AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kothamangalam Death: ടിടിസി വിദ്യാര്‍ഥിനിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും, റമീസിന്‍റെ മാതാപിതാക്കളെയും ചോദ്യംചെയ്യും

Kothamangalam Sona Death Case: പെൺകുട്ടിക്ക് ആൺ സുഹൃത്ത് റമീസിൽ നിന്ന് മർദ്ദനം നേരിട്ടുവെന്ന് കുടുംബം പരാതി ഉന്നയിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരും.

Kothamangalam Death: ടിടിസി വിദ്യാര്‍ഥിനിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും, റമീസിന്‍റെ മാതാപിതാക്കളെയും ചോദ്യംചെയ്യും
Kothamangalam Sona Death Case
sarika-kp
Sarika KP | Published: 12 Aug 2025 06:47 AM

കോഴിക്കോട്: കോതമം​ഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട് ഇന്ന് ലഭിക്കും. കേസ് അന്വേഷിക്കുന്ന ഉദ്യോഹസ്ഥൻ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തി വിവരങ്ങൾ തേടും. പെൺകുട്ടിക്ക് ആൺ സുഹൃത്ത് റമീസിൽ നിന്ന് മർദ്ദനം നേരിട്ടുവെന്ന് കുടുംബം പരാതി ഉന്നയിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരും.

‌അതേസമയം റമീസിന്റെ മാതാപിതാകളെ ഉൾപെടെയുള്ളവരെയും ഇന്ന് ചോദ്യം ചെയ്യലിന് വിളിപ്പിക്കാൻ സാധ്യതയുണ്ട്. ഇതിനു പുറമെ പെൺകുട്ടിയുടെ കൂടുതൽ ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിൽ നിന്ന് ഇന്ന് വിശദമായ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.കഴിഞ്ഞ ദിവസം റിമാൻഡിലായ റമീസിന്റെ കസ്റ്റഡി അപേക്ഷ അടുത്ത ദിവസം പോലീസ് കോടതിയിൽ സമർപ്പിക്കും. ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.

കോതമംഗലത്ത് ടിടിസി വിദ്യാര്‍ത്ഥിനിയെ ശനിയാഴ്ച ഉച്ചയോടെയാണ് വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആൺ സുഹൃത്ത് റമീസിനെ കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിൽ എടുത്ത റമീസ് ചോ​ദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചിരുന്നു. ഇരുവരും തമ്മിൽ നടന്ന വാട്സ്അപ്പ് ചാറ്റുകൾ ഉൾപ്പെടെ നിരത്തിയായിരുന്നു ചോ​ദ്യം ചെയ്യൽ. തുടർന്ന് ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം ഏല്‍പ്പിക്കല്‍, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. റമീസിന്റെ ബന്ധുക്കൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനും പോലീസ് ആലോചിക്കുന്നുണ്ട്.

Also Read:‘മതംമാറാൻ നിർബന്ധിച്ചു, വീട്ടിൽ പൂട്ടിയിട്ട് മർദിച്ചു’; 23-കാരി മരിച്ച നിലയിൽ; ആൺസുഹൃത്ത് പിടിയിൽ

ആലുവ യുസി കോളേജിൽ പഠിക്കുന്ന സമയത്താണ് ഇരുവരും പ്രണയത്തിൽ ആയത്. തുടർന്ന് വിവാ​ഹത്തിലേക്ക് എത്തിയതോടെ പെൺകുട്ടിയോട് മതം മാറണമെന്ന് റമീസും കുടുംബവും നിർബന്ധിച്ചിരുന്നു. ഈ ആവശ്യം പെൺകുട്ടി അം​ഗീകരിച്ചിരുന്നു. എന്നാൽ ഇതിനിടെയിൽ റമീസിനെ അനാശാസ്യത്തിന്റെ പേരിൽ ലോഡ്ജിൽനിന്നു കഴിഞ്ഞ ദിവസം പിടിച്ചിരുന്നു. ഇതറിഞ്ഞ സോന മതം മാറാൻ തയ്യാറല്ലെന്ന് റമീസിനെയും കുടുംബത്തെയും അറിയിക്കുകയായിരുന്നു. ഇതോടെ വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് പറഞ്ഞ് കബളിപ്പിച്ച് റമീസ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മർദിച്ചുവെന്ന് പെൺകുട്ടിയുടെ ആത്മഹത്യകുറിപ്പിൽ പറയുന്നു.എന്നാൽ ആരേയും മർദിച്ചിട്ടില്ലെന്നും മതം മാറ്റാൻ നിർബന്ധിച്ചിട്ടില്ലെന്നുമാണ് റമീസിന്‍റെ കുടുംബം പ്രതികരിച്ചത്.