AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

CM VD Satheesan: പുരുഷന്മാർക്ക് ബസ് യാത്ര സൗജന്യമായാൽ ആ പൈസ വീട്ടിലെത്തില്ല; മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

CM VD Satheesan about Priyadarshini Project:കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചുകൊണ്ടുള്ള ഈ പദ്ധതി പ്രിയദർശിനി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇത് സ്ത്രീകളോടുള്ള ആദരവിന്റെ സൂചകമായാണ്. ഒരു സമൂഹം സ്ത്രീകളെ ബഹുമാനിക്കുവാൻ പഠിക്കുന്നതിനു വേണ്ടിയുള്ള ആഹ്വാനം കൂടിയാണ് ഇത് എന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.........

CM VD Satheesan: പുരുഷന്മാർക്ക് ബസ് യാത്ര സൗജന്യമായാൽ ആ പൈസ വീട്ടിലെത്തില്ല; മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി
Vd Satheesan In Ksrtc BusImage Credit source: Facebook
Ashli C
Ashli C | Published: 15 Jun 2026 | 11:16 AM

തിരുവനന്തപുരം : കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിക്കുന്ന മെൻസസോസിയേഷനെ മറുപടി നൽകി മുഖ്യമന്ത്രി നേടി സതീശൻ. പുരുഷന്മാർക്ക് ബസ്സിൽ സൗജന്യ യാത്ര നൽകിയാൽ അതിൽ നിന്നും മിച്ചം ലഭിക്കുന്ന പൈസ ഒരിക്കലും വീട്ടിൽ എത്തില്ല എന്നും അത് സർക്കാരിൽ തന്നെ എത്തും എന്നുമാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. മെൻസ് അസോസിയേഷന്റെ പ്രതിഷേധം രസകരമാണെന്നും അവർ വേറെ ബസ്സിലൊക്കെ യാത്ര ചെയ്യുന്നുണ്ട്.

കുറച്ചുപേരെ വീട്ടിൽ കൊടുക്കുള്ളൂ

താനൊരു പുരുഷ വിരോധി ഒന്നുമല്ല എന്നാലും സ്ത്രീകളുടെ കയ്യിലാണ് ഇങ്ങനെ ബസ് യാത്ര സൗജന്യമായാൽ മിച്ചം പൈസ വരുന്നതെങ്കിൽ അത് നേരെ വീട്ടിലെത്തും പക്ഷേ അങ്ങനെ കിട്ടുന്നത് പുരുഷനാണെങ്കിൽ ഈ പൈസ കുറച്ചുപേരെ വീട്ടിൽ കൊടുക്കുള്ളൂ ബാക്കി എവിടെ പോകും സർക്കാരിനെ കിട്ടും എന്നും തമാശ രൂപേണ മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചുകൊണ്ടുള്ള ഈ പദ്ധതി പ്രിയദർശിനി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇത് സ്ത്രീകളോടുള്ള ആദരവിന്റെ സൂചകമായാണ്. ഒരു സമൂഹം സ്ത്രീകളെ ബഹുമാനിക്കുവാൻ പഠിക്കുന്നതിനു വേണ്ടിയുള്ള ആഹ്വാനം കൂടിയാണ് ഇത് എന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

ALSO READ:ഇന്നുമുതൽ ബസ് യാത്ര തികച്ചും സൗജന്യം! സ്ത്രീകൾക്ക് 15 കിലോ ലഗേജും കൊണ്ടുപോകാം

കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഔദാര്യമല്ല

ഇന്നുമുതലാണ് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജന്ററുകൾക്കും സൗജന്യ യാത്ര നടപ്പാക്കുന്നത്. തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ പ്രിയദർശിനി പദ്ധതി മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഔദാര്യമല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. കൂടാതെ കെഎസ്ആർടിസിയെ പ്രതിസന്ധിയിൽ ആക്കി കൊണ്ടിരുന്ന പദ്ധതി നടപ്പിലാക്കില്ല . ഭാവിയിൽ സർക്കാരിന്റെ കെഎസ്ആർടിസി വേണ്ടെന്നു പറയും. സ്വകാര്യ മേഖലയ്ക്ക് ഉണ്ടാകുന്ന പ്രശ്നവും പരിഹരിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു .

മുഖ്യമന്ത്രിയെ കൂടാതെ മറ്റു മന്ത്രിമാരും ഉദ്ഘാടന യാത്രയിൽ പങ്കെടുത്തിരുന്നു. ഉദ്ഘാടനയാത്രയിൽ മുഖ്യമന്ത്രി സെക്രട്ടറിയേറ്റ് വരെയാണ് ബസ് യാത്ര ചെയ്യുക. മുഖ്യമന്ത്രി വി ഡി സതീശൻ സഞ്ചരിക്കുന്ന ബസ് ഓടിക്കുന്നത് പെരുമ്പാവൂർ ഡിപ്പോയിലെ വനിതാ ഡ്രൈവറായ ഷീലയാണ്. കെഎസ്ആർടിസിയിൽ പിഎസ്സി മുഖാന്തരം ആദ്യമായി നിയമിക്കപ്പെട്ട ഡ്രൈവറാണ് 13 വർഷം മുമ്പ് സർവീസിൽ പ്രവേശിച്ച ഷീല. കൂടാതെ മുഖ്യമന്ത്രി യാത്ര ചെയ്യുന്ന ബസിന്റെ കണ്ടക്ടർ ജയകുമാരിയാണ് . സംസ്ഥാനത്തെ ഓരോ ഡിപ്പോയിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശിക തല ഉദ്ഘാടനങ്ങളും നടക്കുന്നതായിരിക്കും.

ENGLISH SUMMARY

Chief Minister Satheesan responded to the men’s association protesting against the free travel on KSRTC buses for women only. The Chief Minister replied that if men were given free travel on buses, the money that would be saved would never reach the home and would go to the government.

Follow Us