AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kozhikode Youth Congress Protest: കോഴിക്കോട് യൂത്ത് കോൺഗ്രസ് പ്രതിഷേധം, ബസുകാരുമായി തർക്കം; ഗതാഗതക്കുരുക്ക് രൂക്ഷം

Youth Congress Protest At Kozhikode: ബസിലെ ജീവനക്കാർക്കും യാത്രക്കാർക്കും നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അക്രമാസക്തമായി പെരുമാറിയെന്നാണ് റിപ്പോർട്ട്. പിന്നീട് പോലീസ് ഇടപെട്ടാണ് പ്രശ്നം ശാന്തമാക്കിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ചാണ്പ്രവർത്തകർ പോലീസ് കമ്മിഷണർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

Kozhikode Youth Congress Protest: കോഴിക്കോട് യൂത്ത് കോൺഗ്രസ് പ്രതിഷേധം, ബസുകാരുമായി തർക്കം; ഗതാഗതക്കുരുക്ക് രൂക്ഷം
യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 03 Sep 2025 21:31 PM

കോഴിക്കോട്: പോലീസ് കമ്മിഷണർ ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം വൻ ​ഗതാ​ഗതക്കുരുക്കിന് കാരണമായി. മാനാഞ്ചിറയ്ക്ക് സമീപം കമ്മിഷണർ ഓഫീസിലേക്കാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം മാർച്ച് നടത്തിയത്. അക്രമാസക്തമായ പ്രതിഷേധത്തിനിടെ സ്വകാര്യബസുമായി തർക്കമുണ്ടാവുകയും ചെയ്തു. പ്രതിഷേധ മാർച്ച് നടത്തുന്നതിനിടെ സ്വകാര്യബസ് ആവഴി കടന്നുവന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്.

ബസിലെ ജീവനക്കാർക്കും യാത്രക്കാർക്കും നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അക്രമാസക്തമായി പെരുമാറിയെന്നാണ് റിപ്പോർട്ട്. പിന്നീട് പോലീസ് ഇടപെട്ടാണ് പ്രശ്നം ശാന്തമാക്കിയത്. തൃശ്ശൂരിലെ പോലീസ് സ്‌റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ചാണ്പ്രവർത്തകർ പോലീസ് കമ്മിഷണർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

കമ്മിഷണർ ഓഫീസിന് മുൻപിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ചുകൊണ്ടിരിക്കെയാണ് സ്വകാര്യ ബസ് അതുവഴി വന്നത്. പ്രതിഷേധത്തിനിടെ ബസ് അപകടകരമാംവിധം മുന്നോട്ടെടുത്തെന്നാണ് ആരോപണം. ഒടുവിൽ കമ്മിഷണർ ഓഫീസിന് സമീപത്തുവെച്ച് ബസ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ തടയുകയും ജീവനക്കാരുമായി തർക്കമുണ്ടാവുകയും ചെയ്തു.

ഓണവുമായി ബന്ധപ്പെട്ട് ന​ഗരത്തിലെ വലിയ തിരക്കിനിടെയാണ് ‌യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം നടക്കുന്നത്. ഇതിനിടെ ബസ് ജീവനക്കാരുമായിട്ടുണ്ടായ തർക്കം റോഡിൽ വലിയ ​ഗതാ​ഗതക്കുരുക്കിന് കാരണമാവുകയും ചെയ്തു. യൂത്ത് കോൺ​ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെയാണ് പോലീസ് സ്റ്റേഷനിൽ വച്ച് മർദിച്ചത്. യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസുകാർ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങളടക്കം പുറത്തു വന്നതോടെയാണ് പ്രതിഷേധം ശക്തമായത്.