AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവം; പിതാവ് അറസ്റ്റില്‍

Thiruvananthapuram Child Death:ഷിജിൽ വാങ്ങി കൊണ്ടുവന്ന ബിസ്ക്കറ്റ് ഭാര്യയായ കൃഷ്ണപ്രിയയാണ് കുഞ്ഞിന് നൽകിയത്. പിന്നാലെ ശാരീരിക അസ്വസ്ഥതകൾ കാണിക്കുകയും കുഞ്ഞ് കുഴഞ്ഞു വീഴുകയും ആയിരുന്നു....

ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവം; പിതാവ് അറസ്റ്റില്‍
Baby Death (1)
Ashli C
Ashli C | Updated On: 18 Jan 2026 | 02:47 PM

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബിസ്ക്കറ്റ് കഴിച്ചത് പിന്നാലെ ഒരു വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവ് അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശി ഷിജിലിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഷിജിൽ നൽകിയ ബിസ്ക്കറ്റ് കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞുവീണു മരിച്ചത്. അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ മാത്രമേ മരണകാരണം വ്യക്തമാകു എന്നും പോലീസ് അറിയിച്ചു. ഈ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഒരു വയസ്സുകാരനായ ഇഹാൻ അച്ഛൻ കൊണ്ടുവന്ന ബിസ്ക്കറ്റ് കഴിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചത്.

ഷിജിൽ വാങ്ങി കൊണ്ടുവന്ന ബിസ്ക്കറ്റ് ഭാര്യയായ കൃഷ്ണപ്രിയയാണ് കുഞ്ഞിന് നൽകിയത്. പിന്നാലെ ശാരീരിക അസ്വസ്ഥതകൾ കാണിക്കുകയും കുഞ്ഞ് കുഴഞ്ഞു വീഴുകയും ആയിരുന്നു. ഉടൻതന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണവുമായി കൃഷ്ണപ്രിയയുടെ ബന്ധുക്കൾ രംഗത്തെ തുടർന്നാണ് മാതാപിതാക്കളെ നെയ്യാറ്റിൻകര പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. കുട്ടിയുടെ വായിൽ നിന്നും നിറയും പതയും വരികയും ശരീരം തണുത്ത് ചുണ്ടിന് നിറവ്യത്യാസം വരികയും ചെയ്തതായി കൃഷ്ണപ്രിയ മൊഴി നൽകി. പിന്നാലെയാണ് മാതാവിനെ വിട്ടയച്ചത്.

ഷിജിലും കൃഷ്ണപ്രിയയുമായി തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. ഇതാണ് കുട്ടിയുടെ മരണത്തിന് പിന്നിൽ ദുരൂഹതയുണ്ട് എന്ന സംശയം ബലപ്പെടാൻ കാരണം. പ്രശ്നത്തെ തുടർന്ന് അകന്നു കഴിയുകയായിരുന്ന ഇവർ വീണ്ടും ഒന്നിച്ച് താമസിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമേ ആയിട്ടുള്ളൂ. കൂടാതെ കുഞ്ഞ് നിലത്ത് വീണിരുന്നു എന്ന് അത്യാഹിത വിഭാഗത്തിലെ ഡോക്ടറുടെ ചോദ്യത്തിന് രക്ഷിതാക്കൾ ഇല്ല എന്നാണ് മറുപടി നൽകിയത്. എന്നാൽ ഒരാഴ്ച മുമ്പ് കുഞ്ഞുവീണ് കൈക്ക് വളവുണ്ടായത് കാരണം കാരക്കോണം മെഡിക്കൽ കോളേജിൽ നിന്ന് പ്ലാസ്റ്റർ ഇട്ടിരുന്നു. വയറു ശതമായും സംശയമുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഫോറൻസിക് പരിശോധന ഫലം ലഭിച്ച എങ്കിൽ മാത്രമേ കുട്ടിയുടെ മരണകാരണം എന്താണ് എന്ന കാര്യത്തിൽ വ്യക്തമാകുമെന്ന് നെയ്യാറ്റിൻകര പോലീസ് വ്യക്തമാക്കി.