AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Koothuparamb: മാലിന്യ പ്രശ്നം പരിഹരിച്ചില്ല; കൂത്തുപറമ്പ് എംഎൽഎയെ കയ്യേറ്റം ചെയ്‌ത്‌ നാട്ടുകാർ

Koothuparamba MLA KP Mohanan attacked: പെരിങ്ങത്തൂരിൽ അങ്കണവാടി ഉദ്ഘാടനത്തിന് വരുന്നതിനിടെയാണ് മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തിയിരുന്നവർ എംഎൽഎയെ തടഞ്ഞത്.

Koothuparamb: മാലിന്യ പ്രശ്നം പരിഹരിച്ചില്ല; കൂത്തുപറമ്പ് എംഎൽഎയെ കയ്യേറ്റം ചെയ്‌ത്‌ നാട്ടുകാർ
Koothuparamba MlaImage Credit source: social media
nithya
Nithya Vinu | Updated On: 02 Oct 2025 14:28 PM

കണ്ണൂർ: കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനന് നേരെ കയ്യേറ്റം. അങ്കണവാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംഎൽഎ. മാലിന്യ പ്രശ്നത്തിൻ്റെ പേരിൽ പ്രതിഷേധിക്കുന്ന നാട്ടുകാർക്കിടയിലൂടെ നടന്ന് പോകാൻ നോക്കിയപ്പോഴാണ് കയ്യേറ്റം ഉണ്ടായത്.

പെരിങ്ങത്തൂർ കരിയാട് വെച്ചായിരുന്നു സംഭവം. പെരിങ്ങത്തൂരിൽ അങ്കണവാടി ഉദ്ഘാടനത്തിന് വരുന്നതിനിടെയാണ് മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തിയിരുന്നവർ എംഎൽഎയെ തടഞ്ഞത്. സംഭവം നടക്കുമ്പോൾ എംഎൽഎയ്ക്കൊപ്പം പാർട്ടിക്കാരോ, സഹായികളോ ഉണ്ടായിരുന്നില്ല.

പ്രതിഷേധക്കാർ എംഎൽഎയുടെ വാഹനം വഴിയിൽ തടഞ്ഞു. തുടർന്ന് ഉദ്ഘാടനം നടക്കുന്ന സ്ഥലത്തേക്ക് നടന്ന് പോകാൻ ഒരുങ്ങിയപ്പോൾ പ്രതിഷേധക്കാർ എംഎൽഎയെ പിടിച്ചു തള്ളുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ആയിരുന്നു. സംഭവത്തിൽ എംഎൽഎ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മാലിന്യപ്രശ്നം പരിഹരിക്കാത്തതിനെതിരെ കഴിഞ്ഞ ഒരു വർഷത്തോളമായി സമരസമിതി പ്രതിഷേധത്തിലാണ്. കരിയാട് പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിൽ നിന്ന് മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കുന്നു എന്ന പ്രശ്നം ഉന്നയിച്ചുകൊണ്ടാണ് നാട്ടുകാരുടെ പ്രതിഷേധം.

വിദ്യാരംഭത്തിലെത്തിയ പെൺമണികൾ! അമ്മത്തൊട്ടിലിൽ ഒരുദിവസം മൂന്ന് കുഞ്ഞുങ്ങൾ

തിരുവനന്തപുരം: അമ്മത്തൊട്ടിലിൻ്റെ ചരിത്രത്തിലാദ്യമായി മൂന്ന് കൺമണികൾ ഒരു ദിവസം എത്തി. തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ രണ്ടും ആലപ്പുഴയിൽ ഒരു കുഞ്ഞിനെയുമാണ് ലഭിച്ചത്. മൂന്നും പെൺകുട്ടികളാണ്. ആദ്യമായാണ് ഒരു ദിവസം മൂന്ന് കുഞ്ഞുങ്ങളെ ഒരുമിച്ച് ലഭിക്കുന്നതെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി പറഞ്ഞു.

ആലപ്പുഴയിൽ ലഭിച്ച കുഞ്ഞിന് വെറും 20 ദിവസം മാത്രമാണ് പ്രായം. തിരുവനന്തപുരത്ത് കിട്ടിയ കുട്ടികൾക്ക് രണ്ടാഴ്ച പ്രായം വരും. തിരുവനന്തപുരത്തെത്തിയ രണ്ട് കുട്ടികൾക്ക് അക്ഷര, അഹിംസ എന്നും ആലപ്പുഴയിൽ എത്തിയ കുട്ടിക്ക് വീണ എന്നുമാണ് പേര് നൽകിയത്.