AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ബസില്‍ അപമര്യാദയായി പെരുമാറിയെന്ന് യുവതിയുടെ ആരോപണം; വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി

Man dies following a accusation of misbehaving on a bus: ബസില്‍ അപമര്യാദയായി പെരുമാറിയെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (41) ആണ് മരിച്ചത്.

ബസില്‍ അപമര്യാദയായി പെരുമാറിയെന്ന് യുവതിയുടെ ആരോപണം; വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി
Deepak
Jayadevan AM
Jayadevan AM | Published: 18 Jan 2026 | 03:20 PM

കോഴിക്കോട്: ബസില്‍ അപമര്യാദയായി പെരുമാറിയെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (41) ആണ് മരിച്ചത്. ആരോപണമുന്നയിച്ചുകൊണ്ടുള്ള വീഡിയോ യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ദീപക് ജീവനൊടുക്കിയത്.

ഞായറാഴ്ച രാവിലെയാണ് ഗോവിന്ദപുരത്തെ വസതിയില്‍ ദീപകിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയത്ത് മാതാപിതാക്കള്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ദീപക് ഏറെ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന്‌ ബന്ധുക്കള്‍ പറയുന്നു. ദീപക്കിനെതിരെ ഉന്നയിച്ച ആരോപണം വസ്തുതാ വിരുദ്ധമാണെന്നാണ് കുടുംബപത്തിന്റെ പ്രതികരണം.

ദീപക് ഒരു പ്രശ്‌നങ്ങള്‍ക്കും പോകാത്തയാളാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. രാവിലെ പുറത്തേക്ക് വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ മുറിയിലെത്തിയപ്പോഴാണ് ദീപക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വസ്ത്ര വ്യാപാര ശാലയുടെ സെയില്‍സ് മാനേജരായിരുന്നു ദീപക്.

Also Read: ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവം; പിതാവ് അറസ്റ്റില്‍

ജോലിയുടെ ഭാഗമായി വെള്ളിയാഴ്ച കണ്ണൂര്‍ക്ക് പോയിരുന്നു. ഇതിനിടെ ബസില്‍ വച്ച് തന്നോട് ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം ദീപക് ഏറെ അസ്വസ്ഥനായിരുന്നു.

ദീപക്കിനെതിരെ യുവതി പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ദീപക്കിന്റെ മരണത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. എന്നാല്‍ ദുരുദ്ദേശ്യത്തില്‍ സ്പര്‍ശിച്ചെന്ന ബോധ്യത്തിലാണ് യുവാവിനെതിരെ വീഡിയോ പങ്കുവച്ചതെന്ന് യുവതി ആവര്‍ത്തിക്കുന്നു.

( ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056 )