരുവരുടെയും വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചിരുന്നുവെങ്കിലും പെണ്‍കുട്ടി പിന്നീട് ബന്ധത്തില്‍ നിന്ന് പിന്മാറി.

ബന്ധം തുടരുന്നതിനായി പെണ്‍കുട്ടിയെ തേജസ് നിരന്തരം ശല്യം ചെയ്തിരുന്നു. ഇതോടെ കുടുംബം വിലക്കിയതാണെന്ന് തേജസിനെ പ്രകോപിപ്പിച്ചത്. ആ വൈരാഗ്യമാണ് പെണ്‍കുട്ടിയുടെ സഹോദരനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

ഫെബിന്റെ പിതാവ് ജോര്‍ജ് ഗോമസിനും കുത്തേറ്റിട്ടുണ്ട്. അദ്ദേഹം ചികിത്സയില്‍ തുടരുകയാണ്. പെണ്‍കുട്ടിയെയും കൊലപ്പെടുത്താന്‍ തേജസ് ലക്ഷ്യമിട്ടിരുന്നതായി സംശയമുണ്ടെന്ന് പോലീസ് പറയുന്നു.

ഫെബിനെ കൊലപ്പെടുത്തിയതിന് ശേഷം തേജസ് ട്രെയിനിന് മുന്നില്‍ ചാടി സ്വയം ജീവനൊടുക്കുകയായിരുന്നു. കൊല്ലം ഫാത്തിമ മാതാ കോളേജിലെ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട ഫെബിന്‍ ജോര്‍ജ് ഗോമസ്.

അതേസമയം, തേജസ് രാജ് പോലീസുകാരന്റെ മകനാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. തിങ്കളാഴ്ച (മാര്‍ച്ച് 17) വൈകീട്ട് ഏഴ് മണിയോടെയാണ് കൊലപാതകം നടക്കുന്നത്. ഫെബിന്റെ വീട്ടിലേക്ക് മുഖം മറച്ചെത്തിയ തേജസ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.

Also Read: Kollam Student Murder: കൊല്ലത്ത് ബിരുദ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി; കൊലയാളി ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയെന്ന് സൂചന

ഫെബിനെ കുത്തുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പിതാവായ ഗോമസിന് പരിക്കേറ്റത്. പര്‍ദ ധരിച്ചാണ് തേജസ് ഫെബിന്റെ വീട്ടിലേക്ക് എത്തിയതെന്നാണ് വിവരം. പിന്നീട് തേജസിന്റെ മൃതദേഹം കൊല്ലം കടപ്പാക്കടയ്ക്ക് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ നിന്നും കണ്ടെത്തുകയായിരുന്നു.