AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Train Food: ബിരിയാണി 60 രൂപ, ഊണ് 50 രൂപ… ഇനി ട്രെയിനിൽ കിട്ടും കൊച്ചിയുടെ സമൃദ്ധി രുചികൾ

Kochi's 'Samridhi Initiative on Trains: മെയ് 14ന് വന്ദേഭാരതത്തിൽ പഴകിയ ഭക്ഷണം നൽകുന്നത് കണ്ടെത്തിയിരുന്നു ഇതോടെയാണ് വൃത്തിയായി ഭക്ഷണം നൽകുന്ന കാറ്ററിങ് യൂണിറ്റുകൾക്കായുള്ള അന്വേഷണം ആരംഭിച്ചത് എന്ന് ഐആർസിടിസി അധികൃതർ വ്യക്തമാക്കുന്നു. തുടർന്നാണ് സമൃദ്ധിയെ പറ്റി കേട്ടറിഞ്ഞതും ഇങ്ങനെ ഒരു നടപടിയിലേക്ക് നീങ്ങിയതും

Kerala Train Food: ബിരിയാണി 60 രൂപ, ഊണ് 50 രൂപ… ഇനി ട്രെയിനിൽ കിട്ടും കൊച്ചിയുടെ സമൃദ്ധി രുചികൾ
Train FoodImage Credit source: Getty images
aswathy-balachandran
Aswathy Balachandran | Updated On: 10 Jul 2025 08:44 AM

കൊച്ചി: ട്രെയിനിലെ ഭക്ഷണങ്ങൾ എപ്പോഴും മോശമാണെന്ന് ഒരു അഭിപ്രായം പൊതുവെ ഉണ്ട്. ട്രെയിൻ യാത്രക്കിടയിൽ ഭക്ഷണം കഴിച്ച് പണി കിട്ടിയവരും ഏറെ. ഇതിന് പരിഹാരമായി പല സംവിധാനങ്ങളും ഉണ്ട്. എന്നാൽ ഇതിനൊക്കെ പണം ചെലവാക്കണം. കുറഞ്ഞു നിരക്കിൽ നല്ല ഭക്ഷണം ട്രെയിനിൽ കിട്ടിയാലോ. ഇതിനൊരു അവസരമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

ഏറ്റവും കുറഞ്ഞ നിരക്കിൽ നല്ല ഭക്ഷണം നൽകി ഹിറ്റായ സമൃദ്ധി കൊച്ചിയുടെ ഭക്ഷണം ഇനി കേരളത്തിലെ തീവണ്ടികളിലും എത്തും. രുചിയുള്ള ഭക്ഷണം നൽകി വന്നിരുന്ന കുടുംബശ്രീ യൂണിറ്റ് ആയ സമൃദ്ധി അറ്റ് കൊച്ചിയുടെ പ്രവർത്തനം ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടിക്കറ്റിങ് കോർപ്പറേഷന്റെ പട്ടികയിലും എത്തിയിരിക്കുകയാണ്. ആദ്യഘട്ടമായി ജനശതാബ്ദി, ഇന്റർസിറ്റി, പരശുറാം എന്നീ ട്രെയിനുകളിൽ ആണ് ഭക്ഷണം എത്തുക എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

 

അളവുണ്ട് ഓരോന്നിനും

 

മൂന്ന് നേരത്തെ ഭക്ഷണത്തിനാണ് സമൃദ്ധിക്ക് ഇപ്പോൾ കരാർ ലഭിച്ചിരിക്കുന്നത്. കേരളത്തിന്റെ തനതു രുചിയും മേന്മയും ഉള്ള പച്ചക്കറി വിഭാഗങ്ങളും നല്ല പാക്കിങ്ങും വേണം എന്ന് ആണ് ഐആർസിടിസിയുടെ നിർബന്ധം. തലേദിവസം ലഭിക്കുന്ന ഓർഡറുകൾ അനുസരിച്ച് എറണാകുളം നോർത്ത് സൗത്ത് റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണം എത്തിച്ചു കൊടുക്കണം. തുടക്കം ആയതുകൊണ്ട് ലഭിക്കുന്ന ഓർഡറുകൾക്ക് മാത്രമാണ് ഇപ്പോൾ വരുമാനം ഉണ്ടാവുക.

Also Read:അന്ന് വിവാഹം മുടങ്ങിയത് ഇന്ന് കാർത്തിക്കിന് അനു​ഗ്രഹമായി, ലക്ഷങ്ങളുടെ സമ്മാനവുമായി പ്രിയപ്പെട്ടവർ!

വൈകാതെ ടിക്കറ്റ് ബുക്കിംഗ് സമയത്തുതന്നെ സമൃദ്ധിയുടെ ഭക്ഷണവും ബുക്ക് ചെയ്യാനുള്ള ഓൺലൈൻ സംവിധാനം ഉണ്ടാകും എന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. മെയ് 14ന് വന്ദേഭാരതത്തിൽ പഴകിയ ഭക്ഷണം നൽകുന്നത് കണ്ടെത്തിയിരുന്നു ഇതോടെയാണ് വൃത്തിയായി ഭക്ഷണം നൽകുന്ന കാറ്ററിങ് യൂണിറ്റുകൾക്കായുള്ള അന്വേഷണം ആരംഭിച്ചത് എന്ന് ഐആർസിടിസി അധികൃതർ വ്യക്തമാക്കുന്നു. തുടർന്നാണ് സമൃദ്ധിയെ പറ്റി കേട്ടറിഞ്ഞതും ഇങ്ങനെ ഒരു നടപടിയിലേക്ക് നീങ്ങിയതും. ഇവരുടെ അടുക്കള ഡൽഹിയിൽ നിന്ന് എത്തിയ ഉന്നത ഉദ്യോഗസ്ഥ സംഘം പരിശോധിക്കുകയും ചെയ്തിരുന്നു. ഈ ഊട്ടുപുരയിൽ തന്നെയാണ് ട്രെയിനിലേക്ക് വേണ്ട ഭക്ഷണം തയ്യാറാക്കുന്നത്.

 

വില വിവരപ്പട്ടിക

 

  • വെജിറ്റേറിയൻ ഊണ് 50 രൂപയ്ക്കാണ് വിൽക്കുന്നത്. ഇതിൽ റൈസ് രണ്ടു പൊറോട്ട വെജിറ്റബിൾ മിക്സ് തൈര് അച്ചാർ എന്നിവ ഉണ്ടാവും.
  • വെജിറ്റബിൾ ബിരിയാണിയിൽ അച്ചാറും റൈത്തയും ആണ് ഉള്ളത്
  • ബിരിയാണി മുട്ടയാണെങ്കിൽ രണ്ടു മുട്ടയോടൊപ്പം 350 ഗ്രാം ബിരിയാണിയും ഉണ്ടാകും. ഇതിന് 65 രൂപയാണ്.
  • ചിക്കൻ ബിരിയാണിക്ക് 70 രൂപയാണ് വില. ഇഡലി വട സെറ്റിന് 30 രൂപയും.