AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kottayam Medical College Accident: മന്ത്രി വീണ ജോർജ് ഇന്ന് ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചേക്കും; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Veena George Likely to Visit Bindu’s House: കുടുംബത്തിന് ധനസഹായം നൽകുന്നത് സംബന്ധിച്ച റിപ്പോർട്ട് ഇന്ന് ജില്ല കളക്ടർ സർക്കാരിന് കൈമാറും. ജില്ലാ കളക്ടർ ജോൺ വി സാമുവൽ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ധനസഹായം പ്രഖ്യാപിക്കുക.

Kottayam Medical College Accident: മന്ത്രി വീണ ജോർജ് ഇന്ന് ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചേക്കും; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
Veena George Likely To Visit Bindus HouseImage Credit source: facebook\ veena george
sarika-kp
Sarika KP | Published: 05 Jul 2025 07:41 AM

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ വീട്ടിൽ ഇന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ് സന്ദർശനം നടത്തിയേക്കും. ഇതിനിടെ കുടുംബത്തിന് ധനസഹായം നൽകുന്നത് സംബന്ധിച്ച റിപ്പോർട്ട് ഇന്ന് ജില്ല കളക്ടർ സർക്കാരിന് കൈമാറും. ജില്ലാ കളക്ടർ ജോൺ വി സാമുവൽ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ധനസഹായം പ്രഖ്യാപിക്കുക. അടുത്ത വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തിന് ശേഷം ധനസഹായം പ്രഖ്യാപിക്കും.

അതേസമയം കഴിഞ്ഞ ദിവസം ബിന്ദുവിന്റെ മരണത്തിൽ അനുശോചിച്ച് മന്ത്രി വീണാ ജോർജ്ജ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ബിന്ദുവിന്റെ വേർപാട് ഏറെ വേദനിപ്പിക്കുന്നതാണെന്ന് വീണാ ജോർജ് കുറിച്ചു. ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നതാണെന്നും ആ കുടുംബത്തിന്റെ ദുഃഖം തന്റേതു കൂടി ആണെന്നും മന്ത്രി പറഞ്ഞു.

Also Read:‘തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്നു, വാരിയെല്ലുകൾ പൂർണ്ണമായും ഒടിഞ്ഞു’; ബിന്ദുവിന്റെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ബിന്ദുവിന്റെ മരണത്തിൽ സ്വമേധയാ കേസെടുച്ച് മനുഷ്യാവകാശ കമ്മീഷന്‍. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടയം ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും അപകടം സംഭവിക്കാനുണ്ടായ സാഹചര്യം വിശദമായി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷൻ വ്യക്തമാക്കി.

വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇന്നും പ്രതിഷേധങ്ങൾ തുടരും. വിവിധ പ്രതിപക്ഷ സംഘടനകൾ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് ആരോഗ്യ മന്ത്രിയുടെ ഔദ്യോഗികവസതിയിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം കെഎസ് യു, യുവമോർച്ച തുടങ്ങിയ സംഘടനകളും മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.