Kozhikode Cargo Ship Fire : കപ്പലിൽ ഉണ്ടായിരുന്നത് 22 പേർ, 18 പേരെ രക്ഷപ്പെടുത്തി, നാല് പേരെ കാണ്മാനില്ല; രക്ഷപ്രവർത്തനം തുടരുന്നു
Kerala Coast Cargo Ship Fire Accident : സിംഗപ്പൂർ പതാക വഹിക്കുന്ന എംവി വാൻ ഹായ് 503 എന്ന ചൈനീസ് ഉടമസ്ഥതയിലുള്ള കപ്പലിനാണ് തീപിടുത്തം ഉണ്ടായത്. രക്ഷപ്പെടുത്തിയ 18 പേരിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

കോഴിക്കോട് : കേരളത്തിൻ്റെ സമുദ്രാർത്തിയിൽ വീണ്ടും കപ്പലപകടം. ശ്രീലങ്കയിലെ കൊളംബോയിൽ നിന്നും മുംബൈയിലേക്ക് പോയ ചരക്കുകപ്പലിന് തീപിടിച്ച് അപകടം സംഭവിക്കുകയായിരുന്നു. ചൈനീസ് ഉടമസ്ഥതയിലുള്ള സിംഗപ്പൂർ പതാക വഹിക്കുന്ന എംവി വാൻ ഹായ് 503 എന്ന ചരക്കുകപ്പലാണ് കേരളത്തിൻ്റെ സമുദ്രാതിർത്തിയിൽ വെച്ച് തീപിടിച്ചത്. കോഴിക്കോട് ബേപ്പൂരിനും കണ്ണൂർ അഴീക്കൽ തുറമുഖങ്ങൾക്കിടിയലുള്ള ഉൾക്കടലിലാണ് അപകടം സംഭവിച്ചിരിക്കുന്നത്. കോഴിക്കോട് ബേപ്പൂരിൽ നിന്നും 78 നോക്കട്ടിക്കൽ മൈൽ ദുരെയാണ് കപ്പൽ ഇപ്പോൾ സ്ഥിതി ചെയ്യുന്നത്.
ക്യാപ്റ്റൻ ഉൾപ്പെടെ 22 ക്രൂ സംഘങ്ങളായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. ഇന്ത്യക്കാർ ആരും കപ്പലിൽ ഇല്ല. കപ്പിലിൽ തീപിടുത്തുമുണ്ടായപ്പോൾ ക്യാപ്റ്റൻ ഉൾപ്പെടെ 18 പേർ കടലിൽ ചാടി രക്ഷപ്പെട്ടു. ഇവരെ രക്ഷപ്പെടുത്തിയതായി മുംബൈ മാരിടൈം ബോർഡ് അറിയിച്ചു. രക്ഷപ്പെടുത്തിയ 18 പേരിൽ അഞ്ച് പേർക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരമാണ്. അതേസമയം നാല് പേരെ കാണ്മാനില്ലെന്നും രക്ഷപ്പെട്ട ക്രൂ സംഘം അറിയിച്ചു. ഇന്നലെ ജൂൺ ഒമ്പതാം തീയതി രാവിലെ 9.30 ഓടെയാണ് കപ്പൽ അപകടത്തിൽ പെടുന്നത്. രണ്ടാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് കേരള തീരത്ത് കപ്പലുകൾ അപകടത്തിൽ പെടുന്നത്.
ബേപ്പൂരിൽ നിന്നുള്ള കോസ്റ്റ് ഗാർഡിൻ്റെ കപ്പലും നാവികസേനയുടെ ഐഎൻഎസ് സൂറത്തും രക്ഷപ്രവർത്തനത്തിനായി പുറപ്പെട്ടിട്ടുണ്ട്. കോസ്റ്റ് ഗാർഡിൻ്റെ ഡ്രോണിയർ വിമാനം ആകാശനിരീക്ഷണം നടത്തുന്നുണ്ട്. അതേസമയം തീപിടുത്തത്തെ തുടർന്ന് 50ൽ അധികം കണ്ടെയ്നറുകൾ കടലിൽ പതിച്ചുയെന്നാണ് തുറുമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. രക്ഷപ്പെടുത്തിയ കപ്പലിലെ ജീവനക്കാർക്ക് തീർത്തെത്തിച്ചാൽ ഉടൻ നൽകേണ്ട ചികിത്സ സൗകര്യങ്ങൾ ഒരുക്കണമെന്ന് കോഴിക്കോട്, എറണാകുളം ജില്ല കളക്ടർമാർക്ക് സർക്കാർ നീർദേശം നൽകി.