AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kozhikode Cargo Ship Fire : ആസിഡും, ഗൺ പൗഡറും, കണ്ടെയ്നറുകളിൽ ഉള്ളത് തനിയെ തീപിടിക്കുന്ന അപകടകരമായ രാസവസ്തുക്കൾ

Hazardous Materials Carrying In 157 Containers : കപ്പൽ അപകടത്തിൽ പരിക്കേറ്റവരെ എത്തിക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആശുപത്രികൾ സജ്ജമായിരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്ന് കോഴിക്കോട് കലക്ടർ അറിയിച്ചു.

Kozhikode Cargo Ship Fire : ആസിഡും, ഗൺ പൗഡറും, കണ്ടെയ്നറുകളിൽ ഉള്ളത് തനിയെ തീപിടിക്കുന്ന അപകടകരമായ രാസവസ്തുക്കൾ
Kerala Ship AccidentImage Credit source: PTI
aswathy-balachandran
Aswathy Balachandran | Updated On: 09 Jun 2025 18:39 PM

കോഴിക്കോട് : കേരളാ തീരത്തിന് സമീപത്ത് വെച്ച് തീപിടിച്ച വാൻഹായ് 503 ചരക്ക് കപ്പലിൽ ഉണ്ടായിരുന്നത് അതീവ അപകടകരമായ വസ്തുക്കളെന്ന് വിവരം. സംഭവം സംബന്ധിച്ചുള്ള നിലവിലെ സ്ഥിതി വിവരങ്ങൾ ഇന്ത്യ സിംഗപ്പൂർ ഷിപ്പിംഗ് അധികൃതർക്ക് കൈമാറിയിട്ടുണ്ട്. ബിഎസ്എം എന്ന കമ്പനിക്കായിരുന്നു കപ്പലിന്റെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്നത്. ഈ കമ്പനിയുമായും ഷിപ്പിംഗ് മന്ത്രാലയം ബന്ധപ്പെട്ടിട്ടുണ്ട്.

 

157 കണ്ടെയ്നറുകളിൽ അപകടം

 

കപ്പലിലുണ്ടായിരുന്ന157 കണ്ടെയ്നറുകളിൽ ഉണ്ടായിരുന്നത് അപകടകരമായ വസ്തുക്കളെന്ന് വിവരം. അതിൽ വിവിധ തരം ആസിഡുകളും ലിഥിയം ബാറ്ററികളും ഗൺ പൗഡറും ടർപെന്റൈനുമെല്ലാം ഉൾപ്പെടുന്നുണ്ടെന്നാണ് നിലവിൽ ലഭിക്കുന്ന വിവരങ്ങൾ. ഇവയെല്ലാം അതീവ അപകടകവും തീപിടിത്തത്തിന് സാധ്യതയുള്ളതുമായ വസ്തുക്കളാണ്. തനിയെ തീപിടിക്കുന്നത് ഉൾപ്പടെ നാലുതരം രാസവസ്തുക്കൾ കണ്ടെയ്നറുകളിലുണ്ടെന്നാണ് തനിക്ക് വിവരം ലഭിച്ചതെന്ന് തീപിടിത്തമുണ്ടായതിന് 44 നോട്ടിക്കൽ മൈൽ അകലെ സ്ഥിതി ചെയ്യുന്ന അഴീക്കൽ പോർട്ടിന്റെ ഓഫീസറും വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ കണ്ടെയിനറുകളിൽ എന്താണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കമ്പനി ഇതുവരെയും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെന്നാണ് വിവരം. കപ്പൽ അപകടത്തിൽ പരിക്കേറ്റവരെ എത്തിക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആശുപത്രികൾ സജ്ജമായിരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്ന് കോഴിക്കോട് കലക്ടർ അറിയിച്ചു.

Also read – കപ്പലിൽ ഉണ്ടായിരുന്നത് 22 പേർ, 18 പേരെ രക്ഷപ്പെടുത്തി, നാല് പേരെ കാണ്മാനില്ല; രക്ഷപ്രവർത്തനം തുടരുന്നു

ബേപ്പൂർ എലത്തൂർ, ബേപ്പൂർ, വടകര കോസ്റ്റൽ പോലീസ് സ്റ്റേഷനുകളിലേക്കും കോഴിക്കോട് സിറ്റി, റൂറൽ പോലീസ് സ്റ്റേഷനുകളിലേക്കും പോർട്ട് ഓഫീസർ ഫിഷറീസ്, കോഴിക്കോട്, കൊയിലാണ്ടി, വടകര ടി ഇ ഒ സികളിലേക്കും അറിയിപ്പ് കൊടുത്തതായി ജില്ലാ കലക്ടർ കൂട്ടിച്ചേർത്തു.
ബേപ്പൂരിൽ നിന്നുള്ള കോസ്റ്റ് ഗാർഡിൻ്റെ കപ്പലും നാവികസേനയുടെ ഐഎൻഎസ് സൂറത്തും രക്ഷപ്രവർത്തനത്തിനായി പുറപ്പെട്ടിട്ടുണ്ട്.

കോസ്റ്റ് ഗാർഡിൻ്റെ ഡ്രോണിയർ വിമാനം ആകാശനിരീക്ഷണം നടത്തുന്നുണ്ട്. അതേസമയം തീപിടുത്തത്തെ തുടർന്ന് 50ൽ അധികം കണ്ടെയ്നറുകൾ കടലിൽ പതിച്ചുയെന്നാണ് തുറുമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. രക്ഷപ്പെടുത്തിയ കപ്പലിലെ ജീവനക്കാർക്ക് തീർത്തെത്തിച്ചാൽ ഉടൻ നൽകേണ്ട ചികിത്സ സൗകര്യങ്ങൾ ഒരുക്കണമെന്ന് കോഴിക്കോട്, എറണാകുളം ജില്ല കളക്ടർമാർക്ക് സർക്കാർ നീർദേശം നൽകി.