Nehru trophy boat race 2025: നെഹ്രു ട്രോഫി വള്ളംകളിക്ക് ഇനി ദിവസങ്ങൾ മാത്രം, അവധി ആർക്കെല്ലാം എന്ന് അറിയിച്ച് കളക്ടർ
Nehru Trophy Boat Race, Collector Announces Holiday: വള്ളംകളി കാണാൻ എത്തുന്ന ആളുകളുടെ തിക്കുംതിരക്കും ഗതാഗതക്കുരുക്കും പരിഗണിച്ച് ഈ പ്രദേശങ്ങളിലെ യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനാണ് അവധി പ്രഖ്യാപിച്ചത്.
ആലപ്പുഴ: ആലപ്പുഴയിൽ നടക്കുന്ന പ്രശസ്തമായ നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ചുള്ള അവധി പ്രഖ്യാപനവുമായി ജില്ലാ കളക്ടർ. ഈ മാസം 30 – നാണ് വള്ളംകളി നടക്കുന്നത്. ഇതിനോടനുബന്ധിച്ച് ചില താലൂക്കുകൾ കാണാൻ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
അവധി ആർക്കെല്ലാം
നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന ഓഗസ്റ്റ് 30 ശനിയാഴ്ച ചേർത്തല അമ്പലപ്പുഴ കുട്ടനാട്, കാർത്തികപ്പള്ളി, ചെങ്ങന്നൂർ എന്നീ താലൂക്കുകൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധിയായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് ഇത് ബാധകമായിരിക്കില്ല. വള്ളംകളി കാണാൻ എത്തുന്ന ആളുകളുടെ തിക്കുംതിരക്കും ഗതാഗതക്കുരുക്കും പരിഗണിച്ച് ഈ പ്രദേശങ്ങളിലെ യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനാണ് അവധി പ്രഖ്യാപിച്ചത്.
നെഹ്റു ട്രോഫി വള്ളംകളി 2025
കേരളത്തിന്റെ ജല കായിക വിനോദങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വള്ളംകളി. ഇതിൽ തന്നെ ഏറെ പ്രശസ്തമാണ് നെഹ്റു ട്രോഫി വള്ളംകളി. 30 തീയതി ആലപ്പുഴയിലെ പുന്നമടക്കായലിൽ വച്ച് 71 മത് നെഹ്റു ട്രോഫി വള്ളംകളി നടക്കും. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഈ മത്സരം കേരളത്തിന്റെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ്.