AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kozhikode Marad Shimna Death: ‘ഷിംനയെ ഭർത്താവ് നിരന്തരം മർദിച്ചിരുന്നു, മുമ്പും ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ട്’; ആരോപണങ്ങളുമായി കുടുംബം

Kozhikode Marad Shimna Death: ഇന്നലെ രാത്രിയാണ് ഗോതീശ്വരം സ്വദേശി ഷിംനയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Kozhikode Marad Shimna Death: ‘ഷിംനയെ ഭർത്താവ് നിരന്തരം മർദിച്ചിരുന്നു, മുമ്പും ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ട്’; ആരോപണങ്ങളുമായി കുടുംബം
Shimna Image Credit source: social media
Nithya Vinu
Nithya Vinu | Published: 27 Jul 2025 | 07:05 AM

കോഴിക്കോട്: മാറാട് ഷിംന(31) എന്ന യുവതിയെ ജീവനാടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി കുടുംബം. ഷിംനയെ മദ്യപാനിയായ ഭർത്താവ് നിരന്തരം മർദിച്ചിരുന്നുവെന്ന് അമ്മാവൻ രാജു മാധ്യമങ്ങളോട് പറഞ്ഞു.

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപും തർക്കങ്ങളുണ്ടായി. പലതവണ ബന്ധം ഉപേക്ഷിക്കാൻ ഷിംനയോട് ആവശ്യപ്പെട്ടിരുന്നു. മുമ്പ് മർദനം ഉണ്ടായപ്പോൾ പൊലീസിൽ പരാതി നൽകാൻ പറഞ്ഞെങ്കിലും ഷിംന സമ്മതിച്ചില്ല. ഭർത്താവിൻ്റെ ഉപദ്രവം സഹിക്കാൻ വയ്യാതെ ഷിംന മുമ്പും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. അന്ന് കുറച്ച് ദിവസം വീട്ടിൽ വന്നിരുന്നു. പിന്നീട് ഷിംന തന്നെ ഭർത്താവുമായി സംസാരിച്ച് ഭർതൃ വീട്ടിലേക്ക് തിരികെ പോവുകയായിരുന്നുവെന്നും രാജു കൂട്ടിച്ചേർത്തു.

ഇന്നലെ രാത്രിയാണ് ഗോതീശ്വരം സ്വദേശി ഷിംനയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. കുടുംബ വഴക്കിനെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.