Konkan Route Train Timings: കൊങ്കൺ പാതയിൽ സമയമാറ്റം: മംഗള, നേത്രാവതി എക്സ്പ്രസുകൾ വൈകിയോടും
Konkan Railway Train Timings Update: കൊങ്കൺ റെയിൽവേ ശൃംഖലയിൽ ട്രെയിനുകളുടെ സമയക്രമം പുനഃക്രമീകരിക്കുന്നു. ഈ മാസം 21 മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും. കേരളത്തിൽ നിന്നുള്ള പ്രധാന ദീർഘദൂര സർവീസുകളായ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ പുതിയ ടൈംടേബിൾ പ്രകാരം നിലവിലെ സമയത്തേക്കാൾ വൈകിയാകും സർവീസ് നടത്തുക. ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20ന് അവസാനിക്കും.
തിരുവനന്തപുരം: മുംബൈ, ഡൽഹി തുടങ്ങിയ വടക്കൻ സംസ്ഥാനങ്ങളിലേക്ക് കൊങ്കൺ പാത വഴി യാത്ര ചെയ്യുന്ന ട്രെയിൻ യാത്രക്കാർക്ക് മുന്നറിയിപ്പുമായി റെയിൽവേ. കൊങ്കൺ റെയിൽവേ ശൃംഖലയിൽ ട്രെയിനുകളുടെ സമയക്രമം പുനഃക്രമീകരിക്കുന്നു. ഈ മാസം 21 മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും. കേരളത്തിൽ നിന്നുള്ള പ്രധാന ദീർഘദൂര സർവീസുകളായ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ പുതിയ ടൈംടേബിൾ പ്രകാരം നിലവിലെ സമയത്തേക്കാൾ വൈകിയാകും സർവീസ് നടത്തുക.
മഴക്കാലത്ത് സുരക്ഷ മുൻനിർത്തി ഏർപ്പെടുത്തിയിരുന്ന മൺസൂൺ ടൈംടേബിൾ അവസാനിക്കുന്നതിന്റെ ഭാഗമായാണ് സമയക്രമീകരണങ്ങൾ നടപ്പിലാക്കുന്നത്. ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20ന് അവസാനിക്കും. മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം വരും. ഒക്ടോബർ 21 മുതൽ 2027 ജൂൺ 15 വരെ 110-120 കിലോമീറ്ററാണ് കൊങ്കൺപാതയിലെ വേഗം. മൺസൂൺ വേഗം 40- 75 കിലോമീറ്ററാണ്.
ALSO REAd: ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരം, ഒക്ടോബർ 10-ന് വാട്ടർ മെട്രോ
കൊങ്കൺ സമയമാറ്റം ഇങ്ങനെ
ട്രെയിൻ നമ്പർ 16346 തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് രാവിലെ 9.15-ന് തന്നെ പുറപ്പെടും. എറണാകുളം ജങ്‌ഷൻ ഉച്ചയ്ക്ക് 1.10ന് എത്തിച്ചേരും. ഷൊർണൂർ- വൈകിട്ട് 4.20. കോഴിക്കോട്-വൈകിട്ട് ആറ്. കണ്ണൂർ-7.32നും എത്തിച്ചേരും. നിലവിൽ എറണാകുളം ജങ്‌ഷൻ ഉച്ചയ്ക്ക് 1.10. ഷൊർണൂർ- വൈകീട്ട് 3.40. കോഴിക്കോട്- വൈകിട്ട് 5.05. കണ്ണൂർ- 6.37നുമാണ് എത്തുക.
ട്രെയിൻ നമ്പർ 16345 ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി മംഗളൂരു ജങ്‌ഷൻ -പുലർച്ചെ 4.20, കണ്ണൂർ- 6.32, കോഴിക്കോട് 8.07, ഷൊർണൂർ 10.15. എറണാകുളം-12.20, രാത്രി 6.10-ന് തിരുവനന്തപുരത്ത് എത്തുന്നതാണ്. നിലവിൽ മംഗളൂരു -പുലർച്ചെ 5.45. കണ്ണൂർ-8.07. കോഴിക്കോട് 9.40. ഷൊർണൂർ 12.00. എറണാകുളം-2.10. രാത്രി 7.35-ന് തിരുവനന്തപുരം എന്നിങ്ങനെയാണ് സമയം.
ട്രെയിൻ നമ്പർ 12617 എറണാകുളം-നിസാമുദ്ദീൻ മംഗള എക്സ്പ്രസ് എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 1.25-ന് പുറപ്പെടും. നിലവിൽ രാവിലെ 10.30-ആണ്. ട്രെയിൻ നമ്പർ 12618 നിസാമുദ്ദീൻ-എറണാകുളം മംഗള രാത്രി 10.35-ന് മംഗളൂരു ജങ്‌ഷൻ. ഷൊർണൂർ പുലർച്ചെ-4.10. എറണാകുളം-7.30നും എത്തുന്നതാണ്. നിലവിൽ മംഗളൂരു-രാത്രി 11.35, ഷൊർണൂർ-പുലർച്ചെ 5.15. എറണാകുളം-8.00നുമാണ് എത്തിയിരുന്നത്.
പുറപ്പെടുന്ന സമയം മാറുന്ന ട്രെയിനുകൾ
- എറണാകുളം ജങ്‌ഷൻ -അജ്മീർ മരുസാഗർ എക്സ്‌പ്രസ് (12977): രാത്രി 10.25-ന് പുറപ്പെടുന്നതാണ്. നിലവിൽ വൈകിട്ട് 6.50നാണ് പുറപ്പെടുക.
- എറണാകുളം ജങ്‌ഷൻ-പുണെ (22149): രാവിലെ 5.15-ന് പുറപ്പെടുന്നതാണ്. നിലവിൽ പുലർച്ചെ 2.15-നാണ് പുറപ്പെടുക.
- തിരുവനന്തപുരം-നിസാമുദ്ദീൻ രാജധാനി (12431): രാത്രി 7.15-ന് പുറപ്പെടുന്നതാണ്. നിലവിൽ ഉച്ചയ്ക്ക് 2.40- നാണ് പുറപ്പെടുക.
- എറണാകുളം ജങ്‌ഷൻ- ഓഖ എക്സ്‌പ്രസ് (16338): രാത്രി 10.25-ന് പുറപ്പെടുന്നതാണ്. നിലവിൽ രാത്രി 8.25-നാണ് പുറപ്പെടുക.
- തിരുവനന്തപുരം നോർത്ത്-ചണ്ഡീഗഢ് സമ്പർക്കക്രാന്തി (12217): രാവിലെ 9.10-ന് പുറപ്പെടുന്നതാണ്. നിലവിൽ പുലർച്ചെ 4.50- നാണ് പുറപ്പെടുക.
English Summary:
Konkan Railway updates train timings starting October 21. Check revised departure and arrival schedules for Mangala Express, Netravati Express, and major long-distance trains.