Shimjitha Musthafa Bail: ഷിംജിതയ്ക്ക് ജാമ്യമില്ല, ജയിലില്‍ തുടരും; അപേക്ഷ കോടതി തള്ളി

Kozhikode Deepak Death Case: അതിക്രമം നേരിട്ടുവെന്ന് പരാതിപ്പെടാതെ, വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദശത്തോടെയാണെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഷിംജിത പകര്‍ത്തിയ ദൃശ്യങ്ങളല്ലാതെ ദീപക്കിനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കാന്‍ മറ്റ് കാരണങ്ങളില്ല.

Shimjitha Musthafa Bail: ഷിംജിതയ്ക്ക് ജാമ്യമില്ല, ജയിലില്‍ തുടരും; അപേക്ഷ കോടതി തള്ളി

ഷിംജിത മുസ്തഫ

Updated On: 

27 Jan 2026 | 12:41 PM

കോഴിക്കോട്: ദീപക്കിന്റെ മരണത്തില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളിയത്. ഷിംജിത ജയിലില്‍ തന്നെ തുടരണം. ഷിംജിതയ്ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി തന്നെ എതിര്‍ത്തു. റീച്ചിനും പ്രശസ്തിക്കും വേണ്ടി ഷിംജിത കുറ്റം ചെയ്തുവെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ലൈംഗികാതിക്രമം ആരോപിച്ച് സമൂഹമാധ്യമങ്ങള്‍ വഴി വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്തത്. പ്രതി അതിക്രമം നേരിട്ടുവെന്ന് വടകര പോലീസിന് പരാതി നല്‍കിയിരുന്നുവെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും പോലീസ് ഇന്‍സ്‌പെക്ടര്‍ അത് നിഷേധിച്ചു.

അതിക്രമം നേരിട്ടുവെന്ന് പരാതിപ്പെടാതെ, വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്ന് പോലീസ്റി, പ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഷിംജിത പകര്‍ത്തിയ ദൃശ്യങ്ങളല്ലാതെ ദീപക്കിനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കാന്‍ മറ്റ് കാരണങ്ങളില്ല. ജാമ്യം ലഭിച്ചാല്‍ പ്രതി സമാനമായ കുറ്റകൃത്യങ്ങളില്‍ ഇനിയും ഏര്‍പ്പെടുമെന്നും പോലീസ് റിപ്പോര്‍ട്ട്.

Also Read: Shimjitha Musthafa: ഷിംജിതയ്ക്ക് ജാമ്യം ലഭിക്കുമോ? ഇന്നറിയാം; ജാമ്യാപേക്ഷയില്‍ വിധി പുറപ്പെടുവിക്കാന്‍ കോടതി

ഷിംജിതയ്ക്ക് ജാമ്യം നല്‍കുന്നത് മറ്റ് വ്‌ളോഗര്‍മാരെയും ഇത്തരം പ്രവൃത്തികള്‍ക്ക് പ്രേരിപ്പിക്കും. അതുവഴി കൂടുതല്‍ ആത്മഹത്യകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

അതേസമയം, ഷിംജിത മുസ്തഫയ്‌ക്കെതിരെ ബസിലുണ്ടായ മറ്റൊരു പെണ്‍കുട്ടി പരാതി നല്‍കി. തന്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്ന് കാണിച്ച് കണ്ണൂര്‍ പോലീസിലാണ് പരാതി നല്‍കിയത്. ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.

പ്രഭാതത്തിൽ ഇത് കുടിക്കൂ; ഗ്യാസ് പ്രശ്നം പമ്പകടക്കും
അഭിഷേക് ശര്‍മയുടെ ആസ്തിയെത്ര?
ബെംഗളൂരു ചിക്കന് എന്തുകൊണ്ട് ഇത്ര വില?
ഉരുളക്കിഴങ്ങ് കൂടുതൽ കാലം ഫ്രഷായിരിക്കാൻ...
കിടിലന്‍ ഷോട്ടുകള്‍! മന്ത്രി എംബി രാജേഷ് ക്രിക്കറ്റ് കളിക്കുന്നത് കണ്ടോ?
ലിഫ്റ്റില്‍ വെച്ച് മാല പൊട്ടിച്ചെടുത്ത് കള്ളന്‍; ഭോപ്പാല്‍ എയിംസില്‍ സംഭവിച്ചത്‌
കുഴഞ്ഞുവീണ കടന്നപ്പള്ളി രാമചന്ദ്രനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
പത്മഭൂഷൻ ലഭിച്ച വെള്ളാപ്പള്ളി നടേശന് ആശംസകൾ അറിയിക്കാൻ നാട്ടുകാരെത്തിയപ്പോൾ