AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Fresh Cut Waste Plant: ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ പ്ലാൻ്റ് അടച്ചുപൂട്ടൽ: ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ, പ്രതിഷേധം കടുപ്പിക്കും

Kozhikode Fresh Cut Waste Plant Case: പ്ലാന്റിന്റെ 300 മീറ്റർ ചുറ്റളവ്, പ്ലാന്റിനും അമ്പായത്തോടിനും ഇടയിലെ റോഡിന്റെ ഇരുവശത്തുമുള്ള 50 മീറ്റർ പ്രദേശം, അമ്പായത്തോട് ജംഗ്ഷന്റെ 100 മീറ്റർ ചുറ്റളവ് എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നിലവിലുള്ളത്. ഈ പ്രദേശങ്ങളിൽ നാലോ അതിൽ കൂടുതലോ ആളുകൾ ഒരുമിച്ചു കൂടുന്നതിന് അനുവാദമില്ല.

Fresh Cut Waste Plant: ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ പ്ലാൻ്റ്  അടച്ചുപൂട്ടൽ: ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ, പ്രതിഷേധം കടുപ്പിക്കും
Fresh Cut Waste PlantImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 01 Nov 2025 06:54 AM

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് തുറന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. പ്ലാന്റിന്റെ പരിസര പ്രദേശങ്ങളിൽ ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. പ്ലാന്റിന്റെ 300 മീറ്റർ ചുറ്റളവ്, പ്ലാന്റിനും അമ്പായത്തോടിനും ഇടയിലെ റോഡിന്റെ ഇരുവശത്തുമുള്ള 50 മീറ്റർ പ്രദേശം, അമ്പായത്തോട് ജംഗ്ഷന്റെ 100 മീറ്റർ ചുറ്റളവ് എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നിലവിലുള്ളത്.

ഈ പ്രദേശങ്ങളിൽ നാലോ അതിൽ കൂടുതലോ ആളുകൾ ഒരുമിച്ചു കൂടുന്നതിന് അനുവാദമില്ല. കൂടാതെ ആളുകൾ കുടിയുള്ള പ്രതിഷേധമോ പൊതുപരിപാടികളോ പ്രകടനങ്ങളോ നടത്തുന്നതിനും വിലക്കേർപ്പടുത്തിയിട്ടുണ്ട്. അതേസമയം പ്രതിഷേധം കടുപ്പിക്കാനാണ് നാട്ടുകാരായ പ്രതിഷേധക്കാരുടെ തീരുമാനം. നിരോധനാജ്ഞ പുറപ്പെടുവിച്ച പരിധിയുടെ പുറത്ത് അമ്പലമുക്ക് എന്ന സ്ഥലത്ത് പന്തൽ കെട്ടി ഇന്ന് മുതൽ സമരം തുടങ്ങാനാണ് സമരസമിതിയുടെ തീരുമാനം.

ALSO READ: ഫ്രഷ് കട്ട് പ്ലാൻ്റ് ഇന്ന് മുതൽ പ്രവർത്തിക്കും; അടച്ചു പൂട്ടും വരെ സമരമെന്ന് നാട്ടുകാർ

ഫ്രഷ് കട്ട് തുറക്കുകയാണെങ്കിൽ കൂടുതൽ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും സംഘം അറിയിച്ചു. ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റ് ഇന്നലെ മുതൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചിരുന്നു. ഉപാധികളോടെ പ്രവർത്തിക്കാൻ ജില്ലാ ഭരണകൂടമാണ് അനുമതി നൽകിയത്. പ്രതിദിനം സംസ്കരിക്കുന്ന മാലിന്യത്തിൻ്റെ അളവ് 25 ടണിൽ നിന്നും 20 ടണ്ണായി കുറക്കണമെന്ന നിബന്ധനയോടെയാണ് പ്ലാൻ്റ് തുറക്കാൻ അനുമതി നൽകിത്.

എന്നാൽ അറവ് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചു പൂട്ടുന്നത് വരെ ഫാക്ടറിക്ക് മുന്നിൽ സമരം തുടരുമെന്ന നിലപാടിലാണ് സമരസമിതി. നിബന്ധനകൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ പ്ലാൻ്റ് ഉടമകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഫ്രഷ് കട്ടിൻറെ പ്രവർത്തനം ചട്ടങ്ങൾ പാലിച്ചുകൊണ്ടാണെന്നാണ് ശുചിത്വ മിഷനും, മലിനീകരണ നിയന്ത്രണ ബോർഡും റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയത്.