AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain: കനത്ത മഴയിൽ വ്യാപക നാശം; താമരശേരി ചുരത്തിൽ ഗതാഗത തടസം

Kerala Rain: മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ നാല് പേർ മരണപ്പെട്ടതായി വിവരം. കണ്ണൂര്‍ കൂത്തുപറമ്പിൽ വീടിന് മുകളിൽ മരം വീണ് വയോധികൻ മരിച്ചു.

Kerala Rain: കനത്ത മഴയിൽ വ്യാപക നാശം; താമരശേരി ചുരത്തിൽ ഗതാഗത തടസം
Kerala RainImage Credit source: PTI
nithya
Nithya Vinu | Published: 27 Jul 2025 08:25 AM

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മലയോര മേഖലയിലടക്കം വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവിധ ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

കോഴിക്കോട് മലയോര പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഒൻപതാം വളവിന് താഴെ റോഡിലേക്ക് പാറക്കല്ലുകൾ പതിച്ചതിനെ തുടര്‍ന്ന് താമരശേരി ചുരത്തിൽ ഗതാഗത തടസമുണ്ടായി. ഫയർഫോഴ്സ് എത്തി നീക്കം ചെയ്യാൻ ശ്രമം തുടങ്ങി. നാലാം വളവിൽ റോഡിലേക്ക് മരം വീണു. ചാലക്കുടി അണ്ടർ പാസിൽ വെള്ളം കയറി. പാലക്കാട് പലയിടത്തും നെൽപാടങ്ങൾ വെള്ളത്തിനടിയിലായി.

ALSO READ: സംസ്ഥാനത്ത് പെരുമഴ! 9 ജില്ലകളിൽ യെല്ലോ അലേർട്ട്; ശക്തമായ കാറ്റിന് സാധ്യത

മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ നാല് പേർ മരണപ്പെട്ടതായി വിവരം. കണ്ണൂര്‍ കൂത്തുപറമ്പിൽ വീടിന് മുകളിൽ മരം വീണ് വയോധികൻ മരിച്ചു. ഇടുക്കിയിൽ മരം വീണ് തോട്ടം തൊഴിലാളിയായ മധ്യവയസ്കയും ചുട്ടാട് അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളിയും മരിച്ചു. മൂന്നാറിലുണ്ടായ മണ്ണിടിച്ചിലിൽ നിര്‍ത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരണപ്പെട്ടതായും വിവരം.

അതേസമയം ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലെർട്ട്. മണിക്കുറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി,