AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chittippara: ചിട്ടിപ്പാറയിലെത്തിയ വിദ്യാര്‍ത്ഥികള്‍ ആ കാഴ്ചകണ്ട് ഞെട്ടി; മൃതദേഹത്തിന് 10 ദിവസത്തിലധികം പഴക്കം

Thiruvananthapuram Chittippara: വിദ്യാര്‍ത്ഥികളാണ് മൃതദേഹം കണ്ടത്. ഇവര്‍ നാട്ടുകാരെയും, നെടുമങ്ങാട് പൊലീസിനെയും വിവരമറിയിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 13 ദിവസം മുമ്പാണ് വിജയനെ കാണാതായത്. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്

Chittippara: ചിട്ടിപ്പാറയിലെത്തിയ വിദ്യാര്‍ത്ഥികള്‍ ആ കാഴ്ചകണ്ട് ഞെട്ടി; മൃതദേഹത്തിന് 10 ദിവസത്തിലധികം പഴക്കം
പ്രതീകാത്മക ചിത്രം Image Credit source: Freepik
Jayadevan AM
Jayadevan AM | Published: 18 Mar 2025 | 07:17 AM

തിരുവനന്തപുരം: തിരുവനന്തപുരത്തെ ‘മീശപ്പുലിമല’ എന്ന് അറിയപ്പെടുന്ന ചിട്ടിപ്പാാറയ്ക്ക് സമീപം 64കാരന്റെ മൃതദേഹം കണ്ടെത്തി. അക്കേഷ്യ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് 10 ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. വെഞ്ഞാറമൂട് സ്വദേശി വിജയന്റേതാണ് മൃതദേഹമെന്ന് കണ്ടെത്തി. മൃതദേഹം ജീര്‍ണിച്ച നിലയിലാണ്. ആനപ്പാറ സര്‍ക്കാര്‍ ഭൂമിക്ക് സമീപം രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് വിജയന്റെ മൃതദേഹം കണ്ടെത്തിയത്.

വിനോദസഞ്ചാരത്തിനെത്തിയ വിദ്യാര്‍ത്ഥികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇവര്‍ നാട്ടുകാരെയും, നെടുമങ്ങാട് പൊലീസിനെയും വിവരമറിയിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 13 ദിവസം മുമ്പാണ് വിജയനെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിജയന്‍ ജനിച്ചു വളര്‍ന്നത് ചിട്ടിപ്പാറയ്ക്ക് സമീപമാണ്.

Read Also : Kollam Febin Murder: കൊലയ്ക്ക് പിന്നില്‍ പ്രണയപക; ഫെബിന്റെ സഹോദരിയും തേജസും അടുപ്പത്തിലായിരുന്നുവെന്ന് പോലീസ്, പിന്മാറിയത് ചൊടിപ്പിച്ചു

വിജയന്റെ പിതാവിന് ഇവിടെ ഒരേക്കറിലധികം പുരയിടവും വീടുമുണ്ടായിരുന്നു. ഏതാനും വര്‍ഷം മുമ്പ് അദ്ദേഹം മരിച്ചു. രണ്ട് വര്‍ഷം മുമ്പാണ് സഹോദരനും ഭാര്യയും മരിച്ചത്. വിജയനെ മരിച്ച നിലയില്‍ കണ്ടെത്തിയത് ഇവരുടെ കുഴിമാടങ്ങള്‍ക്ക് അടുത്തുതന്നെയാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് ഓര്‍ക്കുക. അതിജീവിക്കണം. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടണം. ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കാം. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)