Kottayam Medical College building collapse: കുടുംബത്തിന് 10 ലക്ഷം, മകന് ഗവ. ജോലി; ബിന്ദുവിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ കൈത്താങ്ങ്‌

Kerala Cabinet announces 10 lakh compensation to Bindu's family: ബിന്ദുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കും. മകന് സര്‍ക്കാര്‍ ജോലിയും നല്‍കും. മന്ത്രിസഭായോഗത്തിലാണ് തീരുമാനം

Kottayam Medical College building collapse: കുടുംബത്തിന് 10 ലക്ഷം, മകന് ഗവ. ജോലി; ബിന്ദുവിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ കൈത്താങ്ങ്‌

അപകടത്തില്‍ മരിച്ച ബിന്ദു, മന്ത്രി വി.എന്‍. വാസവന്‍ ബിന്ദുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചപ്പോള്‍

Updated On: 

10 Jul 2025 13:10 PM

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിച്ചത്. മകന്‍ നവനീതിന്‌ സര്‍ക്കാര്‍ ജോലിയും നല്‍കും. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ബിന്ദുവിന്റെ കുടുംബത്തിന് സഹായം നല്‍കുമെന്ന് നേരത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌ ഉള്‍പ്പെടെ അറിയിച്ചിരുന്നു. മന്ത്രിമാരായ വീണാ ജോര്‍ജ്, വിഎന്‍ വാസവന്‍ ഉള്‍പ്പെടെയുള്ളവര്‍ ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചിരുന്നു.

ബിന്ദുവിന്റെ മരണം സര്‍ക്കാരിനെതിരായ വലിയ പ്രതിഷേധങ്ങളിലേക്ക് നയിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം വൈകിയെന്നടക്കം ആരോപണമുയര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ പറഞ്ഞതാണ് രക്ഷാപ്രവര്‍ത്തനം വൈകിച്ചതെന്നായിരുന്നു ആരോപണം. ആരോപണങ്ങള്‍ സര്‍ക്കാര്‍ തള്ളിയെങ്കിലും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു.

മെഡിക്കല്‍ കോളേജ് ഫണ്ടില്‍ നിന്ന് നേരത്തെ 50000 രൂപ പ്രാഥമിക ധനസഹായം അനുവദിച്ചിരുന്നു. മകന് താല്‍ക്കാലിക ജോലി നല്‍കുമെന്നും അറിയിച്ചിരുന്നു. തുടര്‍ന്ന് കുടുംബത്തിന്റെ ആവശ്യപ്രകാരം സ്ഥിരജോലി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനാണ് മകന് ജോലി നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. മകള്‍ നവമിയുടെ ചികിത്സയും മന്ത്രിമാര്‍ ഉറപ്പ് നല്‍കിയിരുന്നു.

ബിന്ദുവിന്റെ വീട് നവീകരിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു നേരത്തെ വ്യക്തമാക്കിയിരുന്നു. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിലാകും നവീകരണം. ജൂലൈ മൂന്നിനായിരുന്നു അപകടത്തില്‍ ബിന്ദു മരിച്ചത്. കാലപ്പഴക്കം ചെന്ന കെട്ടിടമാണ് തകര്‍ന്നത്. അതേസമയം, ബിന്ദുവിന്റെ മകളുടെ ശസ്ത്രക്രിയ ഇന്നലെ നടന്നതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എട്ട് മണിക്കൂര്‍ ശസ്ത്രക്രിയ നീണ്ടു. ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനെ മന്ത്രി ഫോണില്‍ വിളിച്ച് സംസാരിച്ചു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ