AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kozhikode Traffic Restriction: കോഴിക്കോട് പോകുന്നുണ്ടോ… ഈ റൂട്ടിൽ സെപ്റ്റംബർ 26 വരെ ഗതാഗത നിയന്ത്രണം

Kozhikode Traffic Restrictions, Till September 26: ഗതാഗത നിയന്ത്രണങ്ങൾ സുഗമമാക്കാൻ ഡൈവേർഷൻ പോയിന്റുകളിൽ സൈൻ ബോർഡുകളും റിഫ്ലക്റ്റീവ് ബാരിക്കേഡുകളും സ്ഥാപിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കളക്ടർ നിർദ്ദേശം നൽകിയിട്ടിണ്ട്. പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മുൻകൂട്ടി യോഗങ്ങൾ ചേർന്ന് ആവശ്യമായ നടപടികൾ കൈകൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.

Kozhikode Traffic Restriction: കോഴിക്കോട് പോകുന്നുണ്ടോ… ഈ റൂട്ടിൽ സെപ്റ്റംബർ 26 വരെ ഗതാഗത നിയന്ത്രണം
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 20 Sep 2026 | 07:41 PM

കോഴിക്കോട്: നഗരപാതാ വികസന പദ്ധതിയുടെ ഭാഗമായി ചെറുവണ്ണൂർ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ കോഴിക്കോട് നഗരത്തിലേക്കും തിരിച്ചുപോകുന്നവർക്കും സെപ്റ്റംബർ 20, ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. സെപ്റ്റംബർ 20 ഞായറാഴ്ച രാത്രി 10 മണി മുതൽ സെപ്റ്റംബർ 26 രാത്രി വരെ ചെറുവണ്ണൂർ പഴയ ദേശീയപാതയിലാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരിക.

പാലത്തിന്റെ ചെറുവണ്ണൂർ ജംങ്ഷൻ ഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഘട്ടംഘട്ടമായി നിർമ്മാണം നടത്തുന്നത് കടുത്ത ഗതാഗതക്കുരുക്കിന് വഴിവെക്കുമെന്നതിനാൽ ഒറ്റഘട്ടമായി തന്നെ പ്രവൃത്തികൾ പൂർത്തിയാക്കാൻ തീരുമാനിക്കുകയായിരുന്നു.

കളക്ടർ നിർദേശം

ഗതാഗത നിയന്ത്രണങ്ങൾ സുഗമമാക്കാൻ ഡൈവേർഷൻ പോയിന്റുകളിൽ സൈൻ ബോർഡുകളും റിഫ്ലക്റ്റീവ് ബാരിക്കേഡുകളും സ്ഥാപിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കളക്ടർ നിർദ്ദേശം നൽകിയിട്ടിണ്ട്. പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മുൻകൂട്ടി യോഗങ്ങൾ ചേർന്ന് ആവശ്യമായ നടപടികൾ കൈകൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.

ALSO READ: വട്ടവടയിൽ മണ്ണിടിഞ്ഞ് ഷെഡ് തകർന്നു, രണ്ട് പേർക്ക് ദാരുണാന്ത്യം

ബദൽ മാർഗങ്ങൾ

  1. കോഴിക്കോട്, രാമനാട്ടുകര ഇടിമൂഴിക്കൽ ഭാഗങ്ങളിൽ നിന്നും വരുന്ന ഹെവി വാഹനങ്ങൾ ദേശീയപാത 66 ലേക്ക് വഴി തിരിച്ചു വിടും.
  2. ദീർഘ ദൂര ബസ്സുകൾ തൊണ്ടയാട്-പന്തീരാങ്കാവ് വഴി ദേശീയപാത 66 വഴി രാമനാട്ടുകരയിലേക്ക് തിരിച്ചുവിടും.
  3. മറ്റ് ബസ്സുകൾ മാങ്കാവ്-പന്തീരാങ്കാവ് വഴി ദേശീയപാത 66 ലൂടെ രാമനാട്ടുകരയിലേക്ക് സർവീസ് നടത്തേണ്ടതാണ്.
  4. സ്വകാര്യ വാഹനങ്ങളും, മറ്റ് ലൈറ്റ് വെയിറ്റ് വാഹനങ്ങളും പന്തീരാങ്കാവ്- മാങ്കാവ് – പന്തീരാങ്കാവ് വഴി രാമനാട്ടുകര അല്ലെങ്കിൽ മോഡേൺ-കൊളത്തറ വഴി രാമനാട്ടുകര എന്നീ ബദൽ മാർഗങ്ങൾ സ്വീകരിക്കണം.
  5. തൃശൂർ-പാലക്കാട് ഭാഗത്തു നിന്നും വരുന്ന ദീർഘ ദൂര ബസുകൾ രാമനാട്ടുകരയിൽ സർവീസ് അവസാനിപ്പിക്കണം. യാത്രക്കാർക്ക് മറ്റ് ബസുകളെ ആശ്രയിച്ച് കോഴിക്കോട് എത്തിച്ചേരാം.
  6. വിവിധ ഭാഗങ്ങളിൽ നിന്നും രാമനാട്ടുകരയിൽ എത്തി ചേരുന്ന ഓർഡിനറി ബസ്സുകൾ ഫാറൂഖ് കോളേജ് വഴി ദേശീയപാത 66 ൽ കയറി യാത്ര തുടരേണ്ടതാണ്.
  7. ചാലിയം, കടലുണ്ടി, ഫറോക്ക് ഭാഗങ്ങളിൽ നിന്നും വരുന്ന ബസ്സുകൾ ചെറുവണ്ണൂരിൽ യാത്ര അവസാനിപ്പിക്കണം.
  8. കോഴിക്കോട് നിന്നും ചാലിയം, കടലുണ്ടി ഭാഗത്തേക്ക് വരുന്ന ബസുകൾ ചെറുവണ്ണൂർ ഭാഗത്ത് യാത്ര അവസാനിപ്പിക്കണം.
  9. കോഴിക്കോട് നിന്നും ചെറുവണ്ണൂർ വന്നിറങ്ങുന്ന യാത്രക്കാർക്ക് പാലത്തിൻറെ മറുഭാഗത്തെ ബസ്സുകളിൽ ലക്ഷ്യസ്ഥാനത്ത് എത്താം.

English Summary:

Due to the construction of the Cheruvannur flyover as part of Kozhikode’s urban road development project, complete traffic restrictions will be imposed on the old Cheruvannur National Highway from 10 PM on Sunday, September 20, until the night of September 26, 2026.

Follow Us