Kozhikode Shigella Outbreak: പെരുവയലിൽ ഷിഗല്ല ഭീതി; 51 പേർ നിരീക്ഷണത്തിൽ, ഒരാൾ ചികിത്സയിൽ, ഉറവിടം കണ്ടെത്താനായില്ല

Kozhikode Peruvayal Shigella Outbreak: നിലവിൽ 51 പേരാണ് പെരുവയൽ പഞ്ചായത്തിൽ മാത്രം രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിൽ കഴിയുന്നത്. ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ പേരിലേക്ക് രോഗം പടരാതിരിക്കാൻ പ്രതിരോധ പ്രവർത്തനങ്ങളും നടപടികളും ബോധവത്ക്കരണവും ശക്തമാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് അറിയിച്ചു. കുടിവെള്ളത്തിൻ്റെയും ഭക്ഷ്യവസ്തുക്കളുടേയും ഉൾപ്പെടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Kozhikode Shigella Outbreak: പെരുവയലിൽ ഷിഗല്ല ഭീതി; 51 പേർ നിരീക്ഷണത്തിൽ, ഒരാൾ ചികിത്സയിൽ, ഉറവിടം കണ്ടെത്താനായില്ല

Shigella outbreak

Updated On: 

22 Mar 2026 | 07:12 AM

കോഴിക്കോട്: പെരുവയൽ പഞ്ചായത്തിൽ ഷിഗല്ല രോഗ വ്യാപനം (Shigella Outbreak). രോ​ഗത്തിൻ്റെ ഉറവിടം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ആരോ​ഗ്യ വകുപ്പ്. നിലവിൽ 51 പേരാണ് പെരുവയൽ പഞ്ചായത്തിൽ മാത്രം രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിൽ കഴിയുന്നത്. ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

കൂടുതൽ പേരിലേക്ക് രോഗം പടരാതിരിക്കാൻ പ്രതിരോധ പ്രവർത്തനങ്ങളും നടപടികളും ബോധവത്ക്കരണവും ശക്തമാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് അറിയിച്ചു. പ്രദേശത്തെ കുടിവെള്ളത്തിൻ്റെയും ഭക്ഷ്യവസ്തുക്കളുടേയും ഉൾപ്പെടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം, കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാണ്.

ALSO READ: കേരളം ചുട്ടുപൊള്ളുന്നു….സൂര്യനെ പേടിക്കണം.. 8സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്

രോഗം കണ്ടെത്തിയ നാല് പഞ്ചായത്തുകളിലും നല്ലളം ഡിവിഷനിലും ഇന്നലെ വളർത്തു പക്ഷികളെ കൊന്നൊടുക്കിയിരുന്നു. ആർആർടി സംഘത്തിൻറെ നേതൃത്വത്തിണ് പക്ഷികളെ കൊന്നത്. പ്രദേശത്ത് മൃഗസംരക്ഷണ വകുപ്പും ജില്ലാഭരണകൂടവും സംയുക്തമായാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിരിക്കുന്നത്. വളർത്തുപക്ഷികളുമായി അടുത്ത് ഇടപഴകുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിൻ്റെ നിർദേശം.

രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ തന്നെ മൃഗസംരക്ഷണ വകുപ്പിനെയോ ജില്ലാഭരണകൂടത്തിൻറെ കൺട്രോൾ റൂമിലോ വിവരമറിയിക്കണം. രോ​ഗം കണ്ടെത്തിയ പ്രദേശത്തിൻ്റെ പത്ത് കിലോമീറ്റർ ചുറ്റളവിൽ കോഴി, കാട, താറാവ് ഉൾപ്പെടെയുള്ളവയുടെ വിപണനവും ഉപയോഗവും പൂർണമായും നിരോധിച്ചിട്ടുണ്ട്.

Follow Us
Related Stories
Alappuzha Private Bus Strike: പ്രിയദർശിനി സൗജന്യയാത്ര; വരുമാനം തകർന്നു, ഈ ജില്ലയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്
കുർബാന തർക്കം: പുറത്ത് അ‌ടികിട്ടി, ​ഡ്രൈവർക്ക് കഴുത്തിന് ചവിട്ടേറ്റു; വെളിപ്പെടുത്തലുമായി ബിഷപ് പാംപ്ലാനി
Kerala Weather Update: വടക്കൻ കേരളത്തിൽ അതിതീവ്ര മഴ, തെക്കോട്ട് കൊടും വെയിൽ; കേരളത്തെ വലയ്ക്കുന്ന പ്രതിഭാസം എന്ത്?
Kerala Lottery Result: 1 കോടി ഭാഗ്യവുമായി സ്ത്രീശക്തി; ലോട്ടറി ഫലം പുറത്ത്
വയനാട് മണ്ണിടിച്ചിൽ: കാണാതായവരിൽ എൻജിനീയർമാരും; സമീപത്ത് തട്ടുകട നടത്തിയ കുടുംബവും മണ്ണിനടിയിലായെന്ന് സംശയം
Wayanad Landslide: വയനാട് മണ്ണിടിച്ചിൽ: മൂന്ന് മരണം, ഏഴ് പേരെ കാണാനില്ല; അപകടം ദൗർഭാ​ഗ്യകരമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കേരളത്തെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തങ്ങൾ
മണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ കണ്ടിരിക്കേണ്ട അടിപൊളി സ്ഥലങ്ങള്‍
തലമുടി എത്ര നാൾ കൂടുമ്പോൾ വെട്ടണം?
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?