MLA M Vincent: ‘വിഴിഞ്ഞം തുറമുഖം ഉമ്മൻചാണ്ടിയുടെ കഠിനാധ്വാനത്തിന്‍റെ ഫലം’; പുതുപ്പള്ളിയിലെത്തി എംഎൽഎ എം വിന്‍സെന്‍റ്

Kovalam MLA M Vincent: വിഴി‍ഞ്ഞം തുറമുഖം ഉമ്മൻചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും അദ്ദേ​ഹത്തിന് പ്രണാമം അർപ്പിച്ചുവേണം തുറമുഖം ഉദ്ഘാടനം ചെയ്യേണ്ടതെന്നും എം വിൻസെന്റ് പറഞ്ഞു.

MLA M Vincent: വിഴിഞ്ഞം തുറമുഖം ഉമ്മൻചാണ്ടിയുടെ കഠിനാധ്വാനത്തിന്‍റെ ഫലം; പുതുപ്പള്ളിയിലെത്തി എംഎൽഎ എം വിന്‍സെന്‍റ്

Mla M Vincent

Published: 

02 May 2025 | 06:52 AM

കോട്ടയം: നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ വിഴഞ്ഞം തുറമുഖ കമ്മീഷനിംഗ് ഇന്ന്. ഇതിനിടെയിൽ തുറമുഖത്തിന്‍റെ ക്രെഡിറ്റുമായി ബന്ധപ്പെട്ട രാഷ്ട്രിയ വിവാദത്തിനിടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച് കോവളം എംഎൽഎ എം വിന്‍സെന്‍റ്. ഇന്ന് പുലർച്ചയോടെയാണ് എംഎൽഎ പുതുപ്പള്ളിയിലെത്തി കല്ലറ സന്ദര്‍ശച്ചത്. തുടർന്ന് കല്ലറയിൽ പുഷ്പാർച്ചന നടത്തി.

ചാണ്ടി ഉമ്മൻ അടക്കമുള്ള കോൺ​ഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. വിഴി‍ഞ്ഞം തുറമുഖം ഉമ്മൻചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും അദ്ദേ​ഹത്തിന് പ്രണാമം അർപ്പിച്ചുവേണം തുറമുഖം ഉദ്ഘാടനം ചെയ്യേണ്ടതെന്നും എം വിൻസെന്റ് പറഞ്ഞു. വികസനകാര്യത്തിൽ രാഷ്ട്രീയം പറഞ്ഞ് സ്വന്തം നേട്ടമാക്കി മാറ്റുന്നത് സിപിഎമ്മിന് ഗുണകരമാകുമെങ്കിലും നാടിന് ഗുണകരമാകില്ലെന്നും എം വിന്‍സെന്‍റ് പറഞ്ഞു. റോഡ്-റെയിൽ കണക്ടിവിറ്റിയില്ലാതെയാണ് കമ്മീഷനിങ് ചെയ്യുന്നതെന്നും എം വിന്‍സെന്‍റ് എംഎൽഎ കൂട്ടിച്ചേർത്തു.

Also Read: വർഷങ്ങളുടെ കാത്തിരിപ്പ്! വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും; നഗരത്തിൽ കനത്ത സുരക്ഷ

ഇവിടെ നിന്നാകും വിൻസെന്റെ വിഴിഞ്ഞത്തേക്ക് പോകുക. തുറമുഖം സ്ഥിതി ചെയ്യുന്ന മണ്ഡലത്തിലെ എംഎല്‍എ എന്ന നിലയില്‍ വിന്‍സെന്റിന് സ്റ്റേജില്‍ ഇരിപ്പിടമുണ്ട്. ശശി തരൂര്‍ എംപിയാണ് കോണ്‍ഗ്രസില്‍ നിന്ന് ക്ഷണം ലഭിച്ച മറ്റൊരാള്‍. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്ന് വിന്‍സെന്റ് പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതൊക്കെ ഓരോരുത്തരുടെ ആഗ്രഹങ്ങള്‍ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പുതുപ്പള്ളി സന്ദർശനത്തിലൂടെ സംസ്ഥാന സർ‌ക്കാരിന് മറുപടി നൽകുകയാണ് കോണ്‍ഗ്രസ്.

Loading...
Unable to load recommendations.
Follow Us
Related Stories
കോവളം സ്പാ പീഡനം: സഹ ഉടമയും ഹെൽത്ത് ഇൻസ്‌പെക്ടറുമായ സ്ത്രീ അ‌റസ്റ്റിൽ; തെളിവുകൾ കണ്ടെടുത്ത് SIT
ചേരാനല്ലൂർ അപകടം: മുൻകൂർ ജാമ്യം വേണം, രണ്ടാം പ്രതിയായ ജഡ്ജി ഹൈക്കോടതിയിൽ; അ‌റസ്റ്റിൽ തീരുമാനം ഇന്നറിയാം
Kerala Weather Update: മഴ കുറയും, ചൂട് വർദ്ധിക്കും; ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ പോക്സോ കേസ്
മന്ത്രിമാര്‍ക്ക് 25000 വീതം, എംഎല്‍എമാര്‍ക്ക് 28000 രൂപയും, ശമ്പള വര്‍ദ്ധനവിന് അംഗീകാരം നല്‍കി മന്ത്രിസഭ
ചേരാനെല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിയെ ചോദ്യം ചെയ്യുന്നു;വീട്ടിൽ വീണ്ടും പരിശോധന
വില 10 ലക്ഷത്തിൽ താഴെ, പുതിയ ഹ്യുണ്ടായി ബയോൺ എത്തി
ടെസ്റ്റോസ്റ്റിറോൺ കുറവാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം
ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ സ്‌ട്രെസ് കുറയുമോ?
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു