Kothamangalam Student Death: റമീസിന്‍റെ സെര്‍ച്ച് ഹിസ്റ്ററിയിൽ ഇടപ്പള്ളിയിലെ ലൈംഗിക തൊഴിലാളികളും, യാത്ര ചെയ്തതിന്‍റെ റൂട്ട് മാപ്പും കണ്ടെത്തി’
Kothamangalam Student Death Case: 'ഇടപ്പള്ളി സെക്‌സ് വർക്കേഴ്‌സ്' എന്ന് റമീസ് സെർച്ച് ചെയ്തതിന്റെയും ഇടപ്പള്ളിയിലോട്ട് യാത്ര ചെയ്തതിൻറെയും റൂട്ട് മാപ്പ് പെൺകുട്ടി കണ്ടെത്തിയിരുന്നു. ഇക്കാര്യം റമീസിനോട് ചോദിച്ചതോടെയാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങൾക്ക് തുടക്കമായത്.
കോതമംഗലം: കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ കുറച്ച് നാളുകളായി പെൺകുട്ടിക്കും റമീസിനും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇരുവരുടെയും ഗൂഗിൾ അക്കൗണ്ടുകൾ പരസ്പരം ബന്ധിപ്പിച്ചിരുന്നതായി പോലീസ് കണ്ടെത്തി.
പെൺകുട്ടി റെമീസിന്റെ ഗൂഗിളിൽ സെർച്ച് ഹിസ്റ്ററി പരിശോധിച്ചിരുന്നു. ഇതിൽ ‘ഇടപ്പള്ളി സെക്‌സ് വർക്കേഴ്‌സ്’ എന്ന് റമീസ് സെർച്ച് ചെയ്തതിന്റെയും ഇടപ്പള്ളിയിലോട്ട് യാത്ര ചെയ്തതിൻറെയും റൂട്ട് മാപ്പ് പെൺകുട്ടി കണ്ടെത്തിയിരുന്നു. ഇക്കാര്യം റമീസിനോട് ചോദിച്ചതോടെയാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങൾക്ക് തുടക്കമായത്. ഇത് പിന്നീട് തർക്കങ്ങൾക്കും വഴിവച്ചു. റമീസിന്റെ സെർച്ച് ഹിസ്റ്ററി കണ്ട പെണ്‍കുട്ടി ആകെ വിഷമത്തിലായിരുന്നു. ഇതിനു പിന്നാലെ റമീസ് സെക്‌സ് വർക്കേഴ്‌സിന്‍റെ അടുത്ത് പോയ കാര്യം പെൺകുട്ടി റമീസിന്റെ പിതാവിനോട് തുറന്ന് പറഞ്ഞു. ഇക്കാര്യം അറിഞ്ഞതോടെ പിതാവ് ദേഷ്യപ്പെടുകയും റമീസിനെ തല്ലുകയും ചെയ്തിരുന്നു.
ഇതോടെ വഴക്കുണ്ടാക്കി വീടുവിട്ടിറങ്ങിയ റമീസ് മതംമാറിയാൽ മാത്രമേ വിവാഹം കഴിക്കുവെന്ന വാശിയിലായി. പെൺകുട്ടി വിളിച്ചിട്ടും റമീസ് ഫോണ്‍ എടുത്തിരുന്നില്ല. സുഹൃത്ത് വഴി പെൺകുട്ടി സംസാരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അതും നടന്നില്ല. ഇതിനു പിന്നാലെ റമീസ് തന്നെ അവഗണിക്കുകയാണെന്ന് മനസ്സിലാക്കിയ പെൺകുട്ടി കുറിപ്പെഴുതി വച്ചതിനുശേഷം ആത്മഹത്യ ചെയ്തത്.
അതേസമയം, പെൺകുട്ടിയുടെ ആത്മഹത്യയിൽ പ്രധാന പ്രതിയായ റമീസിന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. മാതാപിതാക്കളായ റഹിമോന്‍, ഷറീന എന്നിവരെയാണ് തമിഴ്‌നാട്ടിലെ സേലത്തുനിന്ന് പോലീസ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ഇരുവരെയും കോതമംഗലം പോലീസ് സ്‌റ്റേഷനിലെത്തിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കേസില്‍ റമീസിന്റെ പിതാവ് റഹീം രണ്ടാം പ്രതിയും മാതാവ് ഷെരീഫ മൂന്നാം പ്രതിയുമാണ്. ആത്മഹത്യപ്രേരണ കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്.