Kerala Parrot Caging: കെണിവെച്ച് പിടിച്ച് കൂട്ടിലാക്കി… ഇപ്പോ ആപ്പിലായി; തത്തയെ വളർത്തിയ വീട്ടുടമസ്ഥനെതിരെ കേസ്

Kozhikode Parrot Caging Case: രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. ഇത്തരം തത്തകളെ പിടികൂടി കൂട്ടിലിട്ട് വളർത്തുന്നത് ശിക്ഷാർഹമാണ്. ഏഴ് വർഷം വരെ തടവും 25,000 രൂപയിൽ കുറയാതെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

Kerala Parrot Caging: കെണിവെച്ച് പിടിച്ച് കൂട്ടിലാക്കി... ഇപ്പോ ആപ്പിലായി; തത്തയെ വളർത്തിയ വീട്ടുടമസ്ഥനെതിരെ കേസ്

Parrot

Published: 

29 Aug 2025 19:01 PM

കോഴിക്കോട്: കെണിവെച്ച് പിടികൂടി തത്തയെ കൂട്ടിലാക്കി വീട്ടിൽ വളർത്തിയതിന് വീട്ടുടമസ്ഥനെതിരെ കേസ്. കോഴിക്കോട് നരിക്കുനി ഭാഗത്തുള്ള വയലിൽനിന്നാണ് ഇയാൾ തത്തയെ പിടികൂടിയതെന്നാണ് വിവരം. തത്തയെ വളർത്തിയതിന് വീട്ടുടമസ്ഥനെതിരെ വനംവകുപ്പാണ് കേസെടുത്തത്.

നരിക്കുനി പഞ്ചായത്തിലെ ഭരണിപ്പാറ കുടുക്കിൽ എന്ന വീട്ടിൽ നിന്നാണ് തത്തയെ കണ്ടെത്തിയത്. താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവുമാണ് കൂട്ടിലടച്ച് വളർത്തുകയായിരുന്നു തത്തയെ കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്.

റേഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രേം ഷമീറിനാണ് തത്തയെ കൂട്ടിലടച്ച് വളർത്തുന്നതായി രഹസ്യവിവരം ലഭിച്ചത്. ഫോറസ്റ്റ് റേഞ്ച് ഓഫീസറെ കൂടാതെ സെക്ഷൻ ഫോറസ്റ്റ് ഓഫീസറായ കെകെ സജീവ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ നിധിൻ കെഎസ് മറ്റ് ഉദ്യോ​ഗസ്ഥർ എന്നിവർ ചേർന്നാണ് തത്തയെ കൂട് സഹിതം കസ്റ്റഡിയിലെടുത്തത്.

1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾ 2 പട്ടികയിൽ പെടുന്ന ഇനത്തിലെ തത്തകളാണ് നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന മോതിരത്തത്തകൾ. ഇത്തരം തത്തകളെ പിടികൂടി കൂട്ടിലിട്ട് വളർത്തുന്നത് ശിക്ഷാർഹമാണ്. ഏഴ് വർഷം വരെ തടവും 25,000 രൂപയിൽ കുറയാതെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

Related Stories
Actress Attack Case: സാക്ഷികളെല്ലാം സ്‌ട്രോങ്ങാണ്, 142 തൊണ്ടിമുതലുകള്‍; ദിലീപിന്റെ കയ്യില്‍ വീണ്ടും വിലങ്ങ് വീഴുമോ?
Dileep Manju Warrier: ‘ദിലീപിനെ പൂട്ടണം’ എന്ന പേരിൽ വ്യാജ ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫൈലിലൂടെ സന്ദേശങ്ങൾ; പിന്നിൽ ദിലീപ് തന്നെ
Rahul Easwar: ദോശയും ചമ്മന്തിയും കഴിച്ച് നിരാഹാര സമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍; നിലപാടുകളില്‍ നിന്നു ‘യു ടേണ്‍’
Kerala Rain Alert: ഇന്ന് മഴയുണ്ടോ? ഞായറാഴ്ച പുറത്തുപോകാന്‍ പ്ലാനിടും മുമ്പ് മുന്നറിയിപ്പ് നോക്കൂ
Kollam 2 year old girl death: കൊല്ലത്തെ 2 വയസുകാരിയുടെ തിരോധാനം; അമ്മയും ആണ്‍ സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്
Kollam Fire Accident: കൊല്ലം കുരീപ്പുഴയില്‍ വന്‍ തീപിടിത്തം, നിരവധി ബോട്ടുകള്‍ കത്തിനശിച്ചു
ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി