AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

National strike: ഫെബ്രുവരി 12-ന് ദേശീയ പണിമുടക്ക്; സംസ്ഥാന കൺവൻഷൻ ഇന്ന്

National strike on February 12th: കേരളത്തിലെ പ്രമുഖ ട്രേഡ് യൂണിയനുകളെല്ലാം സമരത്തിൽ അണിനിരക്കുന്നതിനാൽ ഫെബ്രുവരി 12 വ്യാഴാഴ്ച സംസ്ഥാനം പൂർണ്ണമായും സ്തംഭിക്കാനാണ് സാധ്യത.

National strike: ഫെബ്രുവരി 12-ന് ദേശീയ പണിമുടക്ക്; സംസ്ഥാന കൺവൻഷൻ ഇന്ന്
National Strike Image Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 27 Jan 2026 | 02:32 PM

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കും ലേബർ കോഡുകൾക്കുമെതിരെ ഫെബ്രുവരി 12-ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചാരണാർഥം സംയുക്ത സമരസമിതിയുടെ സംസ്ഥാന കൺവൻഷൻ ഇന്ന് നടക്കും.

വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം ബിടിആർ ഹാളിലാണ് കൺവൻഷൻ നിശ്ചയിച്ചിരിക്കുന്നത്. തൊഴിലാളി വർഗത്തിന്റെ അവകാശങ്ങൾ കവരുന്ന നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമുയർത്താനാണ് സംയുക്ത സമിതിയുടെ തീരുമാനം.

സമരത്തിന്റെ പ്രധാന ആവശ്യങ്ങൾ

 

  • തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകൾ ഉടനടി പിൻവലിക്കുക.
  • മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുകയും പദ്ധതി പുനഃസ്ഥാപിക്കുകയും ചെയ്യുക.
  • വൈദ്യുതി നിയമ ഭേദഗതി നിർദ്ദേശം പിൻവലിക്കുക.
  • പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപനയും ആസ്തി വിൽപനയും അവസാനിപ്പിക്കുക.

Also Read: Shimjitha Musthafa: ഷിംജിതയ്ക്ക് ജാമ്യം ലഭിക്കുമോ? ഇന്നറിയാം; ജാമ്യാപേക്ഷയില്‍ വിധി പുറപ്പെടുവിക്കാന്‍ കോടതി

സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ടി.വി. ആഞ്ചലോസ്, ടോമി മാത്യു, സോണിയ ജോർജ് തുടങ്ങിയ പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും. കേരളത്തിലെ പ്രമുഖ ട്രേഡ് യൂണിയനുകളെല്ലാം സമരത്തിൽ അണിനിരക്കുന്നതിനാൽ ഫെബ്രുവരി 12 വ്യാഴാഴ്ച സംസ്ഥാനം പൂർണ്ണമായും സ്തംഭിക്കാനാണ് സാധ്യത.