Air India Express : ദോഹയ്ക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം രണ്ട് മണിക്കൂറിന് ശേഷം കോഴിക്കോട് തിരിച്ചിറക്കി
Air India Express Calicut-Doha Issue : ഐഎക്സ് 375 എന്ന വിമാനം തിരിച്ചിറക്കിയത്. 188 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

Air India Express (Representational image)
കോഴിക്കോട് : കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ദോഹയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. ടേക്ക് ഓഫ് ചെയ്ത് രണ്ട് മണിക്കൂറിന് ശേഷമാണ് വിമാനം തിരികെ കോഴിക്കോട് വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കിയത്. യാത്രമധ്യേ സാങ്കേതികപരമായ ബുദ്ധിമുട്ട് നേരിട്ടതിന് പിന്നാലെ വിമാനം തിരികെ ഇറക്കിയതെന്ന് കോഴിക്കോട് വിമാനത്താവളം അധികൃതർ അറിയിച്ചു.
എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ഐഎക്സ് 375 എന്ന വിമാനമാണ് തിരിച്ചിറക്കിയത്. പൈലറ്റുമാരും ക്യാബിൻ ക്രൂ സംഘമുൾപ്പെടെ 188 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇന്ന് ജൂലൈ 23-ാം തീയതി രാവിലെ 9.07നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. സാങ്കേതിക പ്രശ്നം നേരിട്ടതോടെ വിമാനം തിരികെ 11.12 ഓടെ ലാൻഡ് ചെയ്യുകയായിരുന്നു. ക്യാബിനുള്ളിലെ എസിക്ക് സംഭവിച്ച തകരാർ സംഭവിച്ചതോടെയാണ് വിമാനം താഴെ ഇറക്കിയത്. വിമാനം അടിയന്തരമായിട്ടല്ല താഴെയിറക്കിയതെന്ന് വിമാനത്താവളം അധികൃതർ വ്യക്തമാക്കി.
ALSO READ : Air India Catches Fire: എയര്‍ ഇന്ത്യ വിമാനത്തില്‍ തീപിടിത്തം, സംഭവം ഡല്‍ഹിയിലെത്തിയതിന് പിന്നാലെ
ലാൻഡ് ചെയ്ത ഉടൻ തന്നെ വിമാനത്തിൽ നിന്നും യാത്രക്കാരെ പുറത്തിറക്കി. സുരക്ഷ മുൻകരുതലിൻ്റെ ഭാഗമായിട്ടാണ് പുറപ്പെട്ടു പോയ വിമാനം തിരിച്ചിറക്കിയത്. 1.30 ഓടെ ദോഹയിലേക്ക് പോകാൻ മറ്റൊരു വിമാനം സജ്ജമാക്കിയെന്ന് എയർ ഇന്ത്യയുടെ വക്താവ് അറിയിച്ചു.
യാത്രക്കാർക്ക് പുതിയ വിമാനം സജ്ജമാക്കിയെന്ന് എയർ ഇന്ത്യ
One of our flights returned to Kohzikode, Kerala after take-off due to a technical issue. We arranged an alternative aircraft on priority, provided the guests with refreshments during the delay and the flight has since departed: An Air India Express spokesperson
— ANI (@ANI) July 23, 2025