Shahabaz murder: ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പ്രസിദ്ധീകരിച്ചു; രണ്ടു പേർക്ക് ഫുൾ എ പ്ലസ്

Shahabaz Murder Case Accused SSLC Results: ഷഹബാസ് കൊലപാതകക്കേസിൽ പ്രതികളായ വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷ ഫലം തടഞ്ഞുവെച്ചതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

Shahabaz murder: ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പ്രസിദ്ധീകരിച്ചു; രണ്ടു പേർക്ക് ഫുൾ എ പ്ലസ്

മരിച്ച ഷഹബാസ്

Updated On: 

21 May 2025 | 08:53 PM

കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ 6 വിദ്യാർത്ഥികളുടെ എസ്എസ്എൽസി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. രണ്ടു വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസും, ഒരാൾക്ക് 7 എ പ്ലസും ആണ് ലഭിച്ചത്. മറ്റ് മൂന്ന് വിദ്യാർത്ഥികളും വിജയിച്ചു. വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം ആദ്യം തടഞ്ഞുവെച്ചിരുന്നു. തുടർന്ന്, ഹൈക്കോടതി നിർദേശ പ്രകാരമാണ് ഇന്ന് (ബുധനാഴ്ച) ഫലം പ്രഖ്യാപിച്ചത്.

ഷഹബാസ് കൊലപാതകക്കേസിൽ പ്രതികളായ വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷ ഫലം തടഞ്ഞുവെച്ചതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഏതു നിയമത്തിൻറെ അടിസ്ഥാനത്തിലാണ് നാല് വിദ്യാർഥികളുടെ ഫലം തടഞ്ഞുവെച്ചതെന്നാണ് കോടതി ചോദിച്ചത്. ഫലം പ്രസിദ്ധീകരിച്ചില്ലെങ്കിൽ അനാസ്ഥയായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഫലം പ്രസിദ്ധീകരിച്ചത്. കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് അവസരം ലഭിക്കും.

സർക്കാരിന് ഇക്കാര്യത്തിൽ എന്തധികാരമാണുളളതെന്നും കുറ്റകൃത്യവും പരീക്ഷാഫലവും തമ്മിൽ എന്ത് ബന്ധമാണുളളതെന്നും കോടതി ചോദിച്ചു. സർക്കാരിൻറെ ഈ നടപടി ആശ്ചര്യകരം ആണെന്ന് നിരീക്ഷിച്ച സിംഗിൾ ബെഞ്ച്, പരീക്ഷാ ഫലം പ്രസിദ്ധീകരിക്കണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാനും കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു.

ALSO READ: മലപ്പുറത്ത് നരഭോജി കടുവ; മയക്കുവെടി വെയ്ക്കുമെന്ന് വനംവകുപ്പ്

ഫെബ്രുവരി 28-നാണ് ട്യൂഷൻ സെൻ്ററിലെ പരിപാടിയുടെ പേരിൽ നടന്ന സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ മർദനമേറ്റ് ഷഹബാസ് മരിച്ചത്. നഞ്ചക്ക് കൊണ്ട് അടിയേറ്റ് തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഷഹബാസ്, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മാർച്ച് ഒന്നിനാണ് മരിച്ചത്. കോഴിക്കോട് വെള്ളിമാടുകുന്നിലെ ഒബ്‌സർവേഷൻ ഹോമിൽ കഴിയുന്ന പ്രതികളായ വിദ്യാർത്ഥികൾ പ്രത്യേക കേന്ദ്രത്തിലാണ് പരീക്ഷ എഴുതിയത്

അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ വാദം തുടരും. കുറ്റാരോപിതരായ വിദ്യാർഥികളുടെ തുടർ പഠനം അടക്കമുളള കാര്യങ്ങൾ പരിഗണിച്ച് ഹർജിയിലെ തീരുമാനം വൈകിപ്പിക്കരുതെന്ന് പ്രതിഭാഗം കോടതിയിൽ പറഞ്ഞു. സർക്കാർ വാദം നാളെയാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
Supplyco Onam 2026 Turnover: 35 ദിവസം കൊണ്ട് 422 കോടി! സപ്ലൈകോ ഓണം വിപണിയിൽ റെക്കോർഡ് വിറ്റു വരവ്
Robo Maveli : തിരുവാതിര സ്റ്റെപ്പൊക്കെ ഇട്ട് മാസായി വന്നതാ, ദേ വെട്ടിയിട്ട വാഴത്തണ്ട് പോലെ! കൊച്ചിയിൽ റോബോ മാവേലിക്ക് സംഭവിച്ചത്?
PV Anvar: ബേപ്പൂരിൽ പി വി അൻവർ വേണ്ടിയിരുന്നില്ല; മറ്റാരെങ്കിലും ആയിരുന്നെങ്കിൽ വിജയിച്ചേനെ ; മുല്ലപ്പള്ളി രാമചന്ദ്രൻ
MVD On Modification : ഒരു മോഡിഫിക്കേഷനും വേണ്ട, പിടിച്ചാൽ നല്ല ഫൈനടിക്കും – നിർദേശവുമായി ട്രാൻസ്പോർട്ട് കമ്മീഷ്ണർ
CM VD Satheesan Onam Wishes: അതിജീവനത്തിന് പ്രേരിപ്പിക്കുന്ന പ്രതിസന്ധികളിൽ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണവും; ആശംസകൾ നേർന്നു മുഖ്യമന്ത്രി
Kerala Weather Update: കൂടുതൽ ഇടങ്ങളി​ൽ യെല്ലോ അ‌ലർട്ട്; 11 ജില്ലകളിൽ ഇന്ന് ശക്തമായ മഴ
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി