Kollam Accident: കൊല്ലം ദേശീയപാതയിൽ കെഎസ്ആർടിസിയും കാറും കൂട്ടിയിടിച്ച് അപകടം; നാല് മരണം, ഒരാളുടെ നില ഗുരുതരം

National Highway KSRTC Bus And Car Accident: കാറിലുണ്ടായിരുന്ന തേവലക്കര സ്വദേശികളാണ് അപകടത്തിൽ മരിച്ചത്. കെഎസ്ആർടിസി ബസിലുണ്ടായിരുന്ന പത്ത് പേർക്കോളം പരിക്കേറ്റതായാണ് വിവരം. ഇവരെ ഓച്ചിറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.

Kollam Accident: കൊല്ലം ദേശീയപാതയിൽ കെഎസ്ആർടിസിയും കാറും കൂട്ടിയിടിച്ച് അപകടം; നാല് മരണം, ഒരാളുടെ നില ഗുരുതരം

അപകടത്തിൻ്റെ ദൃശ്യങ്ങളിൽ നിന്നും

Published: 

04 Sep 2025 08:28 AM

കൊല്ലം: ഓച്ചിറ വലിയകുളങ്ങരയ്ക്ക് അടുത്ത് ദേശീയപാതയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും കാറും കൂട്ടിയിടിച്ച് വൻ അപകടം (KSRTC Bus And Car Accident). അപകടത്തിൽ നാല് പേർ മരിച്ചതായാണ് വിവരം. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. അതിൽ ഒരാളുടെ നില ​ഗുരുതരമാണ്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

കാറിലുണ്ടായിരുന്ന തേവലക്കര സ്വദേശികളാണ് അപകടത്തിൽ മരിച്ചത്. കെഎസ്ആർടിസി ബസിലുണ്ടായിരുന്ന പത്ത് പേർക്കോളം പരിക്കേറ്റതായാണ് വിവരം. ഇവരെ ഓച്ചിറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. പ്രാഥമിക നി​ഗമനം അനുസരിച്ച്, കാറിൻ്റെ ഡ്രൈവർ ഉറങ്ങിപോയതാകാം അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കരുനാഗപ്പള്ളിയിൽനിന്ന് ചേർത്തലയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസും എതിർഭാഗത്ത് നിന്ന് വരികയായിരുന്നു കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. നെടുമ്പാശ്ശേരിയിൽനിന്ന് മടങ്ങി വരികയായിരുന്നവരാണ് കാറിലുണ്ടായിരുന്നു. അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നു. ഇതിൽ കുട്ടികളും ഉണ്ടായിരുന്നതായാണ് വിവരം.

അപകടത്തിന് പിന്നാലെ ഓടികൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. എങ്കിലും നാലുപേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

 

Related Stories
Actress Assault Case: ‘നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്ന് കണ്ടു’; വഴിത്തിരിവായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ
Kerala Local Body Election 2025: തദ്ദേശ തിരഞ്ഞെടുപ്പ്; 7 പോളിങ് ബൂത്തിലേക്ക്, ആദ്യഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച്ച
Kollam: കൊല്ലത്ത് അരുംകൊല, മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി
Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിലിന്റെ ‘വിധി’ എന്താകും? മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Kerala Rain Alert: തെക്കോട്ട് മഴ, വടക്കോട്ട് വെയില്‍; ഇന്നത്തെ കാലാവസ്ഥ എങ്ങനെ?
Kerala Actress Assault Case Verdict: നായകന്‍ വില്ലനാകുമോയെന്ന് ഇന്നറിയാം; നടിയെ ആക്രമിച്ച കേസില്‍ വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം
ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം